താദാത്മ്യം 

താദാത്മ്യം 

അടർന്നു പോയതിൻ നോവിലും
അകലെയായതിൻ വേവിലും
ആത്മാവുടക്കി തളർന്നപ്പോൾ 
വള്ളിപ്പടർപ്പുപോലെ 
നിൻറെ കരങ്ങളെന്നെ …
(ക്ഷമിക്കണം, ചൊല്ലാൻ വാക്കുകളില്ല!)
Image result for stained glass jesus the good shepherd
 തോളിലെ പാതിമയക്കത്തിൽ 
പച്ചത്തളിർപ്പിലെ രസച്ചാറിനെ
അയവിറക്കാൻ പോലും മറന്ന് 
നിൻറെ മുഖം
നക്കിത്തുടയ്ക്കവേ,
നാവിലൊരു നനവ്!

എന്തേ,
നിൻറെ കണ്ണീരിനും 
ഉപ്പുരസം!!

Agniyay Abishekamay, 2019 May 22 by Fr Mathews Payyappilly MCBS