തെരുവോരങ്ങളുടെ
ഇത്തിരിയിടങ്ങളിൽ ,
പീടികത്തിണ്ണകളുടെ
നിറംകെട്ടകോണുകളിൽ,
ബസ് സ്റ്റാന്റുകളുടെ
മൗനതീരങ്ങളിൽ,
മരത്തണലിന്റെ
ഹരിത ദുഖങ്ങളിൽ,
ജീവസ്വപ്നങ്ങൾ
വാടിക്കൊഴിയുമിടങ്ങളിൽ ,
അതിജീവനത്തിന്റെ ശ്വാസം
പുകയുന്ന പുല്ലുമാടങ്ങളിൽ,
നീ
തളർന്നുറങ്ങുന്നതു കണ്ട്,
വളരെ മെല്ലെയാണ്
ഞാൻ
ചുവടുവയ്ക്കുന്നത്!