മംഗളവാർത്താക്കാലം ഒന്നാം ഞായർ
ലൂക്കാ 1, 5-25
മംഗളവാർത്താക്കാലം

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണിന്ന്. ഒരു വർഷമെടുത്ത് നാം, സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുകയാണ്. ആരാധനാക്രമ വത്സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും, അതിന്റെ ചൈതന്യത്തിനനുസരിച്ച് നമ്മുടെ ജീവിതം ക്രമപ്പെടുത്തുകയും ചെയ്യണമെന്നാണ് തിരുസ്സഭ ഇതിലൂടെ ആഗ്രഹിക്കുന്നത്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണെന്നത് വിസ്മയകരമായ ഒരു യാഥാർഥ്യമാണ്.
നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലമായ മംഗള വാർത്താക്കാലത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിന്റെ ആരംഭം അവിടുത്തെ മനുഷ്യാവതാരത്തിലാണ് എന്ന് മനസിലാക്കുക . Its a beginning! രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ’ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.
മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.
വചനവ്യാഖ്യാനം
നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച ഈ സുവിശേഷ ഭാഗത്തിലെ അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായും, അദ്ദേഹത്തിന്റെ ഭാര്യ, അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തും വിവിധ കാലഘട്ടങ്ങളുമായി, കാലഘട്ടങ്ങളിലെ മനുഷ്യരുമായി പലതരത്തിൽ സംസാരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികവും, ചരിത്രപരവുമായ അടിയൊഴുക്കുകളിൽ ഈ സംഭവം പുനഃസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എണ്ണമറ്റ വായനയ്ക്കും, വ്യാഖ്യാനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഇന്നും, പുതു വാ യനകളിൽ ഈ സംഭവം വീണ്ടും വീണ്ടും തളിർക്കുകയും, പൂവിടുകയും, സുഗന്ധംപരത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നമുക്കും ഒരു പുതുസന്ദേശം നൽകിക്കൊണ്ടാണ് ഇന്ന് സഖറിയായും, എലിസബത്തും നമ്മുടെ മുൻപിൽ നിൽക്കുന്നത്.
ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.
വിശുദ്ധ അഗസ്റ്റിനെപ്പോലെയുള്ള പണ്ഡിതന്മാർ, ഇതിൽ അനാ വരണംചെയ്യപ്പെടുന്ന ദൈവിക ഇടപെടലുകളുടെ മുൻപിൽ ദി ക്കറിയാതെനിൽക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ വൈകാരിക സംഘർഷത്തെയും, അയാൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെയും, ഒപ്പം മനുഷ്യസ്വഭാവത്തിലെ സങ്കീർണഭാവങ്ങളെയുംക്കുറിച്ചാണ് വിശുദ്ധ അഗസ്റ്റിൻ ചിന്തിച്ചത്. സഖറിയാസ് പുരോഹിതന്റെ വികാരങ്ങളെ ശരിയായി മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെട്ടിട്ടുണ്ടാകാമെങ്കിലും, ദൈവത്തിന്റെ ഇടപെടലിനുമുൻപിൽ ചുവടൊന്ന് മാറ്റിചവിട്ടുവാൻ സഖറിയാസ് ശ്രമിച്ചില്ലായെന്നത് അദ്ദേഹത്തിന് സംഭവിച്ച ദുരന്തത്തിന് കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.
ഇവരുടെ പ്രത്യേകത ഒരുട്രാക്കിലൂടെ, ഒരേയൊരുട്രാക്കിലൂടെഓടിക്കൊണ്ടിരുന്നവരായിരുന്നുഇവർ എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെമുൻപിൽകുറ്റമറ്റവരായി, നീതിനിഷ്ഠരായിജീവിച്ചപ്പോഴുംപ്രായംകവിഞ്ഞുപോയഞങ്ങൾക്കിനിമക്കളുണ്ടാകുകയില്ലായെന്നഒറ്റചിന്തയിൽ, ആഒറ്റട്രാക്കിലാണ് അവർഓടിക്കൊണ്ടിരുന്നത്. ദൈവത്തിനുഅസാധ്യമായിഒന്നുമില്ലായെന്നുചിന്തിക്കുവാൻ, തങ്ങളുടെജീവിതത്തിൽദൈവംഅത്ഭുതംപ്രവർത്തിക്കുമെന്ന്ഉറച്ചുവിശ്വസിക്കുവാൻആരീതിയിൽചുവടൊന്നുമാറ്റിചവിട്ടുവാൻഅവർശ്രമിച്ചില്ല.
സഖറിയാ എന്ന വാക്കിനർത്ഥം ദൈവംഓർത്തു എന്നാണ്. എന്നാൽ തന്റെ പേരിന്റെ അർഥം അദ്ദേഹം ഓർക്കുന്നില്ല. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല? വചനം പറയുന്നു: “അവർ ദൈവത്തിന്റെ മുൻപിൽ നീതി നിഷ്ഠരും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.” പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.

“ദൂതൻ അവനോട് പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.” എത്രകാലമായുള്ള പ്രാർത്ഥനയാണ് സഖറിയയുടെ? വിവാഹത്തിന് മുൻപ് തുടങ്ങിയ പ്രാർത്ഥനയാണ്. ദൈവമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകണേ. മക്കളെ നൽകി അനുഗ്രഹിക്കണേ. വിവാഹം കഴിഞ്ഞും ഇന്നുവരെ ദൈവമേ മക്കളെ തരണേ എന്നായിരുന്നു പ്രാർത്ഥന. എന്നെങ്കിലും ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. കാലമെത്ര കഴിഞ്ഞു … മനുഷ്യൻ എത്ര ആഗ്രഹിച്ചാലും ദൈവത്തിന്റെ സമയം വരണമല്ലോ. എന്നാൽ, ആ സമയം വന്നപ്പോൾ സഖറിയായ്ക്കത് വിശ്വസിക്കാനായില്ല. ഇതാ സഖറിയാസ് മൂകനാകുന്നു. എന്തൊരു വൈരുധ്യമാണിത് പ്രിയപ്പെട്ടവരേ!!! ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ അദ്ദേഹം അപഹാസ്യനാകുകയാണ്.
സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നായിരുന്നെങ്കിലും, എലിസബത്ത് എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നൊക്കെയായിരുന്നെങ്കിലും, തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്കു ചുവടൊന്നു മാറ്റിചവിട്ടാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ആ ഒരു ട്രാക്കിൽ അവർ നിൽക്കുകയില്ലായിരുന്നു. ഏതാണാ ട്രാക്ക്? പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്ത, ഒറ്റ ട്രാക്ക്. അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്. ജീവിതം Stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്.
ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ അവശ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!
നൂറ്റാണ്ടുകളിലെ മനുഷ്യരോടും, അവരുടെ അഭിരുചികളോടും, ആഭിമുഖ്യങ്ങളോടും സംവദിച്ച ഈ സംഭവം ഈ കാലഘട്ടത്തെ അഭിസംബോധനചെയ്യുന്നത് അതിന്റെ സാർവകാലിക പ്രസക്തി ഒന്നുകൊണ്ടുമാത്രമാണ്. എന്താണ് ആ സാർവകാലിക പ്രസക്തി? ദൈവത്തിലേക്ക് ചുവടുമാറ്റിചവിട്ടുവാൻ സാധിക്കാത്ത മനുഷ്യന്റെ മാനസികാവസ്ഥ!!! ഇത്തരത്തിലൊരു മനസികാവസ്ഥയുള്ള മനുഷ്യൻ ചെന്നെത്തുന്നത് ജീവിതത്തിന്റെ ദുരന്ത മുഖത്തായിരിക്കും. തീർച്ച!!!
പഴയനിയമത്തിലെ രാജാക്കന്മാരുടെ രണ്ടാം പുസ്തകം അദ്ധ്യായം 9 ൽ കണ്ണെഴുതി മുടിയലങ്കരിച്ചിരിക്കുന്ന ഇസ്രായേൽ രാജ്ഞിയായ ജെസെബെല്ലിനെ നാം കാണുന്നുണ്ട്. ആഡംബര പ്രിയയായ, അഹങ്കാരിയായ ജെസെബെൽ! ബൈബിളിലെ ഭീതിപ്പെടുത്തുന്ന ഒരു കഥാപാത്രമാണ് ജെസെബെൽ. വിഗ്രഹാരാധനയുടെ വികാരങ്ങളെ യഹോവയുടെ മണ്ണിലേക്ക് ആഭിചാരം നടത്തിയവൾ ജെസെബെൽ. അന്യദേവന്മാർക്കും, ദേവതകൾക്കും ആരാധന പാടില്ലെന്ന ഓർമ്മപ്പെടുത്തലുകൾ ധിക്കരിച്ച്, ബാലിന്റെ നാനൂറ് ദേവന്മാർക്കും, അശേരയുടെ നാനൂറ്റമ്പത് ദൈവങ്ങൾക്കും പ്രതിഷ്ഠയർപ്പിച്ചവൾ ജെസെബെൽ. നാബോത്തിനെ വേട്ടയാടി മുന്തിരിത്തോട്ടം കൈക്കലാക്കിയവൾ ജെസെബെൽ. ദൈവത്തിലേക്ക് ചുവട് മാറ്റിചവിട്ടുവാൻ പറഞ്ഞുവന്നവരെ ആട്ടിപ്പുറത്താക്കിയവൾ ജെസെബെൽ. അപകടകരമായ ചുവടുകളാണ് അവളെരെയും വയ്ക്കുന്നത്. ഒടുവിൽ, ആഹാബിന്റെയും ജെസെബെലിന്റെയും സാമ്രാജ്യങ്ങൾ താഴെ വീഴുന്നു. കണ്ണെഴുതിയും, മുടിയലങ്കരിച്ചും ഇരുന്ന അവളെ അന്തപ്പുരകാവൽക്കാർ താഴേയ്ക്ക് വലിച്ചെറിയുന്നു. തെരുവുനായ്ക്കൾ അവളെ വലിച്ചുകീറുന്നു. സംസ്കരിക്കാൻപോലും ഒന്നുമുണ്ടായിരുന്നില്ലെന്ന വചനം ഞെട്ടലോടെയേ വായിക്കുവാൻ സാധിക്കൂ.
സ്നേഹമുള്ളവരേ, ദൈവത്തിലേക്ക് ചുവട് മാറ്റിചവിട്ടുവാൻ കഴിയാത്ത മനുഷ്യന്റെ അവസ്‌ഥയിലേക്ക് നമ്മുടെ ജീവിതങ്ങൾ എത്തിച്ചേരാതിരിക്കട്ടെ.. ഈ സംഭവത്തിന്റെ സാർവകാലികപ്രസക്തി നമുക്ക് മറക്കാതിരിക്കാം.. വില്യംഷെയ്ക്‌സ്പിയറിന്റെ വിശ്വവിഖ്യാത ദുരന്തനാടകമായ”ഹാംലെറ്റ്” (Hamlet) നെ വ്യാഖ്യാനിച്ചുകൊണ്ട് പത്തൊൻപതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹാസ്‌ലിറ്റ് (William Hazlit) പറഞ്ഞു: “It is we who are Hamlet”. ഇന്ന് ദൈവത്തിന്റെ ഇടപെടലുകൾ ക്ക് മുൻപിൽ, ദൈവത്തിലേക്ക്ചുവടുവയ്ക്കാതെനിന്നസഖറിയാസിന്റെജീവിതംകാണുമ്പോൾനമുക്കുംതോന്നുന്നില്ലേ? “It is we who are Zachariah.” എല്ലാക്കാലത്തേയുംമനുഷ്യന്റെഅനുഭവമാണ്സഖറിയാസിന്റേത്.
എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്.
സ്നേഹമുള്ളവരേ, ഈക്രിസ്മസ്ഒരുക്കക്കാലത്ത്എന്റെജീവിതത്തിലുംദൈവത്തിന്റെഇടപെടലുകളുണ്ടാകുമെന്നും, ആഇടപെടലുകളെമനസ്സിലാക്കുവാൻഞാൻശ്രമിക്കുമെന്നുംദൈവത്തിലേക്ക്, എന്റെദൈവത്തിലേക്ക്ചുവട്മാറ്റിച്ചവിട്ടുമെന്നും, നമുക്ക്തീരുമാനമെടുക്കണം. മാത്രമല്ല, നാംഓടിക്കൊണ്ടിരിക്കുന്നട്രാക്ക്ഏതാണെന്നുപരിശോധിക്കണം. ട്രാക്കുകൾ പലവിധമാണ്. ചിലരുടേത് ഇങ്ങനെയാണ്: ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും. മറ്റുചിലരുടേതു “വീട്ടിൽ എപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ. ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല. വീട്ടുകാരും നാട്ടുകാരും ശരിയല്ല… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ട്രാക്ക്. എന്നിട്ടോ? ജന്മം ചെയ്താൽ ചുവടൊന്നു മാറ്റിചവിട്ടുകയില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.
ഒരുമാസികയിൽവന്നചിത്രീകരണംഓർത്തുപോകുകയാണ്: ഒരുറയിൽവേട്രാക്ക്. അതിലൂടെഒരുപശുവുംഅതിന്റെകിടാവുംനടക്കുകയാണ്. നീണ്ടുനിവർന്ന്കിടക്കുന്നട്രാക്ക്… ആരുംശല്യപ്പെടുത്താനില്ല…അവരങ്ങനെഅലസമായിനടക്കുകയാണ്. അപ്പോഴാണ്പുറകിൽനിന്ന്ട്രെയിനിന്റെചൂളംവിളികേട്ടത്. പശുവുംകിടാവുംട്രാക്കിലൂടെഓടാൻതുടങ്ങി. ഒരേദിശയിലേക്ക്വലത്തോട്ടും, ഇടത്തോട്ടുംതിരിയാതെ…അവർഓടുകയാണ്…കുറെകഴിഞ്ഞപ്പോൾഅനിവാര്യമായതുസംഭവിച്ചു. പശുവിനെയുംകിടാവിനെയുംതട്ടിത്തെറുപ്പിച്ചുട്രെയിൻകടന്നുപോയി. ഈചിത്രീകരണത്തിന്റെഅടിക്കുറിപ്പ്ഇതാണ്: ഒന്ന്ചുവടുമാറ്റിചവിട്ടിയിരുന്നെങ്കിൽസ്വയംരക്ഷിക്കാമായിരുന്നു, അടുത്തതലമുറയെയും!
സമാപനം
സ്നേഹമുള്ളവരെ, 2025 ലെ ക്രിസ്തുമസിനായി ഒരുങ്ങുന്ന നമുക്കൊരു ചുവടുമാറ്റം ആവശ്യമുണ്ട്. ഇന്നത്തെ രാഷ്ട്രീയ, മത രംഗങ്ങളിൽ കാണുന്ന ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും ചിത്രങ്ങൾ നമുക്കൊക്കെ ദൈവത്തിലേക്ക് ഒരു ചുവടുമാറ്റം ആവശ്യമുണ്ട് എന്ന് തന്നെയാണ് പറയുന്നത്.. നമ്മുടെ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ തിരിച്ചറിയുവാനും അവയുടെ മുൻപിൽ ഉറച്ച വിശ്വാസത്തോടെ നിൽക്കുവാനുമുള്ള ദൈവകൃപ നമുക്കുണ്ടാകണം. ജീവിതത്തെമൂകമാക്കുന്നചിന്തകളിൽനിന്ന്മാറി, ദൈവംഎന്നെഓർക്കുമെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽവിശ്വസ്തനാണെന്നുംഅവിടുത്തെസമ്മാനം

എനിക്ക്നൽകുമെന്നുംഉറച്ചുവിശ്വസിച്ചുകൊണ്ട്ചുവടൊന്ന്മാറ്റിചവുട്ടിനോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. ആമേൻ!