മനുഷ്യജീവിതത്തെ സുന്ദരമാക്കുന്ന
ദൈവകൃപയാണ് ആത്മവിശ്വാസം.
അവളെ/അവനെ കർമനിരതമാക്കുന്ന വലിയ ശക്തിയാണത്.
നിങ്ങളിലെ ഈ ശക്തി കണ്ടെത്തുന്ന
നിമിഷം മുതലാണ് നിങ്ങൾ വളരുന്നത്.
സ്വയം വിശ്വസിച്ചു തുടങ്ങുന്ന നിമിഷം മുതൽ
നിങ്ങൾ സ്വയം അറിഞ്ഞുതുടങ്ങുകയാണ്;
സ്വയം കണ്ടെത്തുകയാണ്.
ആ നിമിഷം മുതൽ ലോകം നിങ്ങളുടേതാണ്.

ഭയവും സങ്കോചവും ആത്മവിശ്വാസത്തിനു എതിരാണ്.
സ്വയം അറിവാണ് ശരിക്കുള്ള സ്വയം കണ്ടെത്തൽ.
അതിലൂടെയാണ് ആത്മവിശ്വാസം യാഥാർഥ്യമാകുക.
ധീരത തുടങ്ങുന്നത് ആത്മവിശ്വാസത്തിൽ നിന്നാണ്.
എല്ലാം തകരുന്ന, എല്ലാം നഷ്ടപ്പെടുന്ന നിമിഷത്തിലും
ശിരസ്സ് ഉയർത്തിപ്പിടിക്കുന്ന ആളാണ് ഏറ്റവും സമ്പന്നൻ.
കാരണം, ഭൂമി അയാളുടേതാണ്.
ആശ്രയത്വം ഒരിക്കലൂം ആത്മവിശ്വാസത്തിലേക്കു നയിക്കുകയില്ല. അമിതമായ ആശ്രയത്വം അവസാനിക്കുന്നിടത്ത്
സ്വയം അറിയാനുള്ള പ്രേരണയും
ആത്മവിശ്വാസത്തിലേക്കുള്ള വഴിയും തുറന്നുകിട്ടും.
ആത്മവിശ്വാസം വിജയമാണ്.