മരണം

Image result for symbolic images of death

പ്രപഞ്ചത്തിലുള്ള സകല മൺപാത്രങ്ങളുടെയും
അവസാനം മരണമാണ്.
മരണമെന്ന പൊരുളിന്റെ നേർക്ക് കൈകൾ നീട്ടി
യാത്രയാവുകയാണ് നാം.
പിന്നിലായ്,
ജീവിതത്തിന്റെ വാതിലുകൾ ഓരോന്നായി അടയുന്നു.
എല്ലാം കണ്ണിൽനിന്ന് മറയുന്നു-
സ്വന്തക്കാർ, സ്നേഹിതർ, ഹൃദയത്തോട് ചേർത്ത് പിടിച്ചവർ,
ശത്രുക്കൾ…..
അല്ല, മരണം പരിസമാപ്തിയാണ്.
ജീവിതത്തിൽ ഒരുവന് ഉള്ളത് എന്തെല്ലാമാണോ
അതിന്റെ വളർച്ചയുടെ പൂർത്തിയാകുന്നു മരണം.
ജീവിതത്തിൽ നിങ്ങൾ ഉറ്റവരോടൊപ്പമാണെങ്കിൽ
മരണത്തിലും ഒപ്പമായിരിക്കും.
മരണത്തിനുശേഷം ഒരുമിക്കാനായി കാത്തിരിക്കരുത്.
ജീവിതത്തിൽ അത് ആദ്യം സംഭവിക്കണം.
മരണത്തിൽ സംഭവിക്കുവാൻ ആഗ്രഹിക്കുന്നതെല്ലാം
ജീവിതത്തിൽ സംഭവിക്കുവാൻ ശ്രമിക്കണം.
കാരണം, ജീവിതം മരണത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ്.
രണ്ടു സാധ്യതകളാണ് മരണത്തിലുള്ളത്.
ഒന്ന്, ഞാൻ നിശ്ചയമായും മരിക്കും. എന്റേതായ ഒന്നും അവശേഷിപ്പിക്കാതെ ഞാൻ പിൻവാങ്ങും.
അത് തീർച്ചയായതുകൊണ്ടു അതിനെക്കുറിച്ചു
വേവലാതി ഒട്ടും വേണ്ട.
രണ്ടു, ഞാൻ തുടർന്നുകൊണ്ടിരിക്കും.
അപ്പോഴും ഞാൻ ആകുലപ്പെടേണ്ടതില്ല.
കാരണം, അപ്പോൾ മരണം അപ്രസക്തമാണ്.
മരണത്തെ ഭയപ്പെടുകയേ വേണ്ട. അല്ലെങ്കിൽ,
അറിയപ്പെടാത്ത ഒന്നിനെ ഭയപ്പെടുന്നതെന്തിന്?

Image result for symbolic images of death
മരണം ഒരുവന്റെ അസ്തിത്വത്തെ തണുത്തുറഞ്ഞൊരു പ്രതിഭാസമാക്കും. എന്നാൽ ആത്മാവിനെ അത് ഒരു പ്രവാഹമാക്കും.
മരണം മനോഹരമാണ്, ഒരു പൂവ് പോലെ.
മറ്റുള്ളവർക്കുവേണ്ടി,
സ്വന്തതാത്പര്യങ്ങൾ മാറ്റിവച്ചു ജീവിച്ചുതീരുമ്പോൾ
മരണം എത്തണം, വളരെ ശ്രേഷ്ഠമായി, ആഘോഷമായി.
എന്നിട്ട്, മരണത്തെ സ്വീകരിക്കണം, വളരെ ശാന്തമായി.
കൂടെപ്പോകണം, വളരെ സന്തോഷത്തോടെ.

 

Leave a comment