ദനഹാക്കാലം ആറാം ഞായർ
മത്തായി 5, 17-26

ദനഹാക്കാലത്തിന്റെഈആറാംഞായറാഴ്ച്ച“ക്രിസ്തുനിയമങ്ങളുടെയും, പ്രവചനങ്ങളുടെയുംപൂർത്തീകരണം, Fulfillment”എന്നമനോഹരമായവെളിപ്പെടുത്തലുമായാണ്സുവിശേഷംനമ്മുടെമുൻപിൽനിൽക്കുന്നത്.
നാം മനസ്സിലാക്കുന്നതുപോലെ, വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ shജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, ‘നിയമത്തെയും, പ്രവാചകന്മാരെയുംനശിപ്പിക്കുവാനല്ലപൂർത്തിയാക്കുവാനാണ്’ താൻവന്നിരിക്കുന്നത്’ എന്ന്.
ക്രൈസ്തവ സഹോദരരേ, മനസിലാക്കുക, ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് നിയമത്തെയും പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തീകരിക്കുവാനാണ്. അവിടുന്നാണ് നിയമത്തിന്റെയും, പ്രവാചകന്മാരുടെയും പൂർത്തീകരണം, Fulfillment! ഗ്രീക്ക് ഭാഷയിൽ Pleroma! എന്താണ് ഇവിടെ നിയമംകൊണ്ട് വിവക്ഷിക്കുന്നത്? പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളാണ് നിയമങ്ങൾ – ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമവാർത്തനം. എന്താണ് പ്രവാചകന്മാർ? പഴയനിയമത്തിലെ വലുതും ചെറുതുമായ പ്രവാചക ഗ്രന്ഥങ്ങൾ. (Major and Minor Prophetical Books)
ഈ വിശുദ്ധ പുസ്തകങ്ങളിലെ ദൈവിക നിയമങ്ങളെയും, പ്രവചനങ്ങളെയും നശിപ്പിക്കുവാനല്ല, അവയെ മാറ്റിമറിക്കാനല്ല, അവ ഉപയോഗശൂന്യങ്ങളാണ് എന്ന് പ്രഖ്യാപിക്കാനല്ല ക്രിസ്തു വന്നത്. ആ നിയമങ്ങൾ അനുസരിക്കുന്നവർ സ്വർഗ്ഗരാജ്യത്തിലെ വലിയവരാണ് എന്ന് പറയുവാനാണ്, ഒന്നാം വായനയിൽ കേട്ടപോലെ, കല്പനകൾ പാലിക്കുന്നവരോട് ആയിരം തലമുറകൾ വരെ ദൈവം കരുണകാണിക്കും എന്ന് പറയുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അവയ്‌ക്കെല്ലാമുപരി, ആ നിയമങ്ങളെയും പ്രവാചകരെയും പൂർത്തീകരിക്കുവാനാണ് താൻ വന്നിരിക്കുന്നത് എന്ന് പറയാനാണ് ഈശോ ആഗ്രഹിച്ചത്.
ഇതിനായി, പൂർത്തീകരണമെന്നോണം, സ്നേഹത്തിന്റെ, ഐക്യത്തിന്റെ, ഒരുമയുടെ, രമ്യതയുടെ പുതിയ നിയമം ഈശോ കൂട്ടിച്ചേർക്കുകയാണ്. ഈ നിയമമാകട്ടെ, പുസ്തകത്താളുകളിൽ എഴുതാനല്ല, കട്ടിളപ്പടിയിന്മേലും മേൽപ്പടിയിന്മേലും എഴുതാനല്ല, നെറ്റിയിലും കൈത്തണ്ടയിലും മാത്രം എഴുതാനല്ല, ക്രൈസ്തവ സ്ഥാപനങ്ങളുടെ ചുമരിന്മേലും, കെട്ടിത്തൂക്കുന്ന ഫ്ളക്സുകളിന്മേലും മാത്രം എഴുതാനല്ല ഈശോ ആഗ്രഹിച്ചത്. രണ്ടാം വായനയിൽ നിന്ന്, എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് വായിച്ചുകേട്ടതുപോലെ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ എഴുതുവാനാണ് ഈശോ ആഗ്രഹിച്ചത്. എന്താണ് എസക്കിയേൽ പ്രവാചകൻ പറയുന്നത്? “അവർക്ക്ഞാൻഒരുപുതിയഹൃദയംനൽകും; ഒരുപുതിയചൈതന്യംഅവരിൽഞാൻനിക്ഷേപിക്കും. അവരുടെശരീരത്തിൽനിന്ന്ശിലാഹൃദയംഎടുത്തുമാറ്റി, ഒരുമാംസളഹൃദയംഞാൻകൊടുക്കും. അങ്ങനെഅവർഎന്റെകല്പനകൾഅനുസരിച്ചു്ജീവിക്കുകയും,

എന്റെനിയമങ്ങൾശ്രദ്ധയോടെപാലിക്കുകയുംചെയ്യും. അപ്പോൾഅവർഎന്റെജനവും, ഞാൻഅവരുടെദൈവവുമായിരിക്കും.” (11, 19-20) സ്നേഹത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമത്തിന് മാത്രമേ, മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും മനുഷ്യനും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ.. വെറും പുസ്തകത്താളുകളിൽ നിന്ന് പഠിക്കുന്ന നിയമമല്ല, ഹൃദയത്തിൽ നിന്നുയരുന്ന സ്നേഹത്തിന്റെ രമ്യതയുടെ നിയമമാണ് നമ്മെ യഥാർത്ഥ ക്രൈസ്തവരാക്കുന്നത് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. അങ്ങനെ പ്രഘോഷിക്കുന്നതോ, നിയമങ്ങളുടെ പൂർത്തീകരണമായ ലോകരക്ഷകനായ ക്രിസ്തുവും!
ക്രിസ്തുവിന്റെ, ക്രിസ്തുമതത്തിന്റെ മനോഹരമായ ഈ സുവർണനിയമത്തിന്റെ വലിയ പ്രകടനമാണ് ബ്രിട്ടനിലുള്ള, ഇന്ത്യയിലുള്ള വക്കീലന്മാരുടെ വസ്ത്രധാരണത്തിൽ നാം കാണുന്നത്. അഭിഭാഷകരും, ജഡ്ജിമാരും അവരുടെ ഔദ്യോഗിക വസ്ത്രത്തിന്റെ ഭാഗമായി കഴുത്തിൽ ധരിക്കുന്ന കട്ടിയുള്ള, വെള്ള കോട്ടൺ തുണികൊണ്ടുണ്ടാക്കിയ

Neck band അഥവാ കഴുത്തിലെ നാട നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് എന്തിനെയാണ് സൂചപ്പിക്കുന്നതെന്ന് അറിയാമോ? ഇതിനൊരു ചരിത്രമുണ്ട്. അങ്ങ് മോശയുടെ കാലം മുതലുള്ള ചരിത്രം. സീനായ് മലയിൽ വച്ച് ദൈവം മോശയ്ക്ക് നൽകിയ പത്ത് കല്പനകളടങ്ങിയ കൽപ്പലകകളുടെ പ്രതീകമാണ് ഈ Neck band! ക്രൈസ്തവരുടെ സ്നേഹത്തിന്റെ, രമ്യതയുടെ നിയമത്തിന്റെ അടിസ്ഥാനമായ പത്ത് കല്പനകളുടെ പ്രതീകം! പതിനേഴാം നൂറ്റാണ്ടിന് മുൻപ് ഇംഗ്ലണ്ടിലെ പുരോഹിതന്മാരാണ് രണ്ട് ഇതളുകളുള്ള ഈ Band ധ രിച്ചിരുന്നത്. ക്രമേണ ഇംഗ്ലണ്ടിലെ അഭിഭാഷകരും, ജഡ്ജിമാരും ഇത് ധരിച്ചുതുടങ്ങി. കുറേക്കഴിഞ്ഞ് ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിടീഷ് കോളനികളിലെ അഭിഭാഷകരും, ജഡ്ജിമാരും ഇത് ഉപയോഗിച്ചു. എന്ത് തന്നെയായാലും ക്രിസ്തു നിയമങ്ങളുടെ പൂർത്തീകരണമാണെന്നും, ക്രിസ്തുവിന്റെ പുതിയനിയമം സമഗ്രമാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു!
പ്രിയപ്പെട്ടവരേ, മനുഷ്യന്റെഹൃദയമിടിപ്പിന്റെതാളമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം; മനുഷ്യന്റെപ്രവർത്തനങ്ങളുടെമാനദണ്ഡമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം ; മനുഷ്യൻലോകത്തിലെബലിപീഠങ്ങളിൽഅർപ്പിക്കുന്നവിശുദ്ധകുർബാനയുടെഅടിസ്ഥാനമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം; പഴയനിയമപ്രവാചകവചനങ്ങളുടെപൂർത്തീകരണമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം എന്നാണ്ഈശോപറയുവാൻആഗ്രഹിച്ചത്.
നിയമത്തിന്റെ പൂർത്തീകരണമായി ഈശോ നൽകുന്ന സ്നേഹത്തിന്റെ, അനുരഞ്ജനത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമം ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ചു നിൽക്കുന്നതാണ്. ദൈവത്തിന്റെ ഇഷ്ടത്തോട് ചേർന്ന് നിൽക്കാത്ത ഒരു ഹൃദയമാണ് നിന്റേതെങ്കിൽ സഹോദരീ, സഹോദരാ, എങ്ങനെയാണ് ദൈവവുമായി അനുരഞ്ജനത്തിൽ കഴിയുവാൻ നിനക്ക് സാധിക്കുക? നിന്റെ വ്യക്തി ജീവിതത്തിൽ, കുടുംബജീവിതത്തിൽ, ഇടവക, സമൂഹ ജീവിതത്തിൽ തൊട്ടതിനും പിടിച്ചതിനും, ദേഷ്യപ്പെടുന്നവളാണെങ്കിൽ ദേഷ്യപ്പെടുന്നവനാണെങ്കിൽ, രോഷാകുലയാകുന്നവളെങ്കിൽ, രോഷാകുലനാകുന്നവനാണെങ്കിൽ, നിനക്കെങ്ങനെ ദൈവവുമായി, സഹോദരരുമായി രമ്യതയിൽ ജീവിക്കുവാൻ സാധിക്കും? നീ നിന്റെ അഹന്ത നിറഞ്ഞ മനസ്സിന്റെ പ്രകടനമായി കള്ളാ കള്ളായെന്നും, ചതിയായെന്നും, വിഡ്ഢിയെന്നും, പിശാചെന്നുമൊക്കെ നിന്റെ സഹോദരരെ തൊള്ളകീറുമാറു ഉറക്കെ വിളിച്ചുകൂവുമ്പോൾ നിന്റെ ജീവിതത്തിൽ ദൈവവുമായി, സഹോദരരുമായി എങ്ങനെ രമ്യതയിൽ കഴിയുവാൻ നിനക്ക് പറ്റും? നിന്റെ മാതാപിതാക്കൾക്കെതിരായി, സഹോദരർക്കെതിരായി, നിന്റെ അധികാരികൾക്കെതിരെയായി, സഹോദരവൈദികനെതിരായി, സന്യാസ സഹോദരിക്കെതിരായി കേസിന് പോകാൻ ആഗ്രഹിക്കുമ്പോൾ തന്നെ അവരുമായി രമ്യതപ്പെടാതെ മുന്നോട്ട് പോയാൽ നിന്റെ ജീവിതത്തിൽ എങ്ങനെയാണ് ദൈവവുമായി, സഹോദരരുമായി നിനക്ക് രമ്യതയിൽ ജീവിക്കുവാൻ സാധിക്കുക? തീർന്നില്ല.
നിന്റെ ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ ദേവാലയത്തിൽ ചെന്ന് നിൽക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് നീ ഓർത്താൽ, സഹോദരാ, സഹോദരീ, നിന്റെ നിയോഗങ്ങളും, നിന്റെ പ്രാർത്ഥനകളും, നിന്റെ കണ്ണീരും, നിന്റെ നെടുവീർപ്പുകളും അവിടെ വച്ചിട്ട്, പോയി നീ രമ്യപ്പെടുക. പിന്നെ വന്ന് വിശുദ്ധ കുർബാന അർപ്പിക്കുക. ശരിയാണ്, അങ്ങനെയാകുമ്പോൾ, രാവിലെ 7 മണിക്ക് തന്നെ ബലിയർപ്പിക്കുവാൻ സാധിച്ചെന്നു വരില്ല. പള്ളിയിൽ വന്ന് മുട്ടുകുത്തി, കുരിശുവരച്ചു കഴിഞ്ഞ് തലയുയർത്തുമ്പോൾ, “ഞാൻ എല്ലാവരുമായി രമ്യതയിലാണോ കർത്താവേ” എന്ന് സ്വയം ചോദിക്കുമ്പോൾ തന്നെ പതിയെ നാം അവിടെനിന്ന് എഴുന്നേൽക്കും. കാരണം, അൾത്താരയിലെഭിന്നത, അനൈക്യംനമ്മുടെജീവിതത്തെ, നമ്മുടെകുടുംബത്തെ, നമ്മുടെഇടവകയെ, നമ്മുടെസഭയെകത്തിച്ചുചാമ്പലാക്കിക്കളയുന്നഅഗ്നിയാണ്. അൾത്താരയിലെഭിന്നത, കുടുംബത്തിലെഭിന്നത, എല്ലാഭിന്നതകളും, അനൈക്യങ്ങളുംനമ്മുടെജീവിതത്തെ, നമ്മുടെകുടുംബത്തെ, നമ്മുടെഇടവകയെ, നമ്മുടെസഭയെനാംസ്വരുക്കൂട്ടിവച്ചിരിക്കുന്നവയെയെല്ലാംതട്ടിതരിപ്പണമാക്കുന്നസുനാമിയാണ്. പലരുമായും, പലതുമായും നാം രമ്യതയിലല്ല പ്രിയപ്പെട്ടവരേ. ഭാര്യയോട്, ഭർത്താവിനോട്, മക്കളോട്, മാതാപിതാക്കളോട്, അയൽവക്കക്കാരോട്, ബഹുമാനപ്പെട്ട വികാരിയച്ചനോട് …. മാത്രമല്ല, ദേഷ്യം വന്നപ്പോൾ ആഞ്ഞു കൊട്ടിയടച്ച വാതിലിനോട്, എടുത്തെറിഞ്ഞ പാത്രത്തിനോട്, വലിച്ചെറിഞ്ഞ പേനയോട് ….. പ്രിയപ്പെട്ടവരേ, രമ്യതപ്പെടേണ്ടിയിരിക്കുന്നു.
ഒരിക്കൽഒരുബുദ്ധിസ്റ്റ്ഗുരു, റിൻസായ്(Rinzai) ഒരുമുറിയിൽതന്റെശിഷ്യർക്ക്നിർദ്ദേശങ്ങൾകൊടുക്കുകയായിരുന്നു. അപ്പോൾഒരുമനുഷ്യൻവാതിൽശക്തമായിതള്ളിതുറന്നുകൊണ്ട്, വീണ്ടുംഅത്കൊട്ടിയടച്ചുകൊണ്ടു, തന്റെഷൂസ്മുറിയുടെമൂലയിലേക്ക്വലിച്ചെറിഞ്ഞുകൊണ്ട് മുറിയ്ക്കുള്ളിൽപ്രവേശിച്ചു. ഇരിക്കുവാൻനേരംഅടുത്തുണ്ടായിരുന്നസഹോദരനെതള്ളിമാറ്റിക്കൊണ്ട്ഇരിപ്പുറപ്പിച്ചു. അദ്ദേഹംവളരെദേഷ്യത്തിലായിരുന്നു.
ഇതെല്ലംശ്രദ്ധിച്ചഗുരുഅദ്ദേഹത്തോട്പറഞ്ഞു: സഹോദരാ, അവിടെയിരിക്കല്ലേ. ആദ്യംതന്നെഅടുത്തിരിക്കുന്നസഹോദരനോട്ക്ഷമചോദിക്കൂ…പിന്നെവാതിലിനോട്, പിന്നെഷൂസിനോട്…
ഇതുകേട്ടപ്പോൾഅയാളുടെദേഷ്യംഇരട്ടിയായി. അയാൾപറഞ്ഞു: എന്താണ്നിങ്ങളീപറയുന്നത്. വാതിലിനോട്ക്ഷമചോദിക്കുകയോ? ആഷൂസ്എന്റേതാണ്. പിന്നെ, ഈപയ്യനോട്..വയ്യ.
ഗുരുവളരെശാന്തനായിപറഞ്ഞു: “ആവാതിൽനിങ്ങളോട്എന്ത്ചെയ്തു? ഷൂസ്, ഈസഹോദരൻ…ഇവർതാങ്കളോട്എന്താണ്ചെയ്തത്? ഇവരോട്ദേഷ്യപ്പെടാമെങ്കിൽക്ഷമയുംചോദിക്കാം. അനുരഞ്ജനപ്പെടാതെ, എങ്ങനെതാങ്കൾഎന്റെവചനംകേൾക്കും, എങ്ങനെപ്രാർത്ഥനകൾനടത്തും? എങ്ങനെധ്യാനിക്കും? ആദ്യംക്ഷമചോദിക്കൂ..രമ്യതയിലാകൂ.. എന്നിട്ട്വന്നിരിക്കൂ.”
ഗുരുപറഞ്ഞതിന്റെlogicഅയാൾക്ക്പിടികിട്ടി. “നിങ്ങൾക്ക്അവയോട്ദേഷ്യപ്പെടാമെങ്കിൽക്ഷമയുംചോദിക്കാം.” അയാൾഎഴുന്നേറ്റ്വാതിലിനോടും, സഹോദരനോടും, അദ്ദേഹത്തിന്റെഷൂസിനോടുംക്ഷമചോദിച്ചു. ആദ്ദേഹംഗുരുവിന്റെകാൽക്കൽവീണപ്പോൾ, ഗുരുപറഞ്ഞു, “രമ്യതയാണ്, അനുരഞ്ജനമാണ്ദൈവം, ദൈവാനുഭവം.”
സ്നേഹമുള്ളവരേ, ഒന്നോർത്ത് നോക്കൂ ..വീട്ടിലെആരോടൊക്കെ, എന്തിനോടൊക്കെനാംക്ഷമചോദിക്കേണ്ടിയിരിക്കുന്നു? ഈവിശുദ്ധകുർബാനതുടർന്ന്അർപ്പിക്കാൻനമ്മിൽഎത്രപേർയോഗ്യരാണ്. അതെ, പ്രധാനകാർമ്മികനായഞാനടക്കം!!!! നാംവലിച്ചെറിഞ്ഞപാത്രങ്ങൾ, കൊട്ടിയടച്ചവാതിലുകൾ…..വേദനിപ്പിച്ചമനുഷ്യർ….കരച്ചിലുകൾനിങ്ങൾകേൾക്കുന്നില്ലേ?
ക്രിസ്തുവിനെ ജീവിതത്തിന്റെ നിയമമായി നമുക്ക് സ്വീകരിക്കാം. നിയമങ്ങളുടെ, പ്രവചനങ്ങളുടെ പൂർത്തീകരണമാണ് ക്രിസ്തു. അവിടുന്ന് ഇവയെ പൂർത്തീകരിച്ചത് സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ, അനുരഞ്ജനത്തിന്റെ പുതിയ നിയമം അവയോട് കൂട്ടിച്ചേർത്തുകൊണ്ടാണ്. ലേഖനത്തിൽ വായിച്ചു കേട്ടതുപോലെ,

പഴയ മനുഷ്യനെ നമുക്ക് ദൂരെയെറിയാം. അഹന്ത വെടിഞ്ഞ്, കരുണ, ദയ,വിനയം എന്നിവ ധരിക്കുവിൻ. സഹോദരങ്ങളുമായി നമുക്ക് രമ്യതപ്പെടാം. എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെസമാധാനംനിങ്ങളുടെഹൃദയങ്ങളെ, നമ്മുടെഭവനങ്ങളെഭരിക്കട്ടെ. ആമേൻ!