അറിവ് അന്ധതയാണ്.
അറിവുള്ള മനുഷ്യൻ ഇപ്പോഴും അന്ധനാണ്.
പറയുന്നതെല്ലാം ശരിയെന്നു ഭാവിക്കുകയും
മറ്റുള്ളവർ തെറ്റാണെന്നു വാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അറിവുള്ളവൻ.

മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റ് എന്ന് പറയുന്നതിൽ
അയാൾ ആനന്ദം അനുഭവിക്കുന്നു.
ഒരറിവും പൂർണമല്ല.
ഓരോ അറിവും അതിന്റെ വിപരീതവുമായി യോജിക്കപ്പെട്ടിരിക്കുന്നു.
നിങ്ങൾ ഏതെങ്കിലും ഒന്നിനെ തീർച്ചപ്പെടുത്തുന്ന നിമിഷം
നിങ്ങളതിന്റെ ഒഴുക്കിനെ തടയുന്നു.
അത് ഒഴുകുന്ന നദിയല്ലാതാകുന്നു;
തണുത്തുറഞ്ഞൊരു മഞ്ഞുപാളിയാകുന്നു.

ജ്ഞാനം പ്രബുന്ധതയാണ്.
നിങ്ങളിലെ സത്യം മറ്റുള്ളവരിലെ സത്യത്തെ കണ്ടുമുട്ടുമ്പോൾ മാത്രമേ
ജ്ഞാനമുദിക്കുകയുള്ളു.
മറ്റുള്ളവരെ അവരുടെ കാഴ്ചപ്പാടുകളോടുകൂടി കണ്ടുമുട്ടുകയാണ്
ജ്ഞാനത്തിന്റെ ആരംഭം.
മറ്റുമുള്ളവരിലേക്കു കടന്നുചെല്ലുവാനും, അവരിലൂടെ
യാഥാർഥ്യത്തെ നോക്കിക്കാണാനും കഴിയുമ്പോൾ
ഒരുവൻ അറിവിൽ നിന്ന് ജ്ഞാനത്തിലേക്കു പ്രവേശിക്കുന്നു.
അദ്ധ്യാപകൻ അറിവാണ്; ഗുരുവാകട്ടെ ജ്ഞാനമാണ്.
അദ്ധ്യാപകൻ അസ്വസ്ഥനായിരിക്കും.
ഗുരു ക്ഷമാപൂർവം കാത്തിരിക്കുന്നു.
ഗുരു സാന്നിധ്യമാണ്.
ഗുരു ഒരു അനുഗ്രഹമാണ്.
ഗുരു ഒരാശീർവാദമാണ്.
ഗുരു സമ്പൂർണതയാണ്.