SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം -ഞായർ 

ലൂക്കാ 1, 5 – 25

സന്ദേശം

കോവിഡിന്റെ പിടിയിൽപെട്ടു നട്ടംതിരിയുന്ന ലോകത്തിനൊപ്പം, നമ്മുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായി ഇക്കൊല്ലവും നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ക്രൈസ്തവവിശ്വാസം വലിയ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം 2021 ലെ ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ലോകം മുഴുവനും രാഷ്ട്രീയ ഇസ്ലാമിന്റെ അധീശത്വ ഭീകരത ജനങ്ങളിൽ ഭയം ജനിപ്പിക്കുന്ന ഒരു കാലഘട്ടമാണിത്. ക്രൈസ്തവ ചരിത്രത്തിന്റെ ആദ്യകാലങ്ങളിൽ ഉണ്ടായ ക്രൈസ്തവ അധിനിവേശത്തെ ചൂണ്ടിക്കാട്ടി എത്ര ന്യായീകരിച്ചാലും ഇന്നത്തെ മുസ്‌ലിം അധിനിവേശ ശ്രമങ്ങളെ നീതീകരിക്കാനാവില്ല. നൈജീരിയ പോലുള്ള രാജ്യങ്ങളിലെ ക്രൈസ്തവ മത മർദ്ദനങ്ങളും, ലെബനോൻ, സുഡാൻ പോലുള്ള രാജ്യങ്ങളിലെ അസ്വസ്ഥതകളും നമ്മെ വേദനിപ്പിക്കുന്നുണ്ട്. കൊറോണ പകർച്ച വ്യാധികൾക്കിടയിലും മതേതരത്വ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. കർണാടകയിലെ ബൽഗാമിലുള്ള ക്രൈസ്തവരിന്ന് തീവ്ര ഹിന്ദുത്വയുടെ ഭീഷണിയിലാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമിക ആക്രമണങ്ങളും, നമ്മുടെ നാട്ടിലെ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള കാര്യങ്ങളും നമ്മുടെ വിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. അതോടൊപ്പം ചേർത്ത് വയ്‌ക്കേണ്ട ഒന്നാണ് നമ്മുടെ സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള വിവാദങ്ങൾ. ഇത് നമ്മൾ സാധാരണ ക്രൈസ്തവരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് എന്നത് പറഞ്ഞറിയിക്കാൻ വയ്യ. മനുഷ്യ ജീവന് യാതൊരു മൂല്യവും കൽപ്പിക്കാതെ ഭ്രൂണഹത്യയെ നിയമവിധേയമാക്കുന്ന ധാർമികപ്രശ്നവും ഈ കാലഘട്ടത്തിന്റെ വലിയ മുറിവാണ്.  

ഈ സാഹചര്യങ്ങൾ ഞാൻ ഓർമപ്പെടുത്തുന്നത് വന്നണഞ്ഞിരിക്കുന്ന ക്രിസ്തുമസ് കാലത്തെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഗൗരവത്തോടെ കാണുവാൻ വേണ്ടിയാണ്. നന്മയും സന്തോഷവും, സമാധാനവുമാണ് നാം ആഗ്രഹിക്കുന്നതെങ്കിലും, നമ്മുടെ അറിവുപോലുമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വൈരുധ്യങ്ങളെന്ന് തോന്നുന്ന യാഥാർഥ്യങ്ങളെക്കുറിച്ചൊന്ന് ബോധമുള്ളവരാകാൻ വേണ്ടിയാണ്. മംഗളവർത്തക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ചമുതൽ 25 നോമ്പാചരിച്ച്, ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തി ക്രിസ്തുമസിനായി ഒരുങ്ങാൻ വേണ്ടിയാണ്.

വ്യാഖ്യാനം

മംഗളവാർത്താക്കാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം സഖറിയായ്ക്കു കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുന്നതും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശമിതാണ്: ജീവിതത്തിന്റെ വൈരുധ്യങ്ങളിൽ എന്നെപ്പറ്റിയുള്ള, എന്റെ കുടുംബത്തെ പറ്റിയുള്ള ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ പ്ലാനും പദ്ധതിയും കാണുക, കാണാൻ പഠിക്കുക.

ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് ഇന്നത്തെ സുവിശേഷത്തിലെ വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്തു, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നതിന് സംശയമില്ല.  

കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണ സമയത്തു സംഭവിച്ചതെല്ലാം രക്ഷാകരപദ്ധതിയിലെ ദൈവത്തിന്റെ ഇടപെടലുകളാണ്. എന്നാൽ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ മനസ്സിലാക്കാനോ, ദൈവിക വെളിപാടുകൾക്കു മുൻപിൽ സ്വയം സമർപ്പിതനാകുവാനോ സഖറിയായ്ക്കു ആയില്ല. അബ്രഹാമിന്റെ ജീവിതത്തിൽ ദൈവിക ഇടപെടലുകളുണ്ടായപ്പോൾ അദ്ദേഹം കാണിച്ച വിശ്വാസ തീക്ഷ്ണത നാം സഖറിയായിൽ നിർഭാഗ്യവശാൽ കാണുന്നില്ല. ഫലമോ? അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വൈരുധ്യങ്ങൾ കടന്നുവരാൻ ദൈവം ഇടയാക്കുകയാണ്. വൈരുധ്യങ്ങളിലൂടെ കടത്തിവിട്ടുകൊണ്ട് ദൈവം സഖറിയയേയും കുടുംബത്തെയും രക്ഷയിലേക്ക് കൊണ്ടുവരികയാണ്.

ശരിയാണ്, വൈരുധ്യങ്ങൾ നിലനിൽക്കുന്നില്ല; അവയ്ക്കു നിലനിൽക്കാൻ സാധിക്കുകയുമില്ല. ഇരുളും വെളിച്ചവും ഒരുപോലെ …സാധ്യമല്ല. രാവും പകലും …സാധ്യമല്ല. ഇപ്പോൾ മഴപെയ്യുന്നു, ഇപ്പോൾ മഴ പെയ്യുന്നില്ല. ഒരേ സമയത്തു ഇത് രണ്ടും സംഭവിക്കുക സാധ്യമല്ല. എന്നാൽ സത്യം എപ്പോഴും വൈരുധ്യങ്ങളിലൂടെയാണ് പുറത്തുവരിക. ഇംഗ്ലീഷ് നോവലിസ്റ്റായ ജോർജ്‌ ഓർവെൽ (George Orwell) തന്റെ 1984 എന്ന നോവലിൽ പറയുന്നത് ഇങ്ങനെയാണ്: ‘സമാധാനം യുദ്ധങ്ങളിലൂടെയാണ് വരുന്നത്;

Manmohan Singh Quotes | QuoteHD

സത്യം നുണകളിലൂടെയാണ്, സ്നേഹം വെറുപ്പിലൂടെയാണ്, സമൃദ്ധി പട്ടിണിയിലൂടെയാണ് കടന്നുവരുന്നത്. (സ്വതന്ത്ര വിവർത്തനം) അമേരിക്കൻ Inventor ആയ തോമസ് ആൽവാ എഡിസൺ (Thomas Alva Edison) ഈ പ്രകൃതിയിലെ ഒരു വൈരുധ്യം അവതരിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘കാരുണ്യം ദയ, സ്നേഹം എന്നീ ഗുണങ്ങളുള്ള ദൈവം എന്നെ സൃഷ്ടിച്ചതുപോലെതന്നെയല്ലേ, ഞാൻ പിടിച്ച് തിന്നുന്ന മത്സ്യത്തെയും സൃഷ്ടിച്ചത്? മത്സ്യത്തിനെവിടെ കാരുണ്യം ദയ, സ്നേഹം കിട്ടുന്നു?’ (Interview in NY Times Magazine) “ജീവിതത്തിന്റെ വൈരുധ്യങ്ങളുടെ മുൻപിൽ എന്തുകൊണ്ട് മനുഷ്യൻ ഭ്രാന്തനാകുന്നില്ല” എന്നാണ് മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോo (Erich Fromm) ചോദിക്കുന്നത്.

എന്നാൽ ജീവിത വൈരുധ്യങ്ങൾക്കിടയിലെ ദൈവത്തിന്റെ പ്രവർത്തനം മനസ്സിലാക്കുവാൻ മനുഷ്യന് സാധിച്ചാൽ അവളുടെ / അവന്റെ ജീവിതം ശോഭനമാകും. സഖറിയായുടെ ജീവിതത്തിലേക്ക് നോക്കൂ… വൈരുധ്യങ്ങളുടെ മനുഷ്യനാണോ എന്നുപോലും തോന്നുമാറ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയാണ്. 

ഒന്നാമത്തെ വൈരുധ്യം ഇതാണ്: സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്. എന്നാൽ തന്റെ പേരിന്റെ അർഥം അദ്ദേഹം ഓർക്കുന്നില്ല. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല?  

രണ്ടാമത്തെ വൈരുധ്യം: വചനം പറയുന്നു: “അവർ ദൈവത്തിന്റെ മുൻപിൽ നീതി നിഷ്ഠരും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.” പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.

മൂന്നാമത്തെ വൈരുധ്യം: “ദൂതൻ അവനോട് പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.” എത്രകാലമായുള്ള പ്രാർത്ഥനയാണ് സഖറിയയുടെ? വിവാഹത്തിന് മുൻപ് തുടങ്ങിയ പ്രാർത്ഥനയാണ്. ദൈവമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകണേ. മക്കളെ നൽകി അനുഗ്രഹിക്കണേ. വിവാഹം കഴിഞ്ഞും ഇന്നുവരെ ദൈവമേ മക്കളെ തരണേ എന്നായിരുന്നു പ്രാർത്ഥന. എന്നെങ്കിലും ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. കാലമെത്ര കഴിഞ്ഞു … മനുഷ്യൻ എത്ര ആഗ്രഹിച്ചാലും ദൈവത്തിന്റെ സമയം വരണമല്ലോ. എന്നാൽ, ആ സമയം വന്നപ്പോൾ സഖറിയായ്ക്കത് വിശ്വസിക്കാനായില്ല.

നാലാമത്തെ വൈരുധ്യം: ദൂതൻ അവനോടു പറഞ്ഞു: “നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും.” ഈ പുത്രൻ ആരായിരിക്കുമെന്ന് ദൂതൻ പറയുന്നുണ്ട്. എന്നാൽ, ഒന്നുകൂടി കൃത്യമായി ആരാണീ പുത്രൻ എന്നറിയണമെങ്കിൽ ലൂക്കായുടെ സുവിശേഷം മൂന്നാം ആദ്യം നാലാം വാക്യം ഒന്ന് മറിച്ചു നോക്കണം. അവിടെ പറയുന്നു, ‘സഖറിയയുടെ പുത്രനായ യോഹന്നാൻ മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എന്ന്.‘ ജനിക്കുവാൻ പോകുന്ന ശിശു ശബ്ദമാണ്. അപ്പോൾ ഇതാ സഖറിയാസ് മൂകനാകുന്നു. എന്തൊരു വൈരുധ്യമാണിത് പ്രിയപ്പെട്ടവരേ!!! ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ  അദ്ദേഹം അപഹാസ്യനാകുകയാണ്.

ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ, വൈരുധ്യങ്ങളുടെ ഒരു നീണ്ട നിര ക്ഷണിക്കപ്പെടാതെ തന്നെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവശ്യം നമ്മുടെ ജീവിതം തകർന്നുപോകും. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!

നമ്മുടെ ജീവിതം മൂകമാകുമ്പോൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകുന്നില്ലെങ്കിൽ, നാം അസ്വസ്ഥരാകുന്നുണ്ടെങ്കിൽ, തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അറിയുക, ദൈവം നമ്മെ ജീവിതത്തിന്റെ വൈരുധ്യങ്ങളിലൂടെ കടന്നുപോകുവാൻ അനുവദിക്കുകയാണ് എന്ന്.  അസാധ്യതകളെ പോലും സാധ്യതകളാക്കാൻ കഴിവുള്ളവനാണ് ദൈവമെന്നു വിശ്വസിക്കുമ്പോൾ, വൈരുധ്യങ്ങളിൽ നിന്ന് രക്ഷ കൊണ്ടുവരാൻ ദൈവത്തിന് സാധിക്കുമെന്ന് വിശ്വസിക്കുമ്പോൾ  നമ്മുടെ ജീവിതത്തിൽ പ്രകാശം തെളിയും!

സ്നേഹമുള്ളവരേ, നാം നിത്യേനയെന്നോണം വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ്; അതിൽ ആകുലപ്പെടുന്നവരാണ്. വിശുദ്ധ പൗലോശ്ലീഹായുടെ ദുഃഖം എന്തെന്നറിയില്ലേ? അദ്ദേഹം റോമക്കാരോട് പറയുകയാണ്: പ്രിയപ്പെട്ട സഹോദരരേ, ഒരു വലിയ വൈരുധ്യത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. “ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ പ്രവർത്തിക്കുന്നത്.” (റോമാ 7, 16) ദൈവത്തിന്റെ കരച്ചിലും ഈവിധ വൈരുധ്യങ്ങളെക്കുറിച്ചാണ്. “ആകാശമേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുകഞാൻ മക്കളെ പോറ്റിവളർത്തി. എന്നാൽ അവർ എന്നോട് കലഹിച്ചു.” (ഏശയ്യാ 1, 2)

കാലങ്ങൾകൂടിയായിരിക്കും കുടുംബത്തിലുള്ളവരെല്ലാവരും ഒരുമിച്ച് ഒരു യാത്രയ്ക്ക് പോകാൻ തീരുമാനിക്കുന്നത്. അപ്പോഴതാ പിള്ളേര് രണ്ടുപേർക്ക് അസുഖം….വളരെ പ്രാർത്ഥിച്ചു ഒരുങ്ങി വിവാഹിതരായി…വർഷങ്ങൾ കഴിഞ്ഞിട്ടും മക്കൾ ഉണ്ടാകുന്നില്ല. ഉത്സാഹിച്ചു പഠിച്ചു …നല്ല മാർക്കോടെ പാസ്സായി. നല്ല ജോലി ലഭിക്കുന്നില്ല. മക്കളെ വളർത്തി വലുതാക്കി…അവരുടെ കല്യാണം നടക്കുന്നില്ല. ഇങ്ങനെ വൈരുധ്യങ്ങളുടെ ഒരു മേളയാണ് നമ്മുടെയൊക്കെ ജീവിതം!

നമ്മുടെ വിശുദ്ധ കുർബാനയുടെ ഇപ്പോഴത്തെ വിവാദം നോക്കൂ… രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത് “വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമെന്നാണ്.” എന്നാൽ സംഭവിക്കുന്നതോ? നേരെമറിച്ചും. വിശുദ്ധ കുർബാന അനൈക്യത്തിന്റെ  അടയാളമായിരിക്കുന്നു!! ഇങ്ങനെ വിശുദ്ധ കുർബാനയെ തെരുവിലിട്ട് വസ്ത്രാക്ഷേപം ചെയ്യണമായിരുന്നോ? എന്തായാലും വിശുദ്ധ കുർബാന ഇപ്പോൾ വൈരുധ്യങ്ങളിലൂടെ കടന്നുപോകുകയാണ്!!

ജീവിതത്തിലെ വൈരുധ്യങ്ങൾക്കിടയിലും ദൈവത്തിന്റെ പരിപാലന കൂടെയുണ്ടെന്ന ബോധ്യം ഉണ്ടാകുകയാണ് പ്രധാനം. സഖറിയാ Silent ആയപ്പോൾ അദ്ദേഹത്തിന് ദൈവത്തെ Listen ചെയ്യാൻ സാധിച്ചു.

ദൈവം നമ്മെ അനുഗ്രഹിച്ചുകൊണ്ട് നമ്മുടെ തലയ്ക്ക് മുകളിൽ, കുടുംബത്തിന് മുകളിൽ നിൽക്കുമ്പോഴും ആ അനുഗ്രഹങ്ങളെ ഉൾക്കൊള്ളുവാൻ കഴിയാത്ത വിധം നമ്മുടെ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് സ്‌കറിയയുടെ വാർദ്ധക്യം!!! മക്കളുണ്ടാകാൻ കഴിയുന്ന പ്രായമാണോ ഇത്? ആരും സംശയിച്ചു പോകും!! തടസ്സങ്ങൾക്കുമപ്പുറം അത്ഭുതം പ്രവർത്തിക്കുവാൻ കഴിയുന്നവനാണ് എന്റെ ദൈവം എന്ന വിശ്വാസത്തിലേക്ക് വളരുവാൻ സാധിച്ചാൽ പ്രിയപ്പെട്ടവരേ നമ്മുടെ ജീവിതത്തിലേക്ക് ദൈവാനുഗ്രഹത്തിൽ കുത്തൊഴുക്കുണ്ടാകും. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിൽ ദൈവത്തിന്റെ പ്രവർത്തനം, ദൈവത്തിന്റെ പദ്ധതി കണ്ടെത്താൻ നമുക്കാകണം.

സഖറിയായുടെ ഭാര്യയായ എലിസബത്തിന്റെ മനോഭാവവും നമ്മോടു ചിലത് പറയുന്നുണ്ട്. മക്കളില്ലാത്ത, വന്ധ്യയായ സ്ത്രീകളെ ബൈബിളിന്റെ പലതാളുകളിലും നാം കണ്ടുമുട്ടുന്നുണ്ട്, പഴയനിയമത്തിൽ പ്രത്യേകിച്ചും. ഇസഹാക്കിന്റെ, യാക്കോബിന്റെ, സാംസണിന്റെ, സാമുവേലിന്റെ അമ്മമാരെല്ലാം മക്കൾക്കുവേണ്ടി കാത്തിരുന്ന്, ഒരു തരത്തിൽ പറഞ്ഞാൽ മടുത്തവരായിരുന്നു, എലിസബത്തിനെപ്പോലെ. എന്നാൽ ഇവരിലെല്ലാം ദൈവത്തിന്റെ കൃപ അത്ഭുതം പ്രവർത്തിച്ചു. എന്നുവച്ചാൽ, ഈ ഭൂമിയിൽ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നു നാം മനസ്സിലാക്കുവാൻ വേണ്ടിയാണിത്. നമുക്കറിയാവുന്നതുപോലെ, എലിസബത്ത് എന്ന വാക്കിനു അർഥം ദൈവത്തിന്റെ വാഗ്ദാനം എന്നാണ്. എലിസബത്ത് യഹൂദവംശത്തിൽ പെട്ട ഒരു സാധാരണ സ്ത്രീയായിരുന്നു. ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. ദൈവത്തിന്റെ വാഗ്ദാനം അവളിൽ ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ, അവൾ ഏറ്റുപറയുകയാണ്: “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്കിത് ചെയ്തു തന്നിരിക്കുന്നു.” ‘ദേ, ബന്ധുക്കളെ, അയൽവക്കക്കാരേ, സുഹൃത്തുക്കളെ ഇതാ ദൈവം, ശക്തനായവൻ എന്റെ അപമാനം നീക്കിക്കളഞ്ഞിരിക്കുന്നു!!

ജീവിതത്തിന്റെ ഏത് മേഖലയിലാണ് ദൈവം ഇടപെടേണ്ടതെന്ന്, ഏത് കാര്യത്തിലേക്കാണ് ദൈവം തന്റെ കൃപ ഒഴുക്കേണ്ടതെന്ന് വിശ്വസത്തോടെ ദൈവത്തിന്റെ മുൻപിൽ ഏറ്റുപറയുമ്പോൾ, സ്നേഹമുള്ളവരേ, നമ്മുടെ അപമാനം നീക്കിക്കളയുവാൻ, നമ്മുടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കുവാൻ ദൈവം നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങിവരും.

ജീവിതത്തിൽ എന്ത് സംഭവിച്ചാലും – നല്ലതായാലും, ബുദ്ധിമുട്ടേറിയതായാലും – അതിൽ ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ രക്ഷ കണ്ടെത്താൻ നമുക്കാകണം.

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ കാണാനും അത് മറ്റുള്ളവരോട് പ്രഘോഷിക്കുവാനും നമുക്കാകണം. നമ്മിലെ ഇല്ലായ്മയെ നികത്താൻ, നമ്മിലെ വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. മരുഭൂമിപോലുള്ള നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ നീർച്ചാലൊഴുക്കി സമ്പൽ സമൃദ്ധമാക്കാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം. അതുകൊണ്ടല്ലേ, എല്ലാ രാത്രിയിലും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ്, നാളെ ഉണരുമോയെന്നറിയില്ലെങ്കിലും നാം അലാറം set ചെയ്യുന്നത്! ജെറമിയാ പ്രവാചകൻ പറയുന്നപോലെ, ദൈവത്തിനു നമ്മെക്കുറിച്ചു നല്ലൊരു പദ്ധതിയുണ്ട്. അത് നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ള പദ്ധതിയാണ്. (ജറ 29, 11) അതുകൊണ്ടു, യഥാകാലം പൂർത്തിയാകുന്ന ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുക! നമ്മുടെ ജീവിതത്തിലേക്കും ദൈവം മാലാഖാമാരെ അയയ്ക്കും. അപ്പോൾ, ദൈവത്തിന്റെ അരുളപ്പാടു മനസ്സിലാക്കുവാനുള്ള,

The Contradictions of Life: Navigating Your Path to Personal Freedom eBook  : McKeown, Marcus: Amazon.in: Kindle Store

  അതിനോട് സഹകരിക്കുവാനുള്ള വലിയ കൃപയ്ക്കുവേണ്ടി ഈ വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം. ക്രിസ്തുമസിനുള്ള ഒരുക്കക്കാലം ദൈവത്തോടൊത്തു ചിലവഴിക്കുവാൻ നമുക്ക് സാധിക്കട്ടെ. ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളല്ലെന്നും, വൈരുദ്ധ്യങ്ങളെ വളർച്ചയ്ക്കുള്ള പടവുകളാക്കാൻ കഴിയുന്നവനാണ് നമ്മുടെ ദൈവമെന്നും ഉള്ള വിശ്വാസത്തിൽ ജീവിക്കാനാകുക വലിയ ദൈവ കൃപതന്നെയാണ്! ആമേൻ!

SUNDAY SERMON- FEAST OF CHRIST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2021

Feast of Christ the King – Diocesan

ദൈവത്തെയും ദൈവത്തിലുള്ള വിശ്വാസത്തേയും തകർത്തെറിഞ്ഞുകൊണ്ട് 1917 കളിലൂടെ കടന്നുവന്ന ബോൾഷെവിക് വിപ്ലവത്തിലൂടെ (Bolshevik Revolution) മാർക്സിയൻ സോഷ്യലിസം (Marxian Socialism) റഷ്യയിലും, അതിന്റെ മാറ്റൊലി ലോകത്തിലെങ്ങും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലം! ദൈവം വെറും മിഥ്യയാണെന്നും, ലോകത്തെ ഭരിക്കുന്ന സൂപ്പർ മനുഷ്യന് ഭൗതികവാദത്തിലൂടെ ലോകത്തെ സമൃദ്ധിയിലേക്ക് നയിക്കുവാൻ സാധിക്കുമെന്നുമായിരുന്നു അന്നത്തെ പ്രചാരണം! 1920 കളിലെത്തിയപ്പോഴാകട്ടെ ദേശീയവാദവും, ഭൗതികവാദവും ഒരുപോലെ ദൈവിക സങ്കല്പങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ ആ കാലഘട്ടത്തിൽ, ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവാണെന്ന്, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 1925 ൽ സാർവത്രിക സഭയിൽ നടപ്പിലാക്കി. അന്നുമുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്. 

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റുജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോ പകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ അസുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു.

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്.

290 Jesus the good shepherd ideas | the good shepherd, jesus, jesus pictures

അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36)

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. സഭാപിതാവും സഭാപണ്ഡിതനുമായ അലക്‌സാണ്ടറിയായിലെ വിശുദ്ധ സിറിൽ (St. Cyril of Alexandria) പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്തുവിനു ലോകം മുഴുവന്റെയും മേൽ ആധിപത്യമുണ്ട്. അത് ഹിംസയിലൂടെ നേടിയെടുത്തതല്ല. അത് സ്നേഹത്തിലൂടെ, കാരുണ്യത്തിലൂടെ അവിടുന്ന് നേടിയെടുത്തതാണ്. അതാണ് അവിടുത്തെ സത്തയും സ്വഭാവവും”. വിശുദ്ധ പോൾ ആറാ മൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ!

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത് കാൽവരിയിൽ വിശുദ്ധകുരിശിലാണ്. വിശുദ്ധ കുരിശിലാണ്, കുരിശിലെ മരണത്തിലൂടെയാണ് ലോകത്തിന് അവിടുന്ന് രക്ഷ  നൽകിയത്. ലോകം മുഴുവനും ഇന്നും രക്ഷ നുകരുന്നത് ക്രിസ്തുവിൽ നിന്നാണ്.

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ദൈവത്തിന്റെ കരങ്ങളിലാണ്”. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു

jesus christ sketch art drawing shepherd

സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON-FEAST OF CHRIST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2021

Christ The King Wallpapers - Wallpaper Cave

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON JN 2, 12-22

പള്ളിക്കൂദാശാക്കാലം   മൂന്നാം ഞായർ

യോഹ 2 12 – 22   

സന്ദേശം

കോവിഡ് ദുരിതം തെല്ലൊന്ന് ശമിച്ചതിന്റെ ഫലമായി ദേവാലയങ്ങൾ വീണ്ടും സജീവമാകുകയാണ്! കോവിഡ് കാലത്ത് ശൂന്യമായ ദേവാലങ്ങളെയോർത്ത് നാമൊക്കെ ഒത്തിരി ആകുലപ്പെട്ടു. ദേവാലയത്തിൽ പോകാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനും നാം കൊതിച്ചു. അത്രയ്ക്കും ശക്തമായ ഒരാത്മബന്ധം നമുക്ക് ദേവാലയത്തിനോടുണ്ട്. സ്വന്തം ഇടവക ദേവാലയത്തെക്കുറിച്ചു അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ തന്നെ സംസാരിക്കാത്തവർ നമ്മിൽ ആരുണ്ട്?! എന്നാൽ ആ ദേവാലയങ്ങൾ വെറും കച്ചവടസ്ഥലങ്ങളല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ?  അതെ, ഇന്നത്തെ സുവിശേഷത്തിൽ അങ്ങനെയൊരു ചോദ്യം ഈശോയുടെ നാവിൽ നിന്ന് തന്നെ നാം കേൾക്കുന്നുണ്ട്. സുവിശേഷത്തിൽ, സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുകയാണ്. ഇതാണാ പ്രസ്താവന: “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്”. വളരെ പോസിറ്റിവായ ഒരു പ്രസ്താവനയാണിത് – ‘മക്കളെ, എന്റെ പിതാവിന്റെ ഭവനം, അവിടുത്തെ ദൈവിക സാന്നിധ്യത്തിന്റെ കൂടാരമാണ്. അതിനെ നിങ്ങൾ വിശുദ്ധമായി സൂക്ഷിക്കണം’ എന്നാണ് ഈശോ പറയുന്നത്.’   

ഈ പ്രസ്താവനയിലെ ദേവാലയം എന്ന വാക്കിന് വലിയ അർത്ഥ വ്യാപ്തിയുണ്ട്. ഏതൊക്കെയാണ്, എന്തൊക്കെയാണ് ഒരു ദേവാലയം?  പിതാവായ ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടങ്ങളെല്ലാം ദേവാലയങ്ങളാണ്. അത് ജറുസലേം ദേവാലയമാകാം, അത് നമ്മുടെ ഇടവക ദേവാലയങ്ങളാകാം, സന്യാസ ഭവനങ്ങളാകാം, നമ്മുടെ ക്രൈസ്തവ സ്ഥാപനങ്ങളാകാം, നമ്മുടെ കുടുംബങ്ങളാകാം, നമ്മുടെ ശരീരങ്ങളാകാം, നമ്മുടെ ഭൂമിയാകാം, അത് ഈ പ്രപഞ്ചം മുഴുവനുമാകാം. ദൈവം വസിക്കുന്ന ഇടമായ ദേവാലയത്തെ, അത് ഏതു രൂപത്തിലായാലും വിശുദ്ധമായി സൂക്ഷിക്കുകയാണ് ഓരോ ക്രൈസ്തവനും ചെയ്യേണ്ടത്.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ശുദ്ധീകരിക്കുന്ന ജെറുസലേം ദേവാലയം നാൽപ്പത്തിയാറു സംവത്സരം എടുത്ത് പണിതുയർത്തിയതാണ്. ജറുസലേം ദേവാലയത്തിന്റെ ചരിത്രം അല്പമൊന്ന് അറിയുന്നത് നല്ലതാണ്. ദാവീദ് രാജാവിന് ദൈവത്തിനായി ഒരു ആലയം പണിയുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സോളമൻ രാജാവിനാണ് അതിനു ഭാഗ്യമുണ്ടായത്. ബിസി 589 ൽ ഈ ദേവാലയം ബാബിലോണിലെ നെബുക്കദ്‌ നേസർ രാജാവ് നശിപ്പിച്ചു. പിന്നീട് ബിസി 525 ൽ എസ്രാ ദേവാലയം പുനർനിർ മിച്ചു. അന്തിയോക്കസ് എപ്പിഫാനസ് അശുദ്ധമാക്കിയ ദേവാലയം  ബിസി 168 ൽ യൂദാസ് മക്കബേയൂസ് പുനരുദ്ധരിച്ചു. ബിസി 63 ൽ റോമൻ സൈന്യാധിപൻ പോംപെ ഈ ദേവാലയം നശിപ്പിച്ചു. ബിസി 20 ൽ ഹോറോദേസ് രാജാവ് ദേവാലയത്തിന്റെ പുനർനിർമാണം ആരംഭിച്ചു. ഈ ദേവാലയമാണ് ഈശോയുടെ കാലത്ത് ഉണ്ടായിരുന്നത്.

യഹൂദ സംസ്കാരത്തിലും രക്ഷാകരചരിത്രത്തിലും വലിയ പ്രാധ്യാന്യമുള്ളതാണ് ഈ ജറുസലേം ദേവാലയം.  ദൈവികതയുടെ ഉറവിടമാണ് ജറുസലേം ദേവാലയം യഹൂദർക്ക്. ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ് ജറുസലേം ദേവാലയം; ദൈവ ഉടമ്പടിയുടെ കേന്ദ്രമാണ് ജറുസലേം ദേവാലയം. യഹൂദരുടെ അഭിമാനവും, ജീവിതത്തിന്റെ ഭാഗവും, ദൈവ സാന്നിധ്യത്തിന്റെ കൂടാരവുമായ ജറുസലേം ദേവാലയം, ദൈവപിതാവിന്റെ ഈ ഭവനം, കച്ചവടസ്ഥലമാകുന്നത് കണ്ടപ്പോൾ ഈശോ അതിനെ ശുദ്ധീകരിക്കുകയാണ്.

മൂന്നുതലങ്ങളിലായാണ് ഈശോ ഈ ശുദ്ധീകരണം നടത്തുന്നത്. ഒന്ന്, മൃഗങ്ങളെ, ആടുകളെ, കാളകളെ പുറത്താക്കിക്കൊണ്ട്. ദേവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന മൃഗീയതകളെ, മൃഗീയ വാസനകളെ, മൃഗീയ രീതികളെ അവിടുന്ന് പുറത്താക്കുകയാണ് രണ്ട്, ഈശോ നാണയങ്ങൾ ചിതറിച്ചു, അതും ക്രയവിക്രയങ്ങൾ നടത്തിയിരുന്ന മേശകൾ തട്ടിമറിച്ചുകൊണ്ട്.  ദേവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന കഴുത്തറപ്പൻ മത്സരത്തെയും, ലാഭക്കൊതിയെയും അവിടുന്ന് ചിതറിച്ചു കളയുകയാണ്. മൂന്ന്‌, പ്രാവുവില്പനക്കാരോട് പ്രാവുകളെ എടുത്തുകൊണ്ടുപോകാൻ പറഞ്ഞു. പ്രാവുകൾ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. മൂല്യച്യുതിയെയും, മൂല്യങ്ങളുടെ വില്പനയെയും, സ്വാർത്ഥ ലാഭത്തിനുവേണ്ടി മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നതിനെയും ക്രിസ്തു എതിർക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഇവിടെ. ഇത്തരം രീതികളുമായി ആര് ദേവാലയത്തിൽ പ്രവേശിച്ചാലും ദേവാലയം മലിനമാകും; ഇത്തരം സ്വഭാവങ്ങളുമായി ആര് ദേവാലയത്തിൽ വന്ന് ബലിയർപ്പിച്ചാലും അത് വെറും commercial പ്രവർത്തിയായിരിക്കും. വീണ്ടും ദേവാലയം ചന്തയാകും! ഇത്തരം രീതികളുമായി ക്രൈസ്തവജീവിതം നയിക്കുന്ന ആര് ദേവാലയത്തിൽ കടന്നാലും അവർ കൂടെ കൊണ്ട് വരുന്നത് ‘കാളകളെയും ആടുകളെയും’ ഒക്കെയായിരിക്കും. ഈശോ അവരെ കാളകളോടും ആടുകളോടും കൂടെ പുറത്താക്കും!  

ഈ സന്ദേശം വ്യക്തമായി മനസ്സിലാക്കുവാൻ പഴയനിയമത്തിലെ പുറപ്പാടിന്റെ പുസ്തകത്തിലേക്ക് ഒന്ന് പോകേണ്ടിയിരിക്കുന്നു. പുറപ്പാടിന്റെ പുസ്തകം. മൂന്നാം അധ്യായത്തിലെ ഒരു സംഭവമാണ്. (പുറപ്പാട് 3, 1-6) ദേവാലയത്തെക്കുറിച്ച്   നേരിട്ടൊരു വിവരണമോ, സൂചനയോ ഇവിടെയില്ല. സംഭവമിതാണ്.  മോശ അദ്ദേഹത്തിന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ച് ഹോരേബ് മലയിൽ എത്തുകയാണ്. അവിടെവച്ച് അവിശ്വസനീയമായ ഒരു ദൃശ്യം അദ്ദേഹം കാണുന്നു – ഒരു മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ജ്വലിച്ചുയരുന്ന അഗ്നി… മുൾപ്പടർപ്പ് കത്തിജ്വലിക്കുന്നുണ്ടെങ്കിലും എരിഞ്ഞ് ചാമ്പലാകുന്നില്ല…വിസ്മയത്തോടെ അങ്ങോട്ടേക്ക് നീങ്ങിയ മോശെയോട് മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ദൈവം പറഞ്ഞു: ‘മോശേ, നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാൽ, നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്.’ (3, 5)

The Burning Bush - Word on Fire

ഇവിടെ എവിടെയാണ് ദേവാലയം? മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ജ്വലിച്ചുയരുന്ന അഗ്നിയിൽ അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം നിൽക്കുന്നു …ആ സ്ഥലം പരിശുദ്ധമാണ്. അത് ദേവാലയമാണ്.  മാത്രമല്ല, അവിടെനിന്ന് മുൾപ്പടർപ്പിനെ എരിഞ്ഞില്ലാതാക്കാത്ത അഗ്നി ഉയരുന്നു.  കാരണം അവിടെ ദൈവമുണ്ട്. ഓരോ ദേവാലയത്തിൽ നിന്നും ദൈവത്തിന്റെ സ്നേഹാഗ്നികൾ ഉയരുന്നുണ്ട്; ദൈവത്തിന്റെ, കാരുണ്യത്തിന്റെ, പരിപാലനയുടെ, സൗഖ്യത്തിന്റെ, അനുഗ്രഹത്തിന്റെ   അഗ്നികൾ ഉയരുന്നുണ്ട്. എങ്ങനെയുള്ള അഗ്നികൾ?  നമ്മെ കത്തിച്ചാമ്പലാക്കാത്ത, നമ്മെ നശിപ്പിക്കാത്ത, നമുക്ക് ചൂട് പകരുന്ന, നമുക്ക് സൗഖ്യം തരുന്ന അഗ്നികൾ!!  ദേവാലയത്തിൽ മാത്രമല്ല ദേവാലയത്തിന്റെ പരിസരങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം അങ്ങനെ ജ്വലിച്ചുയർന്ന് നിൽക്കുന്നുണ്ട്.

എന്നാൽ, അവിടേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുന്ന നമ്മോട് ദൈവം പറയും: “നിന്റെ പാദരക്ഷകൾ അഴിച്ചു മാറ്റുക.” (5) എന്താണ് പാദരക്ഷകൾ? നാം എപ്പോഴും ധരിക്കുന്ന ചെരുപ്പിന്റെ അർത്ഥമെന്താണ്? നമുക്കറിയാം ചെരുപ്പുകൾക്ക് ഒരു അളവുണ്ട്. ചിലർക്ക് 6 ഇഞ്ചിന്റെ ചെരുപ്പുവേണം. ചിലർക്ക് 8 ഇഞ്ചിന്റേത് … ഇനിയും ചിലർക്ക് 10 ഇഞ്ചിന്റേത് . എനിക്ക് 7 ഇഞ്ചിന്റെ ചെരുപ്പാണ് പാകം. പാകത്തിലല്ലാത്ത ചെരുപ്പിട്ടാൽ നമുക്ക് അസ്വസ്ഥതയാണ്. ചെരുപ്പെന്ന് പറയുന്നത് ഓരോരുത്തരുടെയും കണക്കുകൂട്ടലുകളാണ്. ദൈവം പറയുന്നു: മകളേ, മകനേ നീ ദേവാലയത്തിൽ, എന്റെ സാന്നിധ്യത്തിൽ പ്രവേശിച്ച് പ്രാർത്ഥിക്കുവാൻ, ബലിയർപ്പിക്കുവാൻ, ആരാധിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിന്റെ കണക്കുകൂട്ടലുകളുടെ, നിന്റെ സ്വാർത്ഥതയുടെ, നിന്റെ…നിന്റെ മാത്രം ആഗ്രഹങ്ങളുടെ, അഭിപ്രായങ്ങളുടെ പാദരക്ഷകൾ പുറത്ത് അഴിച്ചു വച്ചിട്ട് പ്രവേശിക്കുക! നിന്റെ കണക്കുകളുമായി നീ ദേവാലയത്തിൽ പ്രവേശിക്കുകയാണെങ്കിൽ നീ അതിനെ കച്ചവടസ്ഥലമാക്കും.’

സ്നേഹമുള്ളവരേ, ഇതാണ് അന്ന് ജറുസലേം ദേവാലയത്തിൽ സംഭവിച്ചത്. സ്വന്തം ചെരുപ്പുകളുമായി, സ്വന്തം കണക്കുകൂട്ടലുകളുമായി ദേവാലയത്തിൽ പ്രവേശിച്ച യഹൂദരും, വിജാതീയരും പവിത്രമായ ദേവാലയത്തെ കച്ചവടസ്ഥലമാക്കി മാറ്റി!! എന്ത് കൃത്യമായിട്ടാണ് ഈശോ അത് മനസ്സിലാക്കിയത്! അവിടുന്ന് പറഞ്ഞു: ” എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്.” (യോഹ 2, 16) ഇന്ന് ചെരുപ്പുകൾ പുറത്തു അഴിച്ചു വയ്ക്കാതെ ദേവാലയത്തിൽ പ്രവേശിക്കുന്നതുവഴി നാം നമ്മുടെ ദേവാലയങ്ങളെ കച്ചവട സ്ഥലങ്ങളാക്കിയിരിക്കുകയാണ്. നമ്മുടെ കണക്കു കൂട്ടലുകളുടെ, പിടിവാശികളുടെ, തീരുമാനങ്ങളുടെ, ആഗ്രഹങ്ങളുടെ, സമീപനങ്ങളുടെ, മനോഭാവങ്ങളുടെ ചെരുപ്പുകളുമായാണ് നാം ദേവാലയത്തിൽ പ്രവേശിക്കുന്നത്. ഈ ചെരുപ്പുകളൊന്നും നമ്മുടെ ക്രൈസ്തവ ജീവിതത്തിന് ഇണങ്ങാത്തവയാണെങ്കിലും ഈ ചെരുപ്പുകളും വലിച്ചുകൊണ്ടാണ് നമ്മുടെ നടപ്പ്!

ഏറ്റവും നല്ല ഉദാഹരണം നമ്മുടെ വിശുദ്ധ കുർബാനയെ ചൊല്ലിയുള്ള, വിശുദ്ധ കുർബാന എങ്ങനെ അർപ്പിക്കണം എന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ തന്നെ. നമ്മുടെയൊക്കെ ചിന്ത ഈ വാദപ്രതിവാദങ്ങളൊന്നും ദേവാലയത്തെ സ്പർശിക്കുന്നില്ല എന്നാണ്. പ്രതിഷേധ ജാഥകൾ നടത്തിയാലും, നിരാഹാര സമരങ്ങൾ നടത്തിയാലും, social media വഴി നമ്മുടെ ചെരുപ്പുകളെക്കുറിച്ച്, നമ്മുടെ അഭിപ്രായങ്ങളെക്കുറിച്ച് വിവരിച്ചാലും ദേവാലയത്തിന് ഒന്നും സംഭവിക്കുന്നില്ല എന്നാണ് നമ്മുടെ ചിന്ത.  അങ്ങനെയല്ല പ്രിയപ്പെട്ടവരേ. വിശുദ്ധ കുർബാനയെ ചുറ്റിപ്പറ്റിയുള്ള എന്ത് വാഗ്‌വാദങ്ങളായാലും, ക്രിസ്തുവിനെ, ചുറ്റിപ്പറ്റിയുള്ള എന്ത് വിവാദങ്ങളായാലും അത് ദേവാലയത്തെ അശുദ്ധമാക്കുന്നതാണ്; ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതാണ്. ഈ കല്ലും മണ്ണും ഉപയോഗിച്ച് പണിതിരിക്കുന്നത് മാത്രമല്ലല്ലോ ദേവാലയമെന്ന് പറയുന്നത്. ദേവാലയത്തിൽ, കുടുംബത്തിൽ, നമ്മുടെ വ്യക്തി ബന്ധങ്ങളിൽ എല്ലാം നമ്മുടെ ചെരുപ്പുകളും ധരിച്ചുകൊണ്ടാണ് നമ്മൾ നിൽക്കുന്നത്!! ഒരു ഇടയലേഖനത്തെചൊല്ലിയുള്ള പ്രശ്നങ്ങൾ ഒരു ദേവാലയത്തെ എങ്ങനെ വെറും ചന്തയാക്കി മാറ്റുമെന്ന് നാം കണ്ടതല്ലേ?  നമ്മുടെ കണക്കുകൂട്ടലുകളുടെ ചെരുപ്പുകളും ധരിച്ച് നാമങ്ങനെ ധാർഷ്ട്യത്തോടെ നടക്കുകയാണ്!

സീറോ മലബാർ സഭയുടെ ആരാധനാക്രമത്തെച്ചൊല്ലി നാം ധരിച്ചിരിക്കുന്ന ചെരുപ്പുകൾ നമ്മുടെ ദേവാലയങ്ങളെ കുറച്ചൊന്നുമല്ല അശുദ്ധമാക്കിക്കൊണ്ടിരിക്കുന്നത്! സഭയുടെ വ്യക്തിത്വവും, തനിമയും സവിശേഷതകളും കാത്തുസൂക്ഷിക്കുവാനും, സഭയുടെ സിനഡിന്റെ തീരുമാനങ്ങളോട് സഹകരിച്ചു പ്രവർത്തിക്കുവാനും എല്ലാ സഭംഗങ്ങൾക്കും കടമയുണ്ട്. സഭയെ സ്നേഹിക്കുവാനും, ബഹുമാനിക്കുവാനും, അനുസരിക്കുവാനും സാധിക്കുമ്പോൾ മാത്രമാണ് ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാകുകയുള്ളു. സ്വന്തം ചെരുപ്പുകളുമായി, നമ്മുടെ പിടിവാശികളും, സ്വാർത്ഥതയും, മർക്കടമുഷ്ടിയുമായി ദേവാലയത്തിൽ പ്രവേശിച്ചാൽ ദേവാലയം നമ്മൾ കച്ചവടസ്ഥലങ്ങളാക്കും. നമുക്ക് പാകമാകാത്ത, ഇണങ്ങാത്ത ചെരുപ്പുകൾ നാം ധരിച്ചിട്ടുണ്ടെങ്കിൽ അവ അഴിച്ചു കളയാൻ, ദേവാലയത്തിന് പുറത്തിട്ടിട്ട് ബലിയർപ്പിക്കുവാൻ, പ്രാർത്ഥിക്കുവാൻ നമുക്കാകണം.

സ്നേഹമുള്ളവരേ, ഓരോ ദേവാലയവും ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ നിറവാണ്; ഓരോ ദേവാലയവും ക്രിസ്തുവാണ്, ദൈവികതയുടെ കൂടാരമാണ്. ദൈവമില്ലെങ്കിൽ, കോടികൾ മുടക്കി പണിതാലും ആ സൗധം ദേവാലയമാകില്ല. കല്ലുകൾക്കുമുകളിൽ കല്ലുകൾ ചേർത്ത്‌ പണിയുമ്പോഴല്ല ഒരു സൗധം ദേവാലയമാകുന്നതെന്നും, മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കുമ്പോഴാണ് ദേവാലയം പണിതുയർത്തപ്പെടുകയെന്നും നാമെന്നാണ് മനസ്സിലാക്കുക? അകത്തുനിൽക്കുമ്പോൾ ദൈവാനുഭവം നൽകാത്ത പള്ളികൾ, ദേവാലയങ്ങൾ നമുക്കെന്തിനാണ്? പാവപ്പെട്ടവർ മക്കളെ പഠിപ്പിക്കാനും, മഴനനയാത്ത വീടുപണിയാനും കഷ്ടപ്പെടുമ്പോൾ, കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് ജീവിക്കാൻ നെട്ടോട്ടമോടുമ്പോൾ തണുത്തുറഞ്ഞ എസി പള്ളികളിൽ ഇരുന്നു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ? നമ്മുടെ ഇടവകയാകുന്ന, സന്ന്യാസ ഭവനങ്ങളാകുന്ന, സ്ഥാപനങ്ങളാകുന്ന, സംഘടനകളാകുന്ന ദേവാലയങ്ങളെ നാം ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അവ ദൈവ സാന്നിധ്യം നിറഞ്ഞ, ദൈവകാരുണ്യം തുടിക്കുന്ന ദൈവിക ഇടങ്ങളായി മാറേണ്ടിയിരിക്കുന്നു, അവയെ നാം മാറ്റേണ്ടിയിരിക്കുന്നു!

നമ്മുടെ കുടുംബമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. മൃഗീയതയുടെ കൂത്തരങ്ങായിരിക്കുന്നു നമ്മുടെ കുടുംബങ്ങൾ! മൃഗങ്ങളെപ്പോലെ പരസ്പരം ചീറ്റുന്ന, കടിച്ചുകീറുന്ന എത്രയോ സാഹചര്യങ്ങളാണ് നമ്മുടെ കുടുംബങ്ങളിലുള്ളത്? മറ്റുള്ളവർക്ക് പങ്കുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന നാണയങ്ങൾ – വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, സമ്പത്ത് – എത്രയോ അധികമാണ്? സമാധാനം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ? നമ്മുടെ കുടുംബങ്ങളെയും നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു, ദേവാലയങ്ങളാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചെരുപ്പുകളെ പുറത്തിടാൻ നാം പഠിക്കണം.

നമ്മുടെ ശരീരം ദേവാലയമാണെന്നു ചെറുപ്പത്തിലേ നാം മനസ്സിലാക്കാത്തത് എന്താണ്? ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞു. അവനിലിലേക്കു നിശ്വസിച്ചു. എന്നുവച്ചാൽ ദൈവത്തിന്റെ സാന്നിധ്യം, ആത്മാവ് മനുഷ്യനിൽ നിറഞ്ഞു എന്നർത്ഥം. ശരീരമാകുന്ന ദേവാലയത്തിലെ വിശുദ്ധ പ്രതിഷ്ഠയാണ് ദൈവം. മനുഷ്യശരീരത്തെ ദേവാലയമായിക്കണ്ടു പരസ്പരം ബഹുമാനിക്കാൻ നാം പഠിക്കണം. അതില്ലാത്ത കാഴ്ചകളൊക്കെ മൃഗീയമാണ്. മൃഗീയ വാസനകളോടെ, ലാഭക്കൊതിയോടെ, യാതൊരു മൂല്യങ്ങളുമില്ലാതെ നോക്കുന്നതാണ് വ്യഭിചാരമെന്നു ഈശോ പഠിപ്പിക്കുന്നു. അത് മൊബൈലിൽ തോണ്ടുന്നതായാലും, ഇൻറർനെറ്റിൽ സെർഫ് ചെയ്യുന്നതായാലും മൃഗീയതതന്നെ. ശരീരമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കണം. നമ്മുടെ ചെരുപ്പുകളെ പുറത്തിടാൻ നാം പഠിക്കണം.

നേരത്തെ പറഞ്ഞ ചരിത്രത്തിന്റെ ബാക്കികൂടി പറഞ്ഞിട്ട് ഈ വിചിന്തനം അവസാനിപ്പിക്കാം. ഈശോയുടെ കാലത്തെ ജറുസലേം ദേവാലയം എഡി 70 ൽ റോമൻ സൈന്യാധിപനായ ടൈറ്റസ് തകർത്തു. പിന്നീടിന്നുവരെ യഹൂദർക്ക് അവിടെ ഒരു ദേവാലയം പണിയാൻ സാധിച്ചിട്ടില്ല. മാത്രമല്ല, എഡി 685 നും 691 നും ഇടയ്ക്കു മുസ്‌ലിംങ്ങൾ അവിടെ ഡോം ഓഫ് റോക്ക് (Dom of Rock) എന്ന മുസ്ളീം ദേവാലയം പണിതു. ഇന്നുവരെ തങ്ങളുടെ ജറുസലേം ദേവാലയം പോലൊന്ന് പണിയാൻ കഴിയാത്ത ഹതഭാഗ്യരാണ് യഹൂദരിന്നും.

സ്നേഹമുള്ളവരേ, നമ്മുടെ സഭയുടെ വ്യക്തിത്വവും, തനിമയും സവിശേഷതകളും നാം സംരക്ഷിക്കുന്നില്ലെങ്കിൽ നമ്മുടെ ദേവാലയങ്ങളും എപ്പോഴും ഇവിടെ ഉണ്ടായിരിക്കണമെന്നില്ല. നാം നമ്മുടെ ചെരുപ്പുകളുമായി നമ്മുടെ പിടിവാശികളുമായി ക്രൈസ്തവരായി ജീവിക്കുകയാണെങ്കിൽ ഓർക്കുക ഈശോയുടെ വചനം,’കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇതെല്ലാം തകർന്നുപോകും, ധൂളിയായിപ്പോകും.’ 

നാം പിതാവിന്റെ ഭവനങ്ങളാണ്, നമ്മുടെ ശരീരം ദേവാലയമാണ്. മൂന്നാംനാൾ പുനർനിർമ്മിക്കുവാൻ, വിശുദ്ധീകരിക്കുവാൻ, ക്രിസ്തുവിനെപ്പോലെ വിശുദ്ധ കുർബാനയുടെ പെസഹാവ്യാഴങ്ങളിലൂടെ കടന്നുപോകണം. പിന്നെ, ദൈവത്തിന്റെ ഇഷ്ടം പൂർത്തിത്തീകരിക്കുന്ന

ദുഃഖവെള്ളിയാഴ്ചയിലൂടെ. അതിനുശേഷം, പ്രതീക്ഷയുടെ ദുഃഖശനിയാഴ്ചയിലൂടെ. അപ്പോൾ ഓരോ നിമിഷവും, ഉത്ഥിതനായ ഈശോ വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തു വാഴുന്ന ദേവാലയങ്ങളാക്കി നമ്മെ സൂക്ഷിക്കുവാൻ നമുക്കാകും. നമ്മുടെ ദേവാലയങ്ങളെ  കച്ചവടസ്ഥലങ്ങളാക്കാതിരിക്കുക! ആമേൻ!!!

SUNDAY SERMON MT 12, 1-13

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായ

മത്താ 12, 1-13 

സന്ദേശം

LORD OF THE SABBATH (Matthew 12:1-8) | A CHRISTIAN PILGRIMAGE

മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് പറഞ്ഞുകൊണ്ട് മനുഷ്യത്വഹീനങ്ങളായ നിയമങ്ങൾക്കുമേൽ ദൈവിക കരുണ സ്ഥാപിക്കുന്ന ഈശോയെയാണ് ഇന്നത്തെ സുവിശേഷ ഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. പള്ളിക്കൂദാശാക്കാല ത്തിന്റെ ഈ രണ്ടാം ഞായറാഴ്ച  വളരെ വെല്ലുവിളികൾ നിറഞ്ഞ ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ഈശോ നാമോട് പറയുന്നു:  ലോകത്തിന്റെ മരവിച്ച നിയമങ്ങളിൽ നിങ്ങളുടെ മനസ്സുകൾ കുടുങ്ങിക്കിടക്കാതെ കരുണ എന്ന ദൈവിക പുണ്യംകൊണ്ടു നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങളെ നിറയ്ക്കുക.

വ്യാഖ്യാനം

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു paradigm shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, മനുഷ്യൻ ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.

മനുഷ്യനെ മറന്ന്, മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ പരിഗണിക്കാതെ, നിയമത്തിന്റെ കാർക്കശ്യത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്ന രാഷ്ട്രങ്ങളോടും, രാഷ്ട്രീയ പാർട്ടികളോടും, വ്യക്തികളോടും, ഏകാധിപത്യ, ഫാസിസ്റ്റ് ഭാവങ്ങൾ കളഞ്ഞ് കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ പാത സ്വീകരിക്കുവാനാണ് ക്രിസ്തു ആഹ്വാനം ചെയ്യുന്നത്. ഇത് അന്നത്തെ ഫരിസേയ-നിയമജ്ഞ കൂട്ടുകെട്ടിനോട് മാത്രമായിട്ടല്ല ക്രിസ്തു പറയുന്നത്. ഇന്നും ക്രിസ്തുവിന്റെ ഈ ആഹ്വാനത്തിന് പ്രസക്തിയുണ്ട്.  2020 ആഗസ്റ്റ് 9 ന് ആരംഭിച്ച ഭാരതത്തിലെ കർഷക സമരം ഇന്നും പരിഹരിക്കപ്പെടാതെ, ജനാധിപത്യത്തിന് കളങ്കമായി തെരുവിൽ പരിഹാസ്യമായി നിൽക്കുന്നത് പാവപ്പെട്ട മനുഷ്യനുമുകളിലാണ് നിയമങ്ങൾ എന്ന് കരുതുന്ന ഒരു ഭരണകൂടമുള്ളതുകൊണ്ടാണ്. പാവങ്ങൾക്ക് നീതി ലഭിക്കുവാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് മുൻപിലും നിയമങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അധികാരികൾ നിലകൊണ്ടത്. ഒരു സാധാരണക്കാരൻ സർക്കാർ ഓഫീസുകളിലോ, സ്വകാര്യ സ്ഥാപനങ്ങളിലോ, എന്തിന് ക്രൈസ്തവ സ്ഥാപനങ്ങളിലോ എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ ലോകത്തെങ്ങുമില്ലാത്ത  നിയമങ്ങൾ അധികാരികൾ അവരുടെ മുൻപിൽ നിരത്തും! നിയമത്തിന്റെ കാഠിന്യം പുറത്തുകാണിച്ചുകൊണ്ട് തങ്ങളുടെ സ്വാർത്ഥത മൂടിവയ്ക്കുന്ന അന്നത്തെ യഹൂദമനോഭാവം ഇന്നും നാമൊക്കെ പല രീതിയിൽ പിന്തുടരുന്നുണ്ട്.

യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ. മനുഷ്യന്റെ വിശപ്പിനേക്കാൾ വലുത് അവർക്കു നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ്. സാബത്തിൽ നിഷിദ്ധമായ കാര്യങ്ങൾ, അത് ദൈവകല്പനയ്ക്കു എതിരായാൽ പോലും, ചെയ്യുന്നതിൽ അവർ അപാകത കാണുന്നില്ല. മാത്രമല്ല, വളരെ നിസ്സാരങ്ങളായ, മാനുഷികമായ കാര്യങ്ങൾക്കു മതത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും, ദൈവനിയമത്തിന്റെയും നിറം കൊടുത്തു, അതിനെ വർഗീയമാക്കി, മനുഷ്യന് എതിരെ ഉപയോഗിക്കുന്ന വളരെ ക്രൂരമായ മനോഭാവങ്ങൾ പുലർത്തുന്നതിൽ അവർ യാതൊരു കുറ്റവും കാണുന്നുമില്ല. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ഠാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്.  മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്‌.

ആടിനുവേണ്ടി, പശുവിനുവേണ്ടി എത്ര മനുഷ്യരെ കൊന്നാലും അത് തിന്മയാകുന്നില്ല. ഒരു പടികൂടി കടന്നു മതത്തിനുവേണ്ടി, മതനിയമങ്ങൾക്കുവേണ്ടി സ്വന്തം വീട്ടിലുള്ളവരെയോ, അയൽക്കാരെയോ കൊന്നാലും സ്വർഗം ലഭിക്കുമെന്ന് പഠിപ്പിച്ചാൽ, സ്വർഗത്തിൽ മനുഷ്യന് സങ്കല്പിക്കുവാൻ കഴിയാത്തത്ര സുഖങ്ങളാണ് ഒരുക്കിവച്ചിട്ടുള്ളത്

Mob lynching: SC gives 7 days to states to file compliance report

എന്ന് പഠിപ്പിച്ചാൽ ജിഹാദികളാകാനും, ചാവേറുകളാകാനും ആളുകളെക്കിട്ടുമ്പോൾ എന്ത് പറയാനാണ്!!! ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വളരെ വിലപ്പെട്ട മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ: ആടിനേക്കാൾ, പശുവിനേക്കാൾ, നിയമാനുഷ്ഠാനങ്ങളെക്കാൾ എത്രയോ വിലപ്പെട്ടവനാണ് മനുഷ്യൻ എന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ!!

സ്നേഹമുള്ളവരേ, ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്‌ഷ്യം. ക്രിസ്തുവിന്റെ മനുഷ്യ ദർശനത്തിന്റെ ആഴവും, വ്യാപ്തിയും, പ്രാധാന്യവും ക്രൈസ്തവരായ നാം പോലും ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നത് വളരെ ദുഃഖകരമായ ഒരു യാഥാർഥ്യമാണ്. ഭാരതസഭ സുവിശേഷങ്ങളിൽ ഇതൾവിരിയുന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ശരിയായ രീതിയിൽ ഭാരതമക്കളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന ആൾക്കൂട്ട കൊലപാതകങ്ങളോ, ലൈംഗികാതിക്രമങ്ങളോ ഇത്രയും വ്യാപകമായ രീതിയിൽ ഉണ്ടാകുമായിരുന്നില്ല. എന്റെ പിഴ എന്നും പറഞ്ഞു സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ മനുഷ്യദർശനം സ്വന്തമാക്കുവാനും, അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാനും നാം തയ്യാറാകണം. തെറ്റായ മനുഷ്യദർശനങ്ങളെക്കുറിച്ചു, നിരീശ്വര പ്രസ്ഥാനങ്ങളുടെ, വർഗീയ സംഘടനകളുടെ മനുഷ്യദർശങ്ങളെക്കുറിച്ചു ബോധവാന്മാരാകുവാനും, ക്രിസ്തുവിന്റെ ശരിയായ, കരുണനിറഞ്ഞ മനുഷ്യ ദർശനത്തെ അവതരിപ്പിക്കുവാനും നമുക്കാകണം. തെറ്റായ ദൈവദർശനമാണ്, തെറ്റായ മനുഷ്യ ദർശനമാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ ഒന്നുറപ്പാണ്, നിങ്ങൾ മനുഷ്യ സമൂഹത്തിനു അപകടകാരിയാണ്!!! ഈയടുത്തു ലോകത്തിൽ നടന്ന സംഭവങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്.

എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല.

നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യാഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.

ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.

നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല.

നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്.

“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.

അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?

ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”

ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. “വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹ, സാംസ്‌കാര നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”

സമാപനം

സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു paradigm shift, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു, ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള

Compassion: A nurse's primary virtue - American Nurse

സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ? നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ.