Category Archives: Articles

ATHMEEYA SAADHANA COVID 19 NE MARIKADAKKAAN

ആത്മീയ സാധന – കോവിഡ് 19 നെ മറികടക്കാൻ

The power of stillness is summed up in this beautiful quote; I ...

ലോകചരിത്രം കോവിഡ് 19 നു മുൻപും, കോവിഡ് 19 നു ശേഷവും എന്ന് വിഭജിതമാകാൻ പോകുന്ന ഈ ദശാസന്ധിയിൽ Eucharistic Network for Solidarity and Awareness (ENSA) മാനസിക പക്വതയോടും ആത്മശക്തിയോടും കൂടി ഈ മഹാമാരികാലം മറികടക്കുവാൻ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഒരു ആത്മീയ സാധന നിർദ്ദേശിക്കുകയാണ്.

നാമെല്ലാവരും തന്നെ വീട്ടിലിരുന്നു മടുത്തുകാണും. അകലങ്ങളായിരിക്കുന്നവരാകട്ടെ, തിരികെ വീട് അണയാൻ കൊതിയ്ക്കുന്നുണ്ടാകും. അത് സാധാരണമാണ്. പക്ഷെ ഈ ആഗ്രഹം നിരാശയായി മാറാതിരിക്കുവാൻ നാം ശ്രദ്ധിക്കണം; പ്രതീക്ഷയോടെ കാത്തിരിക്കുവാൻ നാം ശ്രമിക്കണം. അതിനാണ് ഈ ആത്മീയ സാധന.

നമുക്കറിയാവുന്നതുപോലെ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്, ആശീർവാദമാണ് നമ്മുടെ ജീവിതം. ഇന്നത് വലിയൊരു വിപത്തിൽപ്പെട്ടിരിക്കുകയാണ്. കോവിഡ്-19 ജീവിതത്തിന്റെ വർത്തമാനപൊരുളായി മാറിയിരിക്കുന്നു, പലതുകൊണ്ടും.   ഇത് ലോകം മുഴുവനെയും വരിഞ്ഞുമുറുക്കിക്കഴിഞ്ഞു. പണവും, കായബലവും, ആധുനിക ബ്രാൻഡുകളുടെ വാഹനങ്ങളും, വലിയ വീടുകളും ബാങ്കിലെ നീക്കിയിരിപ്പും ഒന്നും നമ്മുടെ സഹായത്തിനില്ല! എവിടേക്കെങ്കിലും ഓടിയൊളിക്കാമെന്നു കരുതിയാൽ, എങ്ങോട്ടേക്കാണ്? കഴിഞ്ഞ കാലങ്ങളിൽ നാം അലച്ചിലിന്റെ നടുവിലല്ലായിരുന്നോ?

ലോക് ഡൌൺ ഒരവസരമാണ്. ജീവിതത്തിന്റെ ബഹളങ്ങളിൽനിന്നകന്നു വീട്ടിലായിരിക്കുക ഒരനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ജീവിതത്തെക്കുറിച്ചു അവബോധമുള്ളവരായിക്കൊണ്ട് ദൈവം നൽകിയ ഈ സുന്ദരജീവിതത്തെ തിരിച്ചുപിടിക്കാൻ നാം ശ്രമിക്കുകയാണ്. ഈ ആത്മീയ സാധന അതിന് ഉപകരിക്കും.

ഇന്നുവരെ നമുക്ക് സ്വന്തമായിട്ടുള്ളതെല്ലാം കോവിഡിനെതിരെ ഒന്നുമല്ലായെന്ന അറിവ് ഒട്ടൊന്നുമല്ല നമ്മെ അസ്വസ്ഥമാക്കുന്നത്! പക്ഷെ ധ്യാനത്തിലൂടെ, ആത്മീയ സാധനയിലൂടെ നേടുന്ന ദൈവകൃപ കോവിഡിനെ അതിജീവിക്കുവാൻ മാത്രമല്ല, ജീവിതത്തെ വീണ്ടെടുക്കുവാനും നമ്മെ സഹായിക്കും.  നാം നേടിയ വിദ്യാഭ്യാസം നമ്മുടെ മനസ്സിനെ ശക്തമാക്കിയിട്ടുണ്ടാകും. Couple Practising Variation Of Padmaasana High-Res Stock Photo ...

എന്നാൽ ധ്യാനം നമ്മുടെ മനസ്സിനെ ശുദ്ധമാക്കും. ധനം നമുക്ക് ചിലപ്പോൾ സുരക്ഷിതത്വബോധം തരുമായിരിക്കും. എന്നാൽ ധ്യാനം ആത്മവിശ്വാസം നൽകും. ധ്യാനം ജീവിതത്തിന്റെ വഴിയൊരുക്കുക മാത്രമല്ല, ആ വഴിയിലൂടെ നടക്കുവാനുള്ള ആത്മബലവും നൽകും. ധ്യാനം കോവിഡിനെതിരെ ആത്മശക്തിയുടെ പ്രതിരോധം തീർക്കുവാൻ നമ്മെ സഹായിക്കും. നമുക്ക് തുടങ്ങാം.

Step 1. ശാന്തമായി ഇരിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുക. പ്രാർത്ഥന മുറിയാകാം, സ്വീകരണമുറിയാകാം, പൂന്തോട്ടമാകാം, ഏതെങ്കിലുമൊരു മരത്തിന്റെ ചുവട്ടിലാകാം. അവിടെ ഇഷ്ടപ്പെട്ട രീതിയിൽ ഇരിക്കുക. പത്മാസനമോ, വജ്രാസനമോ ഒക്കെയാകാം. സ്വസ്ഥമായി ഇരിക്കുക എന്നതാണ് പ്രധാനം.

Step 2. നമ്മുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള അവബോധത്തിലേക്കു വരിക. കണ്ണുകളടച്ചു ചുറ്റുമുള്ള ശബ്ദങ്ങളെ ശ്രദ്ധിക്കുക. ഇതുവരെ കേൾക്കാത്ത ഇമ്പമേറിയ ധാരാളം ശബ്ദങ്ങൾ നമ്മുടെ കാതിലെത്തും. ശ്രദ്ധിച്ചു കേൾക്കുക. നമ്മെ തഴുകിത്തലോടുന്ന കാറ്റിന്റെ മൃദുസ്പർശം അനുഭവിക്കുക.

നമ്മെക്കുറിച്ചു കൂടുതൽ അവബോധത്തിലേക്കു വരിക. കോവിഡ് 19 നമ്മെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നു ചിന്തിക്കുക: ഞാൻ ഇപ്പോഴും കോവിഡ് 19 നെക്കുറിച്ചാണ് ചിന്തിക്കുന്നത്. എനിക്ക് ഈ രോഗം വരുമോ? രോഗം വന്നാൽ ഞാൻ മരിക്കുമോ? രോഗം വന്നു തനിച്ചായാൽ പിന്നെ വീട്ടിലുള്ളവരെ കാണാൻ പറ്റുമോ? എന്റെ ഉറ്റവർക്കു കോവിഡ് വന്നാൽ എന്തുചെയ്യും?ഹൃദയമിടിപ്പ് ശ്രദ്ധിക്കുക. ഹൃദയത്തിന്റെ താളക്രമം സാധാരണ നിലയിലാകട്ടെ.

നമ്മോടു തന്നെ പറയുക: ശരിയാണ്, എനിക്ക് പേടിയുണ്ട്. ഭയം കാരണം എനിക്ക് ശരിയായ ഉറക്കം കിട്ടുന്നില്ല. പത്രങ്ങളിലും, ചാനലുകളിലും കാണുന്നവ എന്നെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രകൃതിയുടെ ഭാഗമാണ് ഞാനെന്നറിയാം. ജനനവും, വളർച്ചയും, രോഗവും, വാർദ്ധക്യവും  മരണവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. എന്നാലും എന്തോ ഒരു ഭയം എന്നെ അലട്ടുന്നു.

Follow Me: Taking Hold of the Divine Nature | United Church of God

ഒന്നോർത്താൽ, ഞാനെന്തിനാണു പേടിക്കുന്നത്? എന്നെ സൃഷ്ടിച്ച എന്റെ ദൈവത്തിനു എന്നെക്കുറിച്ചു കരുതലുണ്ട്. ഞാൻ ഇവിടെ ഇപ്പോൾ ആയിരിക്കുന്നത് തന്നെ ദൈവം അത് ആഗ്രഹിക്കുന്നത് കൊണ്ടാണ്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേ ഞാൻ ദൈവത്തിന്റെ ഹൃദയത്തിൽ രൂപപ്പെട്ടിരുന്നു. ഏറ്റവും ആദ്യം എന്നെപ്പറ്റി ചിന്തിച്ചത് ദൈവമാണ്. മനസ്സിൽ നിന്ന്, ജീവിതത്തിൽ നിന്ന് എല്ലാ ഭയങ്ങളെയും ദൂരെയകറ്റുക. ജീവിതവ്യഗ്രത വേണ്ട. കോവിഡ് 19 നെക്കുറിച്ചുള്ള പേടി വേണ്ട. ഭാവിയെക്കുറിച്ചുള്ള ആകുലത വേണ്ട.

ദൈവത്തിന്റെ സ്വരത്തിനു കാതോർക്കുക. ദൈവം പറയുന്നു: “ഭയപ്പെടേണ്ട, നിന്റെ രക്ഷയ്ക്ക് ഞാൻ നിന്റെ കൂടെയുണ്ട്”. മനസ്സിൽ വീണ്ടും വീണ്ടും പറയുക: സർവചാരാചരങ്ങളെയും തന്റെ കരുണയാൽ പരിപാലിക്കുന്ന ദൈവത്തിലാണ് എന്റെ വിശ്വാസം.

Step 3. ഞാൻ ഈ ജീവിതത്തിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ ജീവിതത്തെ പ്രകാശമുള്ളതാക്കുക. നമ്മൾ ഈ ലോകത്തിൽ യാദൃശ്ചികമായി വന്നവരല്ല. നമ്മൾ അപരിചിതരോ, അന്യന്മാരോ അല്ല. ദൈവത്തിന്റെ പരിപാലനയിലാണ് നാം ഈ ലോകത്തിൽ വന്നിരിക്കുന്നത്. ദൈവത്തിനു നമ്മെക്കുറിച്ചൊരു പദ്ധതിയുണ്ട്, ലക്ഷ്യമുണ്ട്. നമ്മുടെ ക്ഷേമത്തിനുവേണ്ടിയുള്ള, ശുഭമായ ഭാവിയും, പ്രത്യാശയും നല്കുന്ന പദ്ധതി! നമ്മുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനൊരു ലക്ഷ്യമുണ്ട്. ആ ലക്‌ഷ്യം ഒരു വിത്തായി നിന്നിലുണ്ട്. അത് മുളപൊട്ടി, വലിയൊരു വൃക്ഷമാകണം, അത് വസന്തത്തെ വരവേൽക്കണം, അതിൽ നിറയെ പൂക്കൾ വിരിയണം, ഫലങ്ങളുണ്ടാകണം. അങ്ങനെ ജീവിതം വലിയൊരു ആഘോഷമാകണം. മനസ്സിൽ ഉരുവിടുക: ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ ലക്‌ഷ്യം എന്നിൽ നിറവേറട്ടെ.

Step 4. മനസ്സിനെ ശൂന്യമാക്കുക. കോവിഡിനെക്കുറിച്ചു മാത്രമല്ല, എല്ലാ ഭയങ്ങളെയും ദൂരെക്കളയുക. എന്തുകൊണ്ട് രോഗം, എന്തുകൊണ്ട് മഹാമാരി – ചോദ്യങ്ങളെ മാറ്റുക. എന്തുകൊണ്ട് എന്ന ചോദ്യത്തിന് യുക്തിസഹമായ ഉത്തരം കിട്ടുക എളുപ്പമല്ല. എന്തുകൊണ്ടാണ് ഇലകൾക്ക് പച്ചനിറം? കൈതോലയ്ക്കു എന്തുകൊണ്ടാണ് മുള്ള്? വാഴപ്പഴത്തിനു എന്താണ് മധുരം? ഉത്തരം ഒന്നേയുള്ളു. ഇലകൾക്ക് പച്ചനിറം, കൈതോലയ്ക്കു മുള്ള്, വാഴപ്പഴത്തിനു മധുരം – അവയുടെ സ്വഭാവമാണത്. സഹനങ്ങൾ ജീവിതത്തിന്റെ സ്വഭാവത്തിൽപെട്ടതാണ്. മനസ്സിനെ ശൂന്യമാക്കുക.  മനസ്സു ശൂന്യമാകുന്ന നിമിഷം ദൈവം നമ്മിൽ നിറയും. തികച്ചും പുത്തനായ നാം ഒരിക്കലും രുചിച്ചിട്ടില്ലാത്ത, മുൻപൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ആശീർവാദം നമ്മുടെ ജീവിതത്തിൽ നിറയും. രണ്ടുമിനിറ്റോളം ശാന്തമായി ആന്തരിക ആനന്ദത്തിൽ കഴിയുക.

God cares us always. | Inspirational quotes, Joyce meyer quotes ...

Step 5. നമ്മിൽ നിറഞ്ഞ ദൈവികതയ്ക്കു നന്ദിപറയുക. രണ്ടുപ്രാവശ്യം ശ്വാസം ഉള്ളിലേക്കെടുക്കുയും പുറത്തേക്കു വിടുകയും ചെയ്യുക – തികഞ്ഞ അവബോധത്തോടെ. ഉള്ളിലേക്കെടുക്കുന്ന ഓക്സിജനും, പുറത്തേക്കുവിടുന്ന കാർബൺ ഡയോക്സൈഡും ഇവ രണ്ടുകൊണ്ടും മിടിക്കുന്ന ഹൃദയവുമായി ഈ നിമിഷം ഇവിടെ ആയിരിക്കുന്നതിനു നന്ദിയുള്ളവരാകുക. ദൈവത്തിന്റെ മുൻപിൽ നാമോരോരുത്തരും വളരെ സ്പെഷ്യൽ ആണ്. ഈ ലോകത്തിൽ എന്നെപ്പോലെ മറ്റൊരാളില്ല എന്ന ചിന്ത തന്നെ ദൈവത്തിന്റെ വലിയ സ്നേഹമാണ്, കരുണയാണ് പ്രകടമാക്കുന്നത്.  കാരണം, ദൈവം ഒരിക്കലും ഒന്നും ആവർത്തിക്കുന്നില്ല. ജീവിതത്തിലെ ഓരോ നന്മയെയും ഓർത്തു ദൈവത്തിനു നന്ദി പറയുക. ജീവിതം മുഴുവനും ദൈവത്തോടുള്ള നന്ദികൊണ്ട് നിറയട്ടെ.

Step 6. ഒന്ന് ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിക്കുക. ശ്വാസം ഉള്ളിൽ ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു എന്ന് എണ്ണുന്നതുവരെ നിലനിർത്തുക. അതിനുശേഷം സാവധാനം ശ്വാസം പുറത്തേക്കു വിടുക. ഇപ്പോൾ അനുഭവിക്കുന്ന ശാന്തത ദിവസം മുഴുവനും നീണ്ടുനിൽക്കാൻ ആഗ്രഹിക്കുക. നമ്മുടെ ജീവിതത്തിൽ സൂര്യൻ ഉദിക്കും. പുഷ്പങ്ങൾ വിരിയും. ഹൃദയത്തിലെ പുഞ്ചിരി പുറത്തുകടന്നു മറ്റുള്ളവരിലേക്ക് പടരും. നമ്മിൽ നിന്ന് കുടുംബത്തിൽ നിന്ന്, ഈ ലോകത്തിൽനിന്നു തിന്മയുടെ, രോഗത്തിന്റെ അസ്വസ്ഥതയുടെ ശക്തികളെല്ലാം അകന്നുപോകും.

കൈകൾ കൂട്ടിത്തിരുമ്മിയുണ്ടാകുന്ന ചൂടുള്ള കരതലങ്ങൾ രണ്ടും  മുഖത്തൊന്നു  അമർത്തി കണ്ണുകൾ പതുക്കെ തുറക്കുക.

Step 7. “ലോകം മുഴുവനും സുഖമുണ്ടാകട്ടെ” എന്ന പ്രാർത്ഥന മൂന്നു പ്രാവശ്യം ആവർത്തിക്കുക. എന്നിട്ട് എഴുന്നേൽക്കുക. ജീവിതത്തിലേക്ക്, അനുദിനകാര്യങ്ങളിലേക്ക് പ്രവേശിക്കുക.

വളരെ സാധാരണമായ ഒരു ആത്മീയ സാധനയാണിത്. ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയെ സാമൂഹ്യ അകലം പാലിച്ചും, ശുദ്ധി നിലനിർത്തിയും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ, ഇത് നമ്മുടെ മാനസിക, ആത്മീയ ജീവിതത്തിനേൽപ്പിച്ച ആഘാതത്തിൽനിന്നും മോചനം ആവശ്യമാണ്. ഈ ധ്യാനം അതിനുപകരിക്കും. തീർച്ച!

The Healing Touch of God eBook by Michael R. Jacobs ...

എല്ലാ ദിവസവും രാവിലെ ഈ ആത്മീയ സാധന പരിശീലിക്കുകയാണെങ്കിൽ ഏറ്റവും ഉത്തമമായിരിക്കും. ആദ്യ ദിവസങ്ങളിൽ ടെക്സ്റ്റ് ഉപയോഗിക്കാം. പിന്നീട്, നിങ്ങളുടെ സ്വന്തം ചിന്തകളിലൂടെ ഈ ആത്മീയ യാത്ര നടത്തുവാൻ സാധിക്കും. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നുള്ള മോചനം നമ്മുടെ ജീവിതം കൂടുതൽ പ്രകാശമുള്ളതാക്കട്ടെ. അജ്ഞത അപ്രത്യക്ഷമാകുകയും, ജ്ഞാനം ഉദിക്കുകയും, ആന്തരികത ശക്തിപ്പെടുകയും ചെയ്യട്ടെ.

ജീവിതം ദൈവത്തിന്റെ വരദാനമാണ്. ആർക്കും ദൈവത്തോട് കടം വീട്ടാനാകില്ല. ദൈവത്തോട്  നന്ദിയുള്ളവളായിരിക്കാനേ, നന്ദിയുള്ളവനായിരിക്കാനേ നമുക്ക് കഴിയൂ.

Pessaaha vyaazham: അപ്പം = ദൈവം

അപ്പം = ദൈവം

Maundy Thursday – Welland Fosse Group of Churches

പെസഹാവ്യാഴം.

ഈശോ അപ്പമെടുത്ത് “ഇതെന്റെ ശരീരമകുന്നു” വെന്ന് (ലൂക്ക 22, 19) ഉച്ചരിച്ചപ്പോള്‍ അപ്പം ദൈവമായ, ദൈവം അപ്പമായ മഹാത്ഭുതം നടന്നതിന്റെ ഓര്‍മ! മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം! രക്ഷാകരചരിത്രത്തിന്റെ തോടും, പുഴയും, കൈവഴികളും ഒരു ബിന്ദുവില്‍ സംഗമിച്ച നിമിഷം!

ദൈവസ്നേഹത്തിന്റെ പാരമ്യതയില്‍നിന്നാണ് ഈ ദൈവിക ഇടപെടല്‍ ഉയിരെടുത്തത്. ഒറ്റപ്പെടലിന്റെ വേദനക്കിടയിലും ദൈവേഷ്ടം പൂര്‍ത്തിയാക്കുവാന്‍ സെഹിയോന്‍ ശാലയിലെ യജ്ഞവേദിയിലേക്ക് നടന്ന മനുഷ്യപുത്രന്‍ കാല്‍കഴുകലിന്റെ  (യോഹ, 13, 1-11) അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ചു സ്വയം യാഗമായപ്പോള്‍ ദൈവവെളിപാടിന്റെ വലിയ മുഹൂര്‍ത്തമായിത്തീര്‍ന്നു അത്. ജീവിതത്തിന്റെ അടിവേരുകളില്‍നിന്നു മുളപൊട്ടി പാകമായ ആത്മാവിഷ്കരമായിട്ടാണ് ഈശോ സെഹിയോന്‍ മാളികയില്‍ അപ്പമാകുന്നത്.

ഇവിടെ അപ്പമെന്ന യഥാര്‍ഥ്യത്തിന്‍റെ ഘടനക്കുള്ളിലാണ്‌ ഈ മഹാത്ഭുതം സംഭവിക്കുന്നത്‌. അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാ ധിയാണ്; ആഗ്രഹങ്ങളുടെ, സൗഹൃദങ്ങളുടെ പ്രകടനമാണ്. അതിലുമുപരി മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഊട്ടുശാലയുടെ പശ്ചാത്തലത്തില്‍  അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയില്‍ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികവും ജൈവികവുമായിരുന്നു. മാത്രമല്ല അപ്പം, “ഞാന്‍ ജീവന്റെ അപ്പമാകുന്നു”വെന്ന (യോഹ:6,35) വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് നല്‍കിയ മന്നായുടെ (ജ്ഞാനം:16,21) പൂര്‍ത്തീകരണവുമായിത്തീര്‍ന്നു.

അപ്പം അതിന്റെ വ്യത്യസ്ഥരൂപങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബലിപീOത്തില്‍ അര്‍പ്പിക്കപ്പെടുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുന്നുവെന്നതു ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ്. ലോകത്തിന്റെ ജീവനുവേണ്ടി ക്രിസ്തു നല്‍കുന്ന അപ്പം അവിടുത്തെ ശരീരമാകുന്നു. (യോഹ:6,51) മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേര്‍ന്നുന്നില്‍ക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോള്‍ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു. അപ്പസത്തയില്‍നിന്നു ദൈവസത്തയിലേക്കുള്ള ഈ പരിണാമം മനസ്സിലാക്കുവാന്‍ ദുഷ്കരമാണെങ്കിലും, ക്രൈസ്തവന്റെ കുര്‍ബാനാനുഭാവത്താല്‍ സ്പുടം ചെയ്യപ്പെട്ട വിശ്വാസം ഈ വലിയ യാഥാര്‍ഥ്യത്തിന്റെ ലാവണ്യം അനുഭവിക്കാന്‍ അവളെ/അവനെ പ്രാപ്തനാ ക്കുന്നുണ്ട്.

ഈ അനുഭവമാണ് പെസഹാവ്യാഴത്തെ ഇന്നും പ്രസക്തമാക്കുന്നത്‌. നോമ്പിന്റെ ചൈതന്യത്തില്‍ നാം പെസഹാവ്യാഴത്തിനായി ഒരുങ്ങുന്നതും അതുകൊണ്ടാണ്. ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും (യോഹ:1,16)  രക്ഷകനെ വാഗ്ദാനം ചെയ്തതും അപ്പം ദൈവമായിമാറിയ, ദൈവം അപ്പമായിമാറിയ ഈ ദിവ്യമുഹൂര്‍ത്തത്തിനുവേണ്ടിയായിരുന്നു. രക്ഷകന്റെ വരവിനായി ഒരു ജനത്തെ പ്രത്യേകമായി ദൈവം ഒരുക്കിക്കൊണ്ട് വന്നതും ഈ മുഹൂര്‍ത്തത്തിനുവേണ്ടിയായിരുന്നു. Did you Forget Maundy Thursday?അവിടുന്ന് മനുഷ്യനായി പിറന്നതും വചനം പ്രഘോഷിച്ചും അത്ഭുതങ്ങള്‍ ചെയ്തും ജനങ്ങളുടെയിടയില്‍ ആയിരുന്നതും ഈയൊരു മുഹൂര്‍ത്തത്തിനുവേണ്ടിമാത്രമായായിരുന്നു. പ്രഭാതവേളകളിലെ ദൈവിക മുഹൂര്‍ത്തങ്ങളിലൂടെ നിശബ്ദതയില്‍ ദൈവ കൃപയാൽ നിറഞ്ഞുകൊണ്ടും, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിക്കൊണ്ടും തന്നിലുള്ള അപ്പാവതാരത്ത്തിന്റെ ആത്മീയസാധ്യതകളിലേക്ക് അവിടുന്ന് ഉയരുകയായിരുന്നു. പെസഹവ്യാഴത്തിന്റെ ഈ മഹാത്ഭുതമാണ് ദൈവത്തിന്റെ രക്ഷാകരാപദ്ധതിയുടെ കേന്ദ്രം.

പെസഹവ്യാഴത്തിന്റെ കഥാപരിസരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം പലതലത്തില്‍ മനസ്സിലാക്കാനും പഠിക്കാനും നമുക്ക് സാധിക്കും. ഗ്രീക്കുചിന്തയുടെ പിന്‍ബലത്തിലാണ് ഈ മഹാസംഭവം താത്വികമായി വ്യഖ്യാനിക്കപെട്ടതെങ്കിലും ഭാരതചിന്തയ്ക്കും  ഇത് – അപ്പം=ദൈവം, ദൈവം=അപ്പം – അന്യമല്ലെന്ന് നാം ഭാരതക്രൈസ്തവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അന്യമല്ലെന്ന് മാത്രമല്ല, അപ്പം ദൈവമാണെന്ന സങ്കല്‍പം വളരെ ശക്തമായിത്തന്നെ ഭാരതീയ ചിന്തയിലുണ്ട്.

“അന്നം ബ്ബ്രഹ്മ”മെന്ന ഉപനിഷത്തിലെ ചിന്ത ഭാരത സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. തൈത്തീരിയോപനിഷത്തില്‍ തത്വചിന്തയുടെ മറുപുറമായിട്ടാണ് “അന്നം ബ്ബ്രഹ്മ”മെന്ന ചിന്തയെ അവതരിപ്പിക്കുന്നത്‌. “അന്നം ബ്രഹ്മേതി വ്യജനാത്…”. (അന്നത്തെ ബ്രഹ്മമെന്നറിഞ്ഞു) “അന്നം ബ്ബ്രഹ്മ”മാണ്; അന്നത്തില്‍നിന്നാണ് സര്‍വ ഭൂതങ്ങളും ഉണ്ടാകുന്നത്. ഭഗവത്ഗീതയും ഈ ദര്‍ശനം പങ്കുവയ്ക്കുന്നുണ്ട്‌. “അന്നാദ്ഭവന്തി ഭൂതാനി”. (അന്നത്തില്‍ നിന്ന് ഭൂതങ്ങളെല്ലാം ഉണ്ടാകുന്നു). അപ്പമാണ് ജീവന്‍ നല്‍കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതും. അപ്പമില്ലാത്ത അവസ്ഥ ജീവനില്ലാത്ത അവസ്ഥയാണ് എന്ന് ഭാരതീയ ചിന്ത വളരെ താത്വികമായി തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്..

National Coalition for the Homeless Feeding vs. Foodsharing ...

അപ്പം ബ്രഹ്മമാണെന്ന ഭാരതസങ്കല്‍പം സാധാരണ മനുഷ്യരിലും ഉണ്ടായി രുന്നു. മകന്‍ അമ്മയോട് ചോദിക്കുകയാണ്. “ആരാണമ്മേ, രാജാവ്? അമ്മ പറഞ്ഞു: രാജാ പ്രത്യക്ഷ ദൈവം മകനെ”. വീണ്ടും മകന്‍ ചോദിച്ചു: ആരാണമ്മേ, ദൈവം? അമ്മ പറഞ്ഞു: അന്നദാതാവായ പൊന്നുതമ്പുരാന്‍ മകനെ”. അപ്പം തരുന്നവനെ ദൈവമായി കാണുന്ന സംസ്കാരിക ചൈതന്യത്തിന്റെ ഇടവഴികളില്‍ അപ്പം നല്‍കുന്ന, അപ്പമായിത്തീരുന്ന ഈശോയെ അവതരിപ്പിക്കുകയാണ് പെസഹാവ്യാഴാചരണം. കാരണം, അന്നം ദൈവത്തില്‍നിന്നും വരുന്നതും ജീവന്‍ നല്കുന്നതുമാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ എന്നേയ്ക്കും ജീവിക്കും”. (യോഹ:6,51)

ക്രൈസ്തവന് ദൈവം അന്നദാതാവ് മാത്രമല്ല, ദൈവം അപ്പമായിത്തീരുന്നവനാണ്, അന്നം തന്നെയാണ്. അന്നത്തിലൂടെയാണ്, ദൈവത്തിലൂടെയാണ് ജീവന്‍ ഉണ്ടാകുന്നത്; അന്നം ഭക്ഷിക്കുന്നതിലൂടെയാണ്, പങ്കുവയ്ക്കുന്നതിലൂടെയാണ് ജീവന്‍ നിലനില്‍ക്കുന്നത്. “ഉതാശിതമുപഗച്ചന്തി മൃത്യുവ:” (കൊടുക്കാതെ ഭക്ഷിക്കുന്നവന്‍ മരണങ്ങള്‍ പ്രാപിക്കുന്നു. ഋഗ്വേദം 8-6-22) തനിയേ ഭക്ഷിക്കുന്നവന്‍ പാപത്തെ ഭുജിക്കുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. മഹാപ്രസ്ഥാനത്തിന്റെ വഴികളിൽ മരണത്തിലേക്ക് തളർന്നു വീഴുന്ന ഭീമൻ ധർമപുത്രരോട്, എന്തുകൊണ്ടാണ് താൻ മരണത്തിലേക്ക് വീണത് എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ധർമപുത്രർ പറയുന്ന ഉത്തരം ഇങ്ങനെയാണ്: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. അതുകൊണ്ടാണ് നീ മരണത്തിലേക്ക് പോകുന്നത്”. മറ്റുള്ളവർക്കു അവകാശപ്പെട്ടതും നീ ഭക്ഷിക്കുമ്പോൾ മരണമാണ് നീ ഭുജിക്കുന്നത്.

ദൈവം അപ്പമാകുന്ന വലിയ സംഭവത്തിന്റെ പുണ്യസ്മരണയിലൂടെ കടന്നുപോകുന്ന ക്രൈസ്തവരുടെ പെസഹാവ്യാഴ ദൈവശാസ്ത്രത്തെ മനസ്സിലാക്കുവാന്‍ ഭാരതമനസ്സിനു വളരെ എളുപ്പത്തില്‍ കഴിയുമെന്നത് ഈ ദിനത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ദൈവം അപ്പമാകുന്ന വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും

വിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയാണെന്നും പറയുമ്പോള്‍ അത് ഭാരതസംസ്കാരത്തോട് ചേര്‍ന്ന്‍ പോകുന്നതുതന്നെയാണ്. പ്രസിദ്ധ കവി മധുസൂദനന്‍ നായരുടെ “എച്ചില്‍” എന്ന കവിതയില്‍ അദ്ദേഹം പറയുന്നത്: “അന്നം ബ്രഹ്മമെന്നറിഞ്ഞിട്ടും ബ്രഹ്മജ്ഞനത് വേണ്ടയോ? യജ്ഞമെങ്ങന്നമില്ലാതെ? അന്നത്താല്‍ യജ്ഞവര്‍ധനം.” ദൈവം അപ്പമായി അവതരിച്ചിട്ടും ജ്ഞാനികള്‍ക്കുപോലും ആ ദൈവിക വെളിപാടി ലേക്ക് ഹൃദയം തുറക്കുവാനാകുന്നില്ലല്ലോയെന്നു കവി ആവലാതിപ്പെടുകയാണ്. എന്നാല്‍, ക്രൈസ്തവന് വിശുദ്ധ കുർബാന അവന്റെ ക്രൈസ്തവ ജീവിതത്തിന്റെ പ്രഭവകേന്ദ്രമാണ്.  ദൈവം അപ്പമാകുന്നതു ക്രൈസ്തവനു വലിയൊരു വെളിപാടും അപ്പമായ ദൈവം, വിശുദ്ധ കുര്‍ബാന ക്രൈസ്തവനു ജീവന്‍ നിറഞ്ഞ ഔഷധവുമാണ്.

പെസഹാവ്യാഴാനുഭവം ക്രൈസ്തവന്‍ നെഞ്ചേറ്റുന്നത് ദൈവം അപ്പമായി ത്തീരുന്ന വിശുദ്ധ കുര്‍ബാനാത്ഭുതത്തിന്റെ ഓര്‍മയിലാണ്. ജീവിത സാഹചര്യങ്ങളില്‍ മുറിക്കപ്പെട്ടും ചിന്തപ്പെട്ടും വിശുദ്ധ കുര്‍ബാനയായിത്തീരാനാനുള്ള ആഹ്വാനമാണ് പെസഹാദിനാചരണങ്ങളിലൂടെ മുഴങ്ങുന്നത്. അതുകൊണ്ട്തന്നെ ക്രൈസ്തവന് വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; Missionaries of Charity continue mission of serving a community in ...തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, ബുദ്ധിവികസിക്കാത്തവരുടെ വിഹ്വലതയുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ മനോഹാരിത കാണാന്‍ കഴിയാത്ത മക്കളുടെ തേങ്ങലുകളുണ്ടതില്‍; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ, തകര്‍ന്ന കുടുംബങ്ങളുടെ മുറിപ്പാടുണ്ടതില്‍; ‘നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന മക്കളുടെ ജീവനുവേണ്ടി കരങ്ങളുയര്‍ത്തുന്ന’ (വിലാപങ്ങള്‍ 2, 19) വൈദികന്റെ, സന്യാസിയുടെ പ്രാര്‍ഥനയുണ്ടതില്‍. അതുകൊണ്ടാണ് പെസഹാവ്യാഴാനുഭവം ക്രൈസ്തവ അസ്തിത്വത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നു നില്‍ക്കുന്ന മഹാസംഭവത്തിന്റെ അനുസ്മരണമാകുന്നത്.

ദൈവം അപ്പമായിതീരുന്നുവെന്ന അറിവ് വ്യാഖ്യാനങ്ങളുടെ വൈവിധ്യംകൊണ്ട് സങ്കീര്‍ണമാകുന്നുണ്ടെങ്കിലും, അനുഭവങ്ങളുടെ ഊഷ്മളതകൊണ്ട് നമുക്കേറ്റവും ഹൃദ്യമാകുന്നത് അത് ദൈവസ്നേഹത്തിന്റെ ആഘോഷമാകുന്നതുകൊണ്ടാണ്; മനുഷ്യാസ്തി ത്വവുമായി ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ്; സഹനത്തിന്റെ, വേദനയുടെ യാഗപുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്നതുകൊണ്ടാണ്.

സഹനമാണ് യാഗത്തിന് മനോഹാരിത നല്‍കുന്നതും അതിനെ രക്ഷാകരമാക്കുന്നതും. ജീവിതം ബുദ്ധിമുട്ടേറിയതാണ് എന്ന് സാമാന്യവത്ക്കരിക്കുന്നതിന്റെ ആധ്യാത്മിക വ്യാഖ്യാനമാണ് ജീവിതം ബലിയര്‍പ്പണമാണ് എന്ന് പറയുന്നത്. ബലിയര്‍പ്പണത്തിന്റെ അവശ്യഘടകം  ത്യാഗം തന്നെയാണ്. യാഗത്തില്‍ ത്യാഗമില്ലാത്തതുകൊണ്ടല്ലേ,  മനുഷ്യജീവിത സാഹ്യചര്യങ്ങളില്‍ ക്രൈസ്തവര്‍ കുര്‍ബാനയാകാത്തത്? ഇത്രയും കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടും എന്തേ കുര്‍ബാനയുടെ ശരിയായ ചൈതന്യം ക്രൈസ്തവര്‍ മനസ്സിലാക്കുന്നില്ല എന്നത് സങ്കടകരം തന്നെ.

ഈയിടെയുണ്ടായ ഒരു വിവാദം മനസ്സിലെത്തുന്നു. അത് കുര്‍ബാനപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം സാധ്യമല്ലെന്നും, ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം അര്‍ത്ഥശൂന്യമാണെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പഴയനിയമത്തിലെ ഒരു സംഭവം ഇങ്ങനെയാണ്: ദൈവമായ കര്‍ത്താവിനെതിരെ ദാവീദ് രാജാവ് പാപം ചെയ്തപ്പോള്‍ പാപപ്പരിഹാരമായി ദഹനബലി അര്‍പ്പിക്കുവാന്‍ ദൈവം ദാവീദിനോട് ആവശ്യപ്പെട്ടു. ജെബ്യൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ചെന്ന് മെതിക്കളവും കാളകളും വാങ്ങുവാന്‍ ദാവീദും ഭൃത്യരും ചെന്നു. അരവ്നാ ദാവീദിനോടു പറഞ്ഞു: “യജമാനനെ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബാലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിനു ഇതാ കാളകള്‍, വിറകിനു ഇതാ മെതിവണ്ടികളും നുകങ്ങളും…” ദാവീദ് അരവ്നായോടു പറഞ്ഞു: “ഇല്ല, വിലയ്ക്കു മാത്രമേ ഇത് ഞാന്‍ വാങ്ങൂ. എനിക്ക് ഒരു ചിലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല.” ദാവീദ് അമ്പത് ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി. അവിടെ ബലിപീഠം പണിതു ദാവീദ് കര്‍ത്താവിന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2സാമുവല്‍ 24, 18-25)

Sacrifice of Jesus - Life, Hope & Truth

നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു വേദനയുമില്ലാത്ത ബലി എങ്ങനെയാണ് നാം അര്‍പ്പിക്കുക? കുര്‍ബാനപ്പണമെന്നത് ഈ ‘ചിലവി’ന്റെ ഒരു പ്രകടനമാണ്. അത് സഭയുടെ ശുശ്രൂഷകളോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ അതിന്റെ മൂല്യം വര്‍ധിക്കുകയല്ലേ ചെയ്യുക? വൈദികന് അടിച്ചുപൊളിക്കാനുള്ളതാണെന്നും വീഞ്ഞുവാങ്ങി സുഖിയ്ക്കാനുള്ളതാണെന്നും പറഞ്ഞു അവഹേളിക്കാനുള്ളതാണോ അത്? അതിനെ നിരുത്സാഹപ്പെടുത്തുന്നതും ശരിയാണോ? ആധ്യാത്മിക കാര്യങ്ങളെ ഗൌരവത്തോടെ കാണാനും, വിശുദ്ധ കുര്‍ബാനയുടെ മൂല്യത്തെ സാമാന്യവത്ക്കരിക്കാതിരിക്കാനും നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാന കേവലം ഉപവി പ്രവര്‍ത്തികള്‍ക്കു പകരം വയ്ക്കുന്നത് എത്രയോ ബുദ്ധിശൂന്യമാണ്!

പെസഹാവ്യാഴാഴ്ച ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവം അപ്പമായിത്തീരുന്ന വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമാണെന്നും, ആ  വിശുദ്ധ കുര്‍ബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും നാം    വീണ്ടും ഓര്‍ക്കുകയാണ്. ദൈവത്തിന്റെ അപ്പാവതാരചിന്തയില്‍ പെസഹാവ്യാഴം ധ്യാനാത്മകമാകണം. Introduction to Maundy Thursday | Martin Luther Lutheran Churchഇന്‍ട്രിയപ്പത്തിന്റെ വിശുദ്ധിയിലും പാലിന്റെ മാധുര്യത്തിലും ദൈവത്തിന്റെ സ്നേഹവും വാത്സല്യവും നമ്മില്‍ നിറയണം. അപ്പോള്‍ കുടുംബാoഗങ്ങളെല്ലാവരും ഒരുമിച്ചിരുന്നുള്ള പെസഹാഭക്ഷണം ദൈവകൃപയുടെ അമൃതാകും; ക്രൈസ്തവജീവിതം വിശുദ്ധ കുര്‍ബാനയാകും.

NOMBUKAALA CHINTHAKAL – 4

ആഴ്ച്ച നാല് – സോദരസ്നേഹം ക്രൈസ്തവന്റെ അടയാളം

Image result for images of helping your brotherസോദരസ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ജീവിതവും ക്രൈസ്തവന്റെ പ്രാർത്ഥനയും നിലകൊള്ളുന്നത്. അമ്പതുനോമ്പുകാലത്ത് വെറുപ്പിന്റെയും, അസൂയയുടെയും, പിണക്കത്തിന്റെയും ഒക്കെ ഫരിസേയ മനോഭാവങ്ങൾ വിട്ടു സഹോദരസ്നേഹത്തിന്റെ പുണ്യത്തിലേക്കു വളരാൻ നാം ശ്രമിക്കണം. അതിനു, ദൈവം സമം സ്നേഹമെന്ന മന്ത്രം മാത്രം അറിഞ്ഞാൽ പോരാ, ദൈവം സമം സഹോദരനും സഹോദരിയും എന്ന സത്യം നാം അറിയണം. വിശുദ്ധ യോഹന്നാൻ പറയുന്നത്, ‘ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു’ എന്നാണ്. (1യോഹ 4,20) ‘സഹോദരനെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ ജീവിക്കുന്നവരാണ്. സഹോദരനെ വെറുക്കുന്നവനാകട്ടെ അന്ധകാരത്തിലും.’ (1 യോഹ 2, 10-11)

സഹോദരൻ/ സഹോദരി എന്നത് ലിംഗപരമായ ഒരു വേർതിരിവ് മാത്രമാണ്. ആണും പെണ്ണുമായി സകല മനുഷ്യരും ഒരേ ഉദരത്തിൽ നിന്നുള്ളവരാണ് – ദൈവത്തിന്റെ ഉദരത്തിൽ നിന്ന്. മാതാപിതാക്കളായാലും, സ്വന്തം സഹോദരങ്ങളായാലും,       ബന്ധുക്കളായാലും, സുഹൃത്തുക്കളായാലും, അയൽവക്കക്കാരായാലും എല്ലാവരും സഹോദരർ തന്നെ. ഈ ബന്ധത്തിന്റെ വിപുലമായ മാനത്തിൽ പ്രപഞ്ചത്തിലെ സർവവും ‘സഹോദര’നാണ്.   കണ്ടുമുട്ടുന്ന സഹോദരരെ അവഗണിച്ചുകൊണ്ട് മനുഷ്യ ജീവിതം സാധ്യമല്ല. സഹോദരരെ പരിഗണിക്കുന്നതിന്റെ മാനദണ്ഡമാകട്ടെ ‘നിന്നെപ്പോലെ’ എന്നുള്ളതാണ്. ‘നിന്നെപ്പോലെ നിന്റെ സഹോദരനെ/സഹോദരിയെ സ്നേഹിക്കുക.'(ലൂക്ക 10, 27)

എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്. ഈ പ്രപഞ്ചത്തിലെ സകലതും പൂർണതയിൽ ജനിച്ചുവീഴുമ്പോൾ മനുഷ്യൻ മാത്രം അപൂർണതയിലാണ് ജനിക്കുന്നത്. എന്ന് പറഞ്ഞാൽ ആയിത്തീരുവാനുള്ള വലിയ സാധ്യതയുമായാണ് മനുഷ്യൻ ഈ ലോകത്തിലേക്ക് വരുന്നത്. ഒരു റോസാപ്പൂവിന് റോസാപ്പൂവാകുക എന്ന സാധ്യതയേയുള്ളൂ. അതിന്റെ രൂപത്തിന്, വർണത്തിന്, സൗരഭ്യത്തിന് കാഴ്ച്ചയ്ക്ക് മാറ്റം വരുത്താൻ അതിനാകില്ല. എന്നാൽ, മനുഷ്യന് ആയിത്തീരുവാനുള്ള സാധ്യതകൾ ഏറെയാണ്. അതാണ് മനുഷ്യന്റെ സൗന്ദര്യം! ആയിത്തീരലിലേക്കുള്ള ഈ യാത്രയിൽ സഹോദരരെ മറന്നുള്ള ആയിത്തീരൽ പക്ഷെ സാധ്യമല്ല. കാരണം, ആയിത്തീരൽ ദൈവികതയിലുള്ള വളർച്ചയാണ്. അതാകട്ടെ ദൈവസ്നേഹത്തിന്റെ നിറവാണ്.  ദൈവ സ്നേഹത്തിന്റെ പൂർണതയും പ്രതിഫലനവുമാണ് സഹോദരസ്നേഹം.

ഓരോ മനുഷ്യനും ദൈവികതയുടെ സൗരഭ്യമാണ്. പൗലോശ്ലീഹാ അത് മനസ്സിലാക്കിയിരുന്നു. “ഞങ്ങൾ … ക്രിസ്തുവിന്റെ പരിമളമാണ്” (2കോറി 2, 15) എന്നാണു അദ്ദേഹം പറഞ്ഞത്. നാമെല്ലാവരും ദൈവത്തിൽ ജനിക്കപ്പെടുന്നു; ദൈവത്തിൽ ജീവിക്കുന്നു; ദൈവത്തിൽ മരിക്കുന്നു. ഇത്രയും ഇഴയടുപ്പം മനുഷ്യർ തമ്മിലുണ്ടെങ്കിൽ അവർക്കിടയിൽ സ്നേഹമല്ലാതെ മറ്റൊന്നിനും സ്ഥാനമില്ല. അതുകൊണ്ടാണ് പുതിയ കല്പനയായി ക്രിസ്തു പരസ്പരം സ്നേഹിക്കുവിൻ (യോഹ 13, 34) എന്ന് മൊഴിഞ്ഞത്. ഒരുവൻ സഹോദരസ്നേഹത്തിൽ നിന്ന് എത്രമാത്രം അകലെയാണോ അത്രയും ദൈവത്തിൽനിന്ന് അകലെയാണ്; ഒരുവൻ പ്രകൃതിയിൽ നിന്ന് എത്രമാത്രം അകലെയാണോ അത്രമാത്രം ദൈവത്തിൽ നിന്നും അകലെയാണ്.

സഹോദരസ്നേഹത്തിന്റെ മനോഹരമായ ബിംബങ്ങൾ പഴയനിയമത്തിലുണ്ട്. അതൊലൊന്നു അബ്രാമാണ്. അതിജീവനത്തിന്റെ ആദ്യകാലങ്ങളിൽ ഒരുമിച്ചു അധ്വാനിച്ചു ജീവിച്ചിരുന്ന സഹോദരരായ അബ്രാമിനും ലോത്തിനും ‘ഒരുമിച്ചു പാർക്കാൻ വയ്യാതായപ്പോൾ’ അബ്രാം ലോത്തിനോട് പറഞ്ഞു: “നമ്മൾ തമ്മിലും നമ്മുടെ ഇടയന്മാർ  തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മൾ സഹോദരന്മാരാണ്. ഇതാ! ദേശമെല്ലാം കണ്മുന്പിലുണ്ടല്ലോ. ഇടതുഭാഗമാണ് നിനക്ക് വേണ്ടതെങ്കിൽ ഞാൻ വലത്തേക്ക് പൊയ്ക്കൊള്ളാം. വലതുഭാഗമാണ് നിനക്ക് ഇഷ്ടമെങ്കിൽ ഞാൻ ഇടത്തേക്ക് പൊയ്ക്കൊള്ളാം.” അങ്ങനെ ലോത്ത് ജോർദാൻ സമതലം എടുത്തു. അബ്രാമാകട്ടെ കാനാൻ ദേശവും. (ഉല്പത്തി 13, 8 – 10)

Image result for images of joseph and his brothers

മറ്റൊന്ന്, ജോസഫാണ്. ജോസഫിന്റെ മൂത്തസഹോദരന്മാർ അവനെ കൊല്ലുവാൻ പ്ലാൻ ചെയ്തിട്ട് അവസാനം കൊല്ലാതെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ട്. പിന്നീട്, മനസ്സുമാറി, ഇസ്മായേല്യർക്കു വിൽക്കുന്നു. സഹോദരങ്ങളിലൂടെ ധാരാളം ബുദ്ധിമുട്ടുകളുണ്ടായിട്ടും അവസാനം വീണ്ടും കാലം ഈ സഹോദരന്മാരെ ജോസഫിന്റെ മുൻപിൽ കൊണ്ടുനിർത്തിയപ്പോൾ ജോസഫ് സഹോദരസ്നേഹത്തിന്റെ ഉദാത്ത മാതൃകയാകുകയാണ്.  കണ്ടുമുട്ടിയപ്പോൾ ജോസെഫ് പറഞ്ഞു: “എന്നെ വിറ്റതോർത്ത് നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണ, … ദൈവമാണ് എന്നെ നിങ്ങൾക്ക് മുൻപേ ഇങ്ങോട്ട് അയച്ചത്’. അതിനുശേഷം ജോസഫ് സഹോദരന്മാരെല്ലാവരെയും കെട്ടിപ്പിടിച്ചു ചുംബിക്കുകയും കെട്ടി പിടിച്ചു കരയുകയും ചെയ്തു. (ഉല്പത്തി 45, 4- 15)

കടന്നുപോന്ന കാലങ്ങളിൽ മനുഷ്യരെ നിരീക്ഷിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ (ഒപ്പം വേദനിപ്പിച്ചതും) കാര്യങ്ങൾ പലതാണ്. പിതൃസ്വത്തിന്റെ പേരിൽ കലഹിക്കുന്ന, സ്വന്തം സഹോദരനെ, സഹോദരിയെ വെറുക്കുന്ന മനുഷ്യർ! ഒരിഞ്ചു സ്ഥലത്തിന്റെ പേരിൽ അയൽവക്കത്തുള്ള സഹോദരനെ കൊല്ലുന്നവർ! കച്ചവടത്തിൽ ഒരുമിച്ചു നിന്നിട്ടു അവസാനം പരസ്പരം വഞ്ചിക്കുന്നവർ! സാമ്പത്തിനേക്കാളും ചെറിയ വലിയ തെറ്റുകളെക്കാളും ഉയരത്തിൽ സഹോദരനെ /സഹോദരിയെ പ്രതിഷ്ഠിക്കാൻ നമുക്കാകുന്നില്ല. നമ്മുടെ നാട്ടിലെ ആൾക്കൂട്ട കൊലപാതകങ്ങളും, വംശഹത്യകളും, സമുദായ കൊലകളും കാണുമ്പോൾ സനാതന ധർമമെവിടെ എന്ന് മനസ്സ് ചോദിക്കുന്നു. “അഹം ബ്രഹ്മസ്മി എന്നും, “തത്വമസി” എന്നും പറയുന്ന നാട്ടിൽ സഹോദരന് /സഹോദരിക്ക് ഒരു വിലയും കല്പിക്കുന്നില്ലല്ലോ എന്നോർത്ത് ഹൃദയം തേങ്ങുന്നു!

അമ്പതു നോമ്പ് കാലത്തിൽ ക്രൈസ്തവർ സഹോദരസ്നേഹമെന്ന വലിയ മൂല്യത്തെക്കുറിച്ചു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും മനോഹരമായ സഹോദരസ്നേഹമെന്ന പരികല്പനക്ക് കോട്ടം തട്ടുന്ന തരത്തിൽ നമ്മുടെ ക്രൈസ്തവജീവിതത്തിൽ ഒന്നും സംഭവിക്കാൻ പാടില്ല. ശരിയാണ്, “എന്റെ സഹോദരന്റെ കാവൽക്കാരൻ ഞാനാണോ“യെന്ന സ്വർഗ്ഗത്തിനുനേരെ ഉതിർത്ത ചോദ്യം നമ്മെ എപ്പോഴും വേട്ടയാടുന്നുണ്ട്. അതിന്റെ വ്യത്യസ്ത രൂപങ്ങൾ ഇന്നും അഴിഞ്ഞാടുന്നുമുണ്ട്. എങ്കിലും, ക്രൈസ്തവർ ഇന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന വലിയൊരു മൂല്യമാണ് സഹോദരസ്നേഹം.

ഈ ഭൂമിയിൽ നാം തീർത്ഥാടകരാണെന്നും ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഏറ്റവും കരണീയമായതു സഹോദരങ്ങളെ സ്നേഹിച്ചും, സഹായിച്ചും ജീവിക്കലാണെന്നും അറിയാമെങ്കിലും നാമത് പലപ്പോഴും സൗകര്യപൂർവം മറക്കുന്നു! ഈ ലോകത്തിൽ നിന്ന് തിരിച്ചുപോകുവാനുള്ളവരാണ് എന്നറിഞ്ഞിട്ടും, വാശിയിലാണ് നാമെല്ലാവരും. സഹോദരനോടും സഹോദരിയോടും മിണ്ടാതിരിന്നിട്ട് എത്രനാളായി? വെറും നിസ്സാര കാര്യങ്ങൾക്കു വേണ്ടി മറ്റുള്ളവരോട് വഴക്കിട്ട് പരദൂഷണവും പറഞ്ഞു നടക്കുവാൻ തുടങ്ങിയിട്ട് എന്ത് നേടി? Image result for images of arguing of the indian brothers മറ്റുള്ളവരുടെ ബലഹീനതകളും, തെറ്റുകളും, സമൂഹത്തിന്റെ മുൻപിൽ വലിച്ചിട്ടു അവരെ നഗ്നരാക്കിയപ്പോൾ എന്തുകൊണ്ട് നിന്റെ ദൈവത്തിന്റെ കാരുണ്യത്തെ നീ മറന്നു? നിയമത്തിന്റെ സാങ്കേതികത്വത്തിനുമുന്പിൽ നിന്റെ സഹോദരനെ നിർത്തിയിട്ടു, അവന്റെ/ അവളുടെ കുറവുകളുടെ ലിസ്റ്റ് നിരത്തി, നിന്റെ മനസ്സിന്റെ കുടുസ്സുമുറിയിൽ കയറ്റി നിർത്തി വിചാരണ ചെയ്തു നിന്റെ കുടുംബത്തിൽ നിന്ന്, നിന്റെ സൗഹൃദത്തിൽ നിന്ന് പുറത്താക്കിയപ്പോൾ  നീ എന്ത് നേടി? അപ്പോൾ ദൈവം വന്നു നിന്നോട്, “നിന്റെ സഹോദരനെവിടെ” എന്ന് ചോദിക്കുമ്പോൾ എന്ത് ഉത്തരം നീ കൊടുക്കും?

മരണത്തിനുശേഷം ദൈവത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിനു നാം കണക്കുകൊടുക്കേണ്ടിവരും. അത് ഒരു ദിവസം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ആയുസ്സുമുഴുവൻ ജീവിച്ചാലും നാം കണക്കുകൊടുക്കേണ്ടിവരും. അതിന്റെ അളവുകോൽ ‘നീയും നിന്റെ സഹോദരനും തമ്മിൽ’ എന്നതായിരിക്കും.

നാമെല്ലാവരും ബലഹീനരാണ്. കുറവുകളില്ലാത്ത വരായി ആരാണുള്ളത്? എങ്കിലും എല്ലാവരും നന്നായി ജീവിക്കുവാൻ ശ്രമിക്കുകയാണ്. പക്ഷെ, പലപ്പോഴും സാധിക്കുന്നില്ല. അവരെ സഹായിക്കുകയല്ലേ, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയല്ലേ നാം ചെയ്യേണ്ടത്? നമ്മുടെ ബോധ്യത്തിലേക്കു കൊണ്ടുവരേണ്ട സത്യമിതാണ്: മറ്റുള്ളവരുടെ കുറവുകളും, ബലഹീനതകളും, തെറ്റുകളും നിന്റെ മുൻപിൽ വരുന്ന ദൈവിക വെളിപാടുകളാണ് – അവളെ, അവനെ രക്ഷയിലേക്കു നയിക്കുവാനുള്ള വെളിപാട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള വെളിപാട്.  ആ സഹോദരനോ, സഹോദരിക്കോ, നിന്റെ പ്രാർത്ഥനാസഹായം ആവശ്യമുണ്ടെന്ന വെളിപാട്! എല്ലാവരെയും രക്ഷിക്കാനല്ലേ, മകളെ, മകനെ, ഈശോ കാൽവരി കയറിയതും മരിച്ചതും ഇന്നും നമ്മോടുകൂടെ വസിക്കുന്നതും?Image result for images of ants working together

ദൈവം സമം സഹോദരി, സഹോദരൻ എന്ന സത്യം അറിയാതെ ഒരിക്കലും നമുക്ക് പ്രാർത്ഥിക്കാനും കഴിയില്ല. ദൈവത്തിന്റെ പേരിൽ ഒരു ഉറുമ്പിനെപ്പോലും വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ, എന്തിനു ചിന്തകൊണ്ടുപോലും നിനക്ക് നോവിക്കാനാവില്ല. അങ്ങനെ ചെയ്തിട്ട് നീ പ്രാർത്ഥിച്ചാൽ അത് വെറും പ്രഹസനമാണ്! ഈ നോമ്പുകാലത്ത് നിന്റെ സഹോദരനെ നീ നോവിച്ചിട്ട് എങ്ങനെ നിനക്ക് വിശുദ്ധ ബലി അർപ്പിക്കുവാൻ കഴിയും? സഹോദരരോടൊപ്പമല്ലാതെ നീ എങ്ങനെ പെസഹാ ആചരിക്കും?  നീ വഴിയായി നിന്റെ സഹോദരൻ വേദനിക്കുമ്പോൾ, നിനക്കെങ്ങനെ ഈസ്റ്റർ ആഘോഷിക്കുവാൻ കഴിയും?

ഈ നോമ്പുകാലം ക്ഷമയുടെയും, സാഹോദര്യത്തിന്റെയും പുണ്യകാലമാകട്ടെ.

NOMBUKAALA CHINTHAKAL

ആഴ്ച്ച മൂന്ന് 

ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്

ക്രിസ്തുവിന്റെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ഉജ്ജ്വലമായ ആവിഷ്കാരമാണ് ഈശോയുടെ ജീവിതം മുഴുവനും. സുവിശേഷങ്ങളിലൂടെ ക്രിസ്തുവിന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ അത് നമ്മെ പ്രചോദിതരാക്കും; നമ്മെ അത് പ്രകമ്പനംകൊള്ളിക്കും. നമ്മുടെ നയനങ്ങളിൽ നിന്ന് ബാഷ്പം പ്രവഹിക്കും. നമ്മെ അത് മറ്റൊരാളായി മാറ്റും. നമ്മുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കേണ്ടത് എങ്ങനെയെന്ന് അത് പഠിപ്പിക്കും.

Image result for IMAGES OF Lk 1, 38

‘ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ ‘ എന്ന് പറഞ്ഞു ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിത്തീർത്ത പരിശുദ്ധ അമ്മയായിരുന്നുരിക്കണം ഈശോയുടെ പ്രചോദനം. ജനക്കൂട്ടത്തിനിടയിലെ ഒരു സ്ത്രീ തന്റെ അമ്മയെ വാഴ്ത്തിപ്പാടുന്നത് കേട്ടപ്പോൾ ഈശോ മൊഴിഞ്ഞതു ഇങ്ങനെയായിരുന്നു: ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ ‘അമ്മ, സഹോദരി, സഹോദരൻ. ക്രിസ്തുവിന്റെ അമ്മയാകാൻ, സഹോദരിയാകാൻ, സഹോദരനാകാൻ, പുരോഹിതനാകാൻ, സന്യാസിയാകാൻ ദൈവേഷ്ടത്തിന്റെ ആൾരൂപങ്ങളാകണം നാം; ദൈവത്തിന്റെ ആലയങ്ങളാകണം നാം.

ദൈവത്തിന്റെ ആലയങ്ങളാണ് നാമെന്നത് വിശുദ്ധ പൗലോശ്ലീഹായുടെ തൂലികയിലൂടെ വിരചിതമായ ദൈവവെളിപാടാണ്. ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നതുകൊണ്ടാണ് നാം ദൈവത്തിന്റെ ആലയങ്ങളാകുന്നത്. നാം ദൈവത്തിന്റെ ആലയങ്ങളാണെങ്കിൽ ഈ ആലയത്തിൽ ആഘോഷിക്കപ്പെടേണ്ടതും, ആചരിക്കപ്പെടേണ്ടതും ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.

ഞാനെന്ന ദേവാലയത്തിന്റെ extension-നും expansion-നും ആകുമ്പോഴാണ് നമ്മുടെ കുടുംബങ്ങളും ദേവാലയങ്ങളാകുന്നത്. നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ദൈവം കുടുംബം മുഴുവനും, വ്യാപിക്കുകയാണ്. അവിടുന്ന് കുടുംബത്തിന്റെ നാഥനാകുകയാണ്. അപ്പോൾ കുടുംബത്തിൽ നടപ്പാകേണ്ട പ്ലാനുകളും പദ്ധതികളും എങ്ങനെയുള്ളതായിരിക്കണം? ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.

‘ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ’യെന്ന പ്രാർത്ഥനയോടെ ജീവിതം മുന്നോട്ട്കൊണ്ടുപോകുമ്പോൾ ലഭിക്കുന്ന സന്തോഷവും, സംതൃപ്തിയും  ഒന്നുവേറെതന്നെയാണ്. ഹാരാനിൽ മാതാപിതാക്കളുടെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന അബ്രാമിനോട് ‘”നിന്റെ ദേശത്തെയും, ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോകുക” (ഉത്പത്തി 12, 1-3)

Image result for IMAGES OF Genesis 12, 1എന്ന് കർത്താവ് പറഞ്ഞപ്പോൾ, ‘നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു നടന്നു നീങ്ങിയ അബ്രാമിന്റെ ജീവിതം കാനാൻ  ദേശം പോലെ സമൃദ്ധമാകുകയാണ്.

ദൈവേഷ്ടത്തിന്റെ, ദൈവ വചനത്തിന്റെ പൂത്തുലയലാകട്ടെ തന്റെ ജീവിതമെന്നു ആഗ്രഹിച്ചതുകൊണ്ടാണ് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്ക 1, 46-47) എന്ന് പാടാൻ മറിയത്തിന് കഴിഞ്ഞത്. ഉറക്കം നഷ്ടപ്പെട്ട രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാൻ ശ്രമിച്ച യൗസേപ്പിതാവ് ‘മാലാഖ പറഞ്ഞതുപോലെ ചെയ്യാൻ’ (മത്താ 1, 24) തീരുമാനിച്ച നിമിഷം മുതൽ സന്തോഷത്തോടും പ്രതീക്ഷയോടും, സംതൃപ്തിയോടും കൂടെ ജീവിക്കുകയാണ്.

ഈ ഭൂമിയിലെ ജീവിതം സന്തോഷത്തോടും സംതൃപ്തിയോടും കൂടി നയിക്കുവാനുള്ള ഏക മാർഗം ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ഇന്ന് ധാരാളം ആളുകൾ അസംതൃപ്തിയിലാണ് ജീവിക്കുന്നത്. സ്വന്ത താത്പര്യങ്ങൾ കാത്തുസൂക്ഷിക്കുവാനും സ്വന്തം ആഗ്രഹങ്ങൾ സാധിച്ചെടുക്കുവാനും എന്തും ചെയ്യാൻ മടിയില്ലാത്ത മനുഷ്യരുള്ള കാലത്താണ് നാം ജീവിക്കുന്നത്! വലിയമൂല്യങ്ങളെപോലും സ്വന്തം ഇഷ്ടപൂർത്തീകരണത്തിനായി കുരുതികൊടുക്കാൻ ഇക്കൂട്ടർക്ക് മടിയില്ല.  മാതാപിതാക്കളുടെ കണ്ണീരോ, മക്കളുടെ ജീവിതമോ, അയൽവക്കക്കാരന്റെ നാശമോ ഒന്നും ഇവർക്ക് പ്രശ്നമല്ല. കൂടുതൽ പണമുണ്ടാക്കാൻ, നല്ല വീട്, ഭാര്യ, ഭർത്താവ്, കുടുംബം, ജോലി, ഇവയൊക്കെയായാൽ സംതൃപ്തി ലഭിക്കുമെന്ന വിശ്വാസം തകരുമ്പോൾ എവിടെ നിന്ന് സംതൃപ്തി ലഭിക്കാനാണ്? ഇങ്ങനെയുള്ളവർക്കു എന്തെല്ലാമുണ്ടായിരുന്നാലും ഇവർ അസംതൃപ്തരായിരിക്കും. ദരിദ്രരായാലും ഇവർ അസംതൃപ്തരായിരിക്കും, ധനികരായാലും ഇവർ അസംതൃപ്തരായിരിക്കും.

ജീവിതം സംതൃപ്തമാക്കാൻ, സന്തോഷപ്രദമാക്കാൻ ഒറ്റവഴിയേയുളളു.

Image result for images of thy will be doneഅത്, ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന പ്രാർത്ഥനയിൽ ജീവിക്കുകയെന്നതാണ്. കുടുംബത്തിന്റെ ഓരോ പ്ലാനും പദ്ധതിയും രൂപീകരിക്കുന്ന വേളയിൽ ദൈവത്തിന്റെ ഇഷ്ടം ആരായുക. നാം ചെയ്യുവാൻ പോകുന്നതിലെ നന്മയെപ്പറ്റി ചിന്തിക്കുക. ജീവിതം പ്രാർത്ഥനയിൽ ചിലവഴിക്കുക. ദൈവമേ നിന്റെ ഇഷ്ടം എനിക്ക് വെളിപ്പെടുത്തി തരണേയെന്നു ആഗ്രഹിച്ചു പ്രാർത്ഥിക്കുക. നിന്റെ ദൈവം നിനക്ക് തന്റെ ഇഷ്ടം വെളിപ്പെടുത്തും.

മദ്യപിക്കുക എന്ന എന്റെ ഇഷ്ടം എന്റെ ആരോഗ്യത്തെ ഹനിക്കുന്നുവെങ്കിൽ, എന്റെ മക്കൾക്കും ഭാര്യക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ, എന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്നുവെങ്കിൽ അത് നിന്റെ സ്വാർത്ഥതയുടെ ആഘോഷമായിരിക്കും. അതൊരിക്കലും ദൈവത്തിന്റെ ഇഷ്ടമാകില്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന നിന്റെ സ്വഭാവം കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുവെങ്കിൽ, ബന്ധങ്ങളെ ശിഥിലമാക്കുന്നുവെങ്കിൽ അത് നിന്റെ ഈഗോയുടെ ആഘോഷമായിരിക്കും. നീ നിന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അത് കുടുംബത്തിൽ ഒരു ദുരന്തമാണെങ്കിൽ ആ പ്രവർത്തി നിന്റെ സ്വാർത്ഥ ഇഷ്ടത്തിന്റെ പ്രതിഫലനം മാത്രമാകും !  നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന വലിയൊരു യാഥാർഥ്യമാണ് ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയെന്നത്.

ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാകണം. നമ്മുടെ ഹൃദയമിടിപ്പ് ദൈവേഷ്ടം ചെയ്യുന്നതിന്റെ താളമാകണം. നമ്മുടെ ഭക്ഷണം ദൈവേഷ്ടം നിറവേറ്റുകയെന്നതാകണം. ഈശോ നൽകുന്ന വലിയൊരു വെളിപാടും ഇതുതന്നെയാണ്. “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയും ആണ് എന്റെ ഭക്ഷണം.

ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കാൻ വേണ്ടത് ഒന്നുമാത്രം – ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കു മുൻപിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ‘ഞാൻ പാവപ്പെട്ടവനും ദരിദ്രനും ആണ്. എങ്കിലും എന്റെ ദൈവത്തിനു എന്നെക്കുറിച്ചു കരുതലുണ്ട് ‘ എന്ന വികാരമാണ് വിശ്വാസം. ‘ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് ദൈവം’ എന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങിനടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. അപ്പോൾ, നമ്മുടെ ജീവിതം ദൈവേഷ്ടം തേടാനും, പ്രവർത്തിക്കാനും ധൈര്യം ആർജിക്കും.

ഗായകനില്ലാത്ത ഗാനത്തെക്കുറിച്ചു ചിന്തിക്കുവാൻ സാധിക്കുമോ? അത് ഒരു മിസ്റ്റിക് ചിന്തയാണ്. ഗാനം ഏറ്റവും സുന്ദരമാകുന്നത് ഗായകൻ ഞാൻ അല്ലാതിരിക്കുമ്പോഴാണ്.Image result for images of flute എന്ന് പറഞ്ഞാൽ ഗായകൻ ദൈവം ആയിരിക്കുമ്പോഴാണ്. നാം എന്താകണം? കേവലം ഉള്ളു പൊള്ളയായ ഒരു മുളംതണ്ട്! ഒരു ഓടക്കുഴൽ! ദൈവം നമ്മിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.  നാം ഇടക്കുകയറി തടസ്സമുണ്ടാക്കുന്നില്ല. ദൈവം നമ്മിലൂടെ പാടുന്നു. അത്രമാത്രം!

ദൈവം നമ്മിലൂടെ കടന്നുപോകട്ടെയെന്നു ആഗ്രഹിക്കുക. അതിനായി ഉള്ളിനെ ശൂന്യമാക്കുക. അതാണ് ദൈവേഷ്ടം നിറവേറട്ടെയെന്നു പറയുന്നതിന്റെ പൊരുൾ. നിന്റെ ജീവിതം അപ്പോൾ സുന്ദരമായൊരു ഗാനമാകും. നീ ഒരു അനുഗ്രഹമാകും. നിന്റെ ജീവിതത്തിന്റെ ആഹ്ളാ ദത്തിൽ അനേകർ പങ്കുപറ്റും. നിന്റെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാകും.

ദൈവമേ നിന്റെ ഇഷ്ടത്തിന്റെ പൂർത്തീകരണമാകട്ടെ എന്റെ ജീവിതം.

NOMBUKAALA CHINTHAKAL -2

ആഴ്ച്ച രണ്ട് – അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകൾ

Image result for images of reconciliation

തപസ്സിന്റെയും പ്രാർത്ഥനയുടെയും മനോഹരലോകത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ മനസ്സില്ല ഹൃദയമേയുള്ളു. ഇവിടെ യുക്തിയില്ല, സ്നേഹമേയുള്ളു. സ്നേഹത്തിനു സ്ഥായിയായി ഇരിക്കുവാൻ സാധ്യമല്ലല്ലോ സ്നേഹത്തിനു ബന്ധങ്ങളുണ്ടാകണം. ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്കു സ്നേഹം കടന്നുപോയ്ക്കൊണ്ടേയിരിക്കണം. നമ്മുടെ ദൂരക്കാഴ്ച്ചകളെ മറയ്ക്കുന്ന പ്രലോഭനങ്ങൾ തകർക്കുന്നത് നല്ല ബന്ധങ്ങളുടെ വേരുകളെയാണ് – ദൈവവുമായുള്ള, സഹോദരങ്ങളുമായുള്ള, പ്രപഞ്ചവുമായുള്ള ബന്ധങ്ങളുടെ വേരുകളെ.

അനുരഞ്ജനമാകട്ടെ, ബന്ധങ്ങളെ കൂട്ടിയിണക്കുകയാണ്. വ്യവസ്ഥകളില്ലാത്ത, അതിരുകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹമാണ് അനുരഞ്ജനം. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധങ്ങളുടെ സുഗമമായ ഒഴുക്കിനു അനുരഞ്ജനം ആവശ്യമാണ്. ഒഴുക്കിന്റെ ശക്തിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം, ചിലയിടങ്ങളിൽ ഒഴുക്ക്‌ നിശ്ചലമാകാം, മറ്റിടങ്ങളിൽ ഒഴുക്കിനു ധാരാളം തടസ്സങ്ങളുണ്ടാകാം. ചിലപ്പോൾ ദിശമാറി ഒഴുകിയെന്നും വരാം. എന്നാൽ, ബന്ധങ്ങളിൽ സ്നേഹം നിറച്ചു ഒരുമയിൽ ജീവിക്കുകയാണ് പ്രധാനം. ബന്ധങ്ങൾ ശിഥിലമാകുന്നത് സാധാരണമാണ്, സ്വാഭാവികമാണ്. എന്നാൽ, ബന്ധങ്ങളെ വീണ്ടും ഇണക്കി ചേർക്കുകയെന്നത് അസാധാരണമാണ്, ദൈവികമാണ്.

Image result for images of river flowing

ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും മനുഷ്യൻ ബന്ധങ്ങളുടെ തണലിലാണ്. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ദൈവവുമായി ബോധപൂർവമായ ബന്ധത്തിലാണ്. ‘വിശുദ്ധ കുരിശിന്റെ അടയാളത്താൽ’ വരച്ചു നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ മുതൽ നാം ദൈവവുമായി പ്രണയത്തിലാണ്; അനുരഞ്ജനത്തിലാണ്. കുടുംബത്തിലുള്ളവരോട് ‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’ എന്നും പറഞ്ഞു ദിവസം തുടങ്ങുമ്പോൾ മുതൽ അനുരഞ്ജനത്തിന്റെ സ്നേഹച്ചരടിൽ നാമെല്ലാം ഒന്നാകുകയാണ്. കുടുംബത്തിലെ ജോലികളിൽ, സ്‌കൂളിൽ, ജോലിസ്ഥലത്ത്, വൃക്ഷത്തണലിൽ ഒരുമിച്ചിരുന്നു, പുഴയിൽ നീന്തി, കൂട്ടുകാരുമൊത്തു കളിച്ചു, പരസ്പരം  സഹായിച്ചു, സഹകരിച്ചു മുന്നോട്ടു പോകുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ വീണയിൽ നാം അനുരഞ്ജനത്തിന്റെ ഈണങ്ങൾ മീട്ടുകയാണ്. അനുരഞ്ജനമാണ് ജീവിതത്തിന്റെ, ജീവിതബന്ധങ്ങളുടെ സൗന്ദര്യം!

അനുരഞ്ജനം ബന്ധങ്ങളെ ദൈവികമാക്കുകയാണ്. ബന്ധത്തിലെ സ്നേഹാമൃതം രുചിക്കാതെ, അതിനെ തട്ടിത്തെറിപ്പിച്ചു പിതാവിന്റെ നെഞ്ചിൽ ചവുട്ടി ഇറങ്ങിപ്പോയ ഒരു മകനെ ഓർക്കുന്നില്ലേ? അനുരഞ്ജനത്തിന്റെ ആലിംഗനവുമായി പുത്രനെ കാത്തിരിക്കുന്ന പിതാവിന്റെ മുൻപിൽ ഒരുനാൾ പുത്രൻ വന്നു നിൽക്കുകയാണ്. അകന്നു പോയതിന്റെ വേദന അയാളുടെ മുഖത്തുണ്ട്. ഹൃദയവിഭജനത്തിന്റെ നാളുകളിൽ ഏറ്റ പൊള്ളലുകൾ കണ്ണീരായി ഒഴുകുന്നുമുണ്ട്. എന്നാൽ,      പുത്രന്റെ പശ്ചാത്താപം നിറഞ്ഞ വാക്കുകൾക്ക് മുകളിൽ പിതാവിന്റെ  അനുരഞ്ജനത്തിന്റെ ആലിംഗനം!Image result for images of prodigal son

പിതാവിന്റെയും പുത്രൻറെയും ബന്ധം വിമലീകരിക്കപ്പെടുകയാണ്. ദൈവികമാകുകയാണ്. ചോദ്യങ്ങൾ … വിശദീകരണങ്ങൾ… കാലുകഴുകൽ … വിളിച്ചുപറയൽ whatsApp – ൽ അതിന്റെ  ചിത്രീകരണങ്ങൾ… ഒന്നുമില്ല. ദൈവത്തിന്റെ പ്രസാദവരം അവിടെ ഒഴുകുകയാണ് … വ്യവസ്ഥകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹം! അനുരഞ്ജനം!

അനുരഞ്ജനം നമ്മുടെ അഹംഭാവത്തിന്റെ ആഘോഷമാകരുത്. അത് പ്രലോഭനങ്ങളിൽപെട്ടുപോയ നിന്റെ സഹോദരനെ   നേടിയെടുക്കുന്ന ദൈവിക പ്രവർത്തിയാണ്; ദൈവകാരുണ്യത്തിന്റെ തലോടലിൽ അവളെ/അവനെ സാന്ത്വനത്തിന്റെ തൈലത്താൽ അഭിഷേകം ചെയ്യലാണ്; സ്നേഹബഹുമാനങ്ങളോടെ കൂടെനിർത്തലാണ്. ‘നീ അങ്ങനെ ചെയ്തവനല്ലേ, നീ തിന്മയുടെ പാതയിൽ നടന്നവളല്ലേ…’ എന്ന്   അവളെ/അവനെ വിധിക്കാൻ നീ ആരാണ്? “പാപമില്ലാത്തവർ കല്ലെറിയട്ടെ”എന്ന് ആരോ നമ്മെ ഓർമിപ്പിക്കുന്നു. “വിധിക്കരുത്” എന്നത് അതിർവരമ്പുകൾ നിശ്ചയിക്കുന്ന മനസ്സിന്റെ ഭാവത്തിനെതിരെ, ബന്ധങ്ങളെ ശിഥിലമാക്കുന്ന ചിന്തയ്‌ക്കെതിരെ ഉണർന്നു പ്രവർത്തിക്കാൻ വേണ്ടിയാകണം ഈശോ പറഞ്ഞത്.

ദൈവത്തോട്, മനുഷ്യരോട്, പ്രപഞ്ചത്തോട് അനുരഞ്ജനപ്പെട്ടു നിൽക്കുമ്പോഴാണ് ജീവിതം പ്രസാദാത്മകമാകുന്നത്. അനുരഞ്ജനത്തിന്റെ ബലിവേദിയിൽ മാത്രമേ, ജീവിതം ധന്യമാകുകയുള്ളു. നമ്മുടെ ജീവിതത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നുനിൽക്കുന്ന ക്രിസ്തുവിന്റെ മൊഴി ഇങ്ങനെയാണ്: “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെ വച്ച് ഓർത്താൽ കാഴ്ച്ചവസ്തു അവിടെ ബലിപീഠത്തിന് മുൻപിൽ വച്ചിട്ട് പോയി നിന്റെ സഹോദരനോട് രമ്യപ്പെടുക. പിന്നെ വന്നു കാഴ്ച്ച യർപ്പിക്കുക.” (മത്താ 5,23-24) ക്രൈസ്തവന് ജീവിതം മുഴുവനും ബലിയർപ്പണമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ജീവിതസാഹചര്യങ്ങളിൽ ‘ഇതെന്റെ ശരീരമാകുന്നു’ ഇതെന്റെ രക്തമാകുന്നു’വെന്നും പറഞ്ഞു   ബലിയാകുകയാണ് ക്രൈസ്തവജീവിത ത്തിന്റെ സ്വഭാവം. ജീവിതമാകുന്ന ബലിപീഠത്തിൽ ഓരോനിമിഷവും നീ ബലിയാകുമ്പോൾ നിന്റെ ആദ്യ പ്രയത്നം നിന്റെ സഹോദരനുമായി രമ്യതപ്പെടുകയാണ്. ഇവിടെ ‘സഹോദരനെ’ന്നത് സ്ത്രീ ലിംഗമാകാം, പുല്ലിംഗമാകാം, നപുംസകലിംഗവുമാകാം.   എല്ലാം സഹോദരൻമാരാണ്, കാരണം സർവ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നാണ്. മനുഷ്യർ, മരങ്ങൾ, മലകൾ, പുഷ്പങ്ങൾ, പാറകൾ, കല്ലും മണ്ണും, മൃഗങ്ങൾ, പക്ഷികൾ, ഉറുമ്പുകൾ എല്ലാം എല്ലാം സഹോദരന്മാരാണ്. ഇതറിഞ്ഞവനായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി. അദ്ദേഹത്തിനെല്ലാം പിതാവിന്റെ മക്കളായിരുന്നു.

ജീവിതത്തിന്റെ ബലിവേദിയിൽ എല്ലാം ബലിയുടെ വിശുദ്ധിയിൽ ചെയ്യുമ്പോൾ അനുരഞ്ജനം ഒരു അവശ്യഘടകമാകുന്നു. ദൈവവുമായി, സഹോദരങ്ങളുമായി, പ്രപഞ്ചവുമായി രമ്യതപ്പെടാതെ എങ്ങനെ നിനക്ക് ജീവിക്കുവാൻ സാധിക്കും? സഹോദരനെ നിനക്ക് കാണാം. ദൈവത്തെ കാണാനാകില്ല.  കാണപ്പെടുന്നവയോടു അനുരഞ്ജനപ്പെടാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ് കാണപ്പെടാത്ത ദൈവവുമായി നിനക്ക് രമ്യതയിൽ ആകാൻ സാധിക്കും?

അനുരഞ്ജനത്തിന്റെ വ്യാപ്തി വെളിപ്പെടുകയാണിവിടെ. ജീവിതത്തിന്റെ എല്ലാ തലത്തിലും അനുരഞ്ജനം കടന്നുവരികയാണ്. സാവധാനത്തിൽ നിങ്ങളുടെ വ്യക്തി ജീവിതം ഒന്ന് നിരീക്ഷിക്കുക. ഒരു ചന്തപ്പറമ്പ് തന്നെ നാം തലയിൽ ചുമന്നുകൊണ്ട് നടക്കുന്നുണ്ട്. എന്തെല്ലാം അനാവശ്യമായ വസ്തുക്കൾ…ചപ്പുചവറുകൾ…നമ്മൾ ഒന്നല്ല, ഉള്ളിൽ ഒരു ജനക്കൂട്ടമാണ്. പല തരത്തിലുള്ള വ്യക്തികൾ! ആസക്തി നിറഞ്ഞ ഞാൻ, പരാതി പറയുന്ന, അസൂയയും, അഹങ്കാരവുള്ള ഞാൻ, അവിശ്വസ്തത പുലർത്തുന്ന ഞാൻ…ഉള്ളിൽ ഒന്നും, പുറമെ മറ്റൊന്നുമായി കപടനടനം നടത്തുന്ന  ഞാൻ… അങ്ങനെ ഒരു ജനക്കൂട്ടമാണ് നാമോരോരുത്തരും. വിഭജിക്കപ്പെട്ട വ്യക്തിത്വങ്ങൾ! നമ്മോടു തന്നെ അനുരഞ്ജനം ആവശ്യമാണ്.

Image result for images of prodigal son

സ്വയം അനുരഞജിതനാകാത്തവൻ ഉള്ളിൽ ചിന്നഭിന്നമാണ്. അവന്റെ/അവളുടെ വളരെ രഹസ്യാത്മകമായ വ്യക്തിപരമായ പാപങ്ങൾപോലും ബന്ധങ്ങളെ ഉലയ്ക്കും. ഒരു പാപവും തികച്ചും വ്യക്തിപരമല്ല. അത് നമ്മുടെ ബന്ധങ്ങളിലെ കണ്ണികളെ വലിഞ്ഞുമുറുക്കുന്നുണ്ട്. കാരണം, ഓരോ പാപാവസ്ഥയും വ്യക്തിയെ, വ്യക്തികളെ തകർക്കുന്നുണ്ട്. ആ തകർച്ചയുടെ ഷോക്കുമായി വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയോട്, ഭാർത്താവിനോട്, മാതാപിതാക്കളോട്, മക്കളോട്, സമൂഹത്തിലുള്ളവരോട് എങ്ങനെ രമ്യമായി, സമാധാനത്തോടെ പെരുമാറും? ഉള്ളിൽ തകർച്ചയുണ്ടെങ്കിൽ, ഉള്ള് അസ്വസ്ഥമാണെങ്കിൽ എങ്ങനെ സമാധാനം കൊടുക്കാൻ കഴിയും? ഉള്ളിലുള്ളതല്ലേ കൊടുക്കാൻ കഴിയൂ?

ഹൃദയം വിഭജിതമായാൽ പിന്നെ അനുരഞ്ജനത്തിലേക്കു എത്തുന്നതുവരെ ഭ്രാന്തമായഒരു അവസ്ഥയിലൂടെയായിരിക്കും മനുഷ്യൻ കടന്നുപോകുക. കാണുന്നതിനോടെല്ലാം ദേഷ്യം! വാതിൽ വലിച്ചടയ്ക്കുന്നു…കസേരയെടുത്തു എറിയുന്നു….റിമോട്ട് കൺട്രോൾ കഷണങ്ങളാകുന്നു… വായിൽ നിന്ന് വരുന്നതോ പുഴുത്ത ‘സുകൃത’ങ്ങൾ! പിന്നെ തന്ത്രപ്രധാനമായ ഇടവേളകൾ! പരസ്പരം മിണ്ടാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക…..എന്തെല്ലാം. നാടകങ്ങൾ! ദൈവം സമ്മാനമായി തന്ന ജീവിതം, ജീവിതനിമിഷങ്ങൾ എല്ലാം നഷ്ടപ്പെടുത്തുമ്പോൾ നാം എന്ത് നേടുന്നു?

നഷ്ടങ്ങളുടെ സ്‌ക്രീനിൽ തോണ്ടി നിസ്സാരമായവയ്ക്കുവേണ്ടി പണയം വയ്ക്കുവാനുള്ളതല്ല ക്രിസ്തു നമുക്ക് നൽകിയ ജീവിതമെന്നു മനസ്സിലാക്കുക. ജീവിതം ഇരുളിലേക്ക് കടക്കുന്നതിനു മുൻപ് നാം അനുരഞ്ജനത്തിലേക്ക് കടന്നുവരണം. എല്ലാവരോടും, എല്ലാറ്റിനോടും അനുരഞജിതരാകുവാൻ നമുക്കാകണം. നിങ്ങളുടെ പ്രവൃത്തിമൂലം വേദനിച്ച വാതിലിനോടും, കസേരയോടും മാപ്പുചോദിച്ചു രമ്യതയിലാകണം. ആ വാതിൽ നിങ്ങളോടു എന്ത് ചെയ്തു? ക്ഷമ ചോദിക്കണം നിങ്ങൾ. stupid ആയി തോന്നുന്നുണ്ടോ? ഉണ്ടല്ലേ? വാതിലിനോട് ദേഷ്യപ്പെട്ടപ്പോൾ നിങ്ങക്കതു തോന്നിയില്ലേ? ദേഷ്യപ്പെടാൻ നിങ്ങൾക്കാവുമെങ്കിൽ, സ്നേഹിക്കാനും നിങ്ങൾക്കാകണം.

ഭൂമിയിലെ അനുരഞ്ജനത്തിന്റെ ഏറ്റവും മനോഹരരൂപമായ ദാമ്പത്യ ബന്ധങ്ങൾ പോലും ഇന്ന് ശിഥിലമാണ്! ബന്ധങ്ങളുടെ നിർമ്മലത പാലിക്കാത്ത വെറും നാട്യങ്ങളായി, അഭിനയമായി തീരുന്നോ നമ്മുടെ ജീവിതങ്ങൾ?! ജീവിതത്തിന്റെ ബലിവേദിയിൽ അനുരഞ്ജനത്തിന്റെ മെഴുകുതിരികളായി എരിഞ്ഞെരിഞ്ഞു മറ്റുള്ളവർക്കുവെളിച്ചമാകാൻ കാൽവരിയുടെ വഴി നമ്മെ പഠിപ്പിക്കും. എല്ലാ ബന്ധങ്ങളോടും അനുരഞ്ജനത്തിന്റെ ഭാഷ സംസാരിക്കുവാൻ നാം പഠിക്കണം.

എല്ലാ ബന്ധങ്ങളും ദൈവം യോജിപ്പിച്ചവയാണ്. അതാണ് ബന്ധങ്ങളുടെ മനോഹാരിത. എന്നാൽ ബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു അഹങ്കാരത്തിന്റെ മസിലും പെരുപ്പിച്ചു നടക്കുകയാണ് മനുഷ്യൻ. ഭൂമിയിലെ മൃഗങ്ങളിൽ വച്ച് ഏറ്റവും ബലഹീനനാണ് താനെന്നു അവൻ/അവൾ ഓർക്കുന്നേയില്ല. മരണം സുനിശ്ചിതമാണെന്നു അറിഞ്ഞിട്ടും പിടിവാശിയുടെയും പിണക്കത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്താണ് നമ്മുടെ യാത്ര. ഒരുനാൾ വരും; അന്ന് മരണത്തിന്റെ തണുപ്പുമായി താൻ വീടിന്റെ മുറ്റത്ത് കിടക്കുമെന്നറിഞ്ഞിട്ടും, സ്ഥലത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, സ്വർണത്തിനുവേണ്ടി മനുഷ്യന് ആക്രാന്തമാണ്‌. ബന്ധങ്ങളെ വെട്ടിമുറിക്കുവാൻ നമുക്ക് ഒരു മടിയുമില്ല.

അനുരഞ്ജനമാണ് ക്രിസ്തു നമ്മോടു ആവശ്യപ്പെടുന്നത്. അനുരഞ്ജനം diplomacy അല്ല, അനുരഞ്ജനം duplicacy-യും അല്ല.  അത് സെഹിയോനിലെ പാദം കഴുകലാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും കൂടെ നിൽക്കാത്തവരുടെയും പാദങ്ങൾ കഴുകി ചുംബിക്കുന്ന അനുരഞ്ജനം. അത് സെഹിയോനിലെ കുർബാനയാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും കൈകളിലേക്ക് തന്നെത്തന്നെ പകുത്തു നൽകുന്ന അനുരഞ്ജനം. അത് കാൽവരിയിലെ “ഇവരോട് ക്ഷമിക്കണമേ” എന്ന കരച്ചിലാണ്; കാൽവരിയിൽ മൂന്നാണികളിൽ കിടന്നു പിടയുമ്പോൾ വിശ്വസാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കുന്ന അനുരഞ്ജനം. അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകളായി നമ്മിൽ ഒഴുകട്ടെ.

ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്: “വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പിImage result for images of reconciliation in familyളിപോലെ വെളുക്കും”. ജീവിതം വിഭജിക്കപ്പെടലും  അനുരഞ്ജനവുമാണ്; രണ്ടും ഒരുമിച്ച്. ഒരു നിമിഷത്തേക്ക് പോലും ഹൃദയം വിഭജിക്കപ്പെടാതിരിക്കട്ടെ. ഓരോ നിമിഷവും ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം അനുരഞ്ജനത്തിന്റെ മഴയായ് നമ്മിൽ പെയ്തിറങ്ങട്ടെ.

Nombukaala chinthakal

ആഴ്ച്ച ഒന്ന് – പ്രലോഭനം ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

Image result for images of ash wednesdayഅമ്പതുനോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളിലേക്കു നാം പ്രവേശിക്കുകയാണ്. തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ ഉത്ഥാനത്തിലേക്കുള്ള പ്രതീക്ഷനിറഞ്ഞ യാത്രയുടെ തുടക്കമാണിത്. നമുക്ക് ഒരുമിച്ചു നടക്കാം. ക്രൂശിതന്റെ കനൽവഴികളിലൂടെ, പ്രലോഭനങ്ങളുടെ പച്ചത്തുരുത്തുകളെ വിട്ട്, കുരിശിന്റെ മൂല്യങ്ങളെ കൂട്ടുപിടിച്ചാകട്ടെ ഈ യാത്ര.

ക്രിസ്തുവാകുന്ന നേർരേഖയിലൂടെയാകണം നമ്മുടെ യാത്ര. ക്രൂശിതനിൽ നിന്ന് അകന്നുള്ള ഓട്ടങ്ങളാകരുത് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ. Apocryphal Acts of Peter-ൽ പത്രോസ് ഓടുന്നുണ്ട്, റോമൻ ഗവണ്മെന്റിൽനിന്നു, കുരിശുമരണത്തിൽ നിന്ന്. അപ്പോൾ, ക്രിസ്തു എതിരെ വരികയാണ്. അമ്പരന്ന പീറ്റർ ചോദിച്ചു: “നാഥാ, നീ എങ്ങോട്ടാണ്?” ക്രിസ്തു പറഞ്ഞു: വീണ്ടും കുരിശിലേറുവാൻ ഞാൻ റോമിലേക്ക് പോകുകയാണ്.”

ഹൃദയവിഭജനത്തിന്റെ പ്രലോഭനങ്ങളിലൂടെ കടന്നുപോയി, ലോകസുഖത്തോടും ധനത്തോടും അധികാരത്തോടും മറ്റും ‘കോംപ്രമൈസ്‌’ ചെയ്ത് നീങ്ങുന്ന ഇന്നത്തെ ക്രൈസ്തവ ജീവിതങ്ങളെ നോക്കി “ഞാൻ നിനക്കുവേണ്ടി കുരിശിലേറാൻ വീണ്ടും കാൽവരിയിലേക്ക് പോകുന്നു” എന്ന് ക്രിസ്തു പറയാതിരിക്കാനുള്ള ഒരുക്കമായിരിക്കണം നോമ്പുകാലം. പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയെന്നത് ഓരോ മനുഷ്യന്റെയും നിയോഗമാണ്. അത് നിന്റെ ഹൃദയത്തെ വിഭജിച്ചു കടന്നുപോകുന്ന വാളാകാം. അല്ലെങ്കിൽ നിന്നെ എപ്പോഴും അലട്ടുന്ന ഒരു മുള്ളാകാം. എന്തായാലും പ്രലോഭനങ്ങളുടെ വഴിയിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.Image result for symbolic images of temptations

അതുകൊണ്ടുതന്നെ പ്രലോഭനങ്ങളിൽ നിന്ന് അകന്നു നിൽക്കാനുള്ള ശക്തിസംഭരിക്കലാകണം അമ്പതുനോമ്പിന്റെ ആദ്യ ആഴ്ചയിലെ നമ്മുടെ പ്രയത്നം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടു ഈ പ്രയത്നം ആരംഭിക്കാം. നമ്മുടെ ഭവനങ്ങളിൽ ഉപയോഗമില്ലാത്ത ധാരാളം സാധനങ്ങൾ അലമാരിയിലായും, മുറിയുടെ വിവിധ കോണുകളിലായും യാതൊരു അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നുണ്ടാകും. ഇങ്ങനെ ഒരവസ്ഥ നമ്മുടെ കുടുംബത്തിലുണ്ടെങ്കിൽ അത് നമ്മുടെ ബന്ധങ്ങളെ തകർക്കും,  കുടുംബത്തിലുള്ളവരുടെ ശാരീരിക, മാനസിക, ആത്മീയ വളർച്ചയെ പ്രതികൂലമായി ബാധിക്കും. എല്ലാറ്റിലുമുപരി, ദൈവത്തിന്റെ പ്രസാദവരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വസ്തുക്കളെ മൂന്നായി തിരിക്കാം. 1. ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്തവ. ഉദാഹരണത്തിന്, ഒടിഞ്ഞുപോയ ഒരു സ്പൂൺ, അല്ലെങ്കിൽ ഒരു ഷട്ടിൽ ബാറ്റ്. 2. കാലഹരണപ്പെട്ടതോ, ഉപയോഗമില്ലാത്തതോ ആയവ. ഉദാ: ടിവി, കംപ്യൂട്ടർ തുടങ്ങിയവ. 3. ഉപയോഗമുള്ളതാണ്, പക്ഷെ എനിക്ക് ഇപ്പോൾ ആവശ്യമില്ലാത്തവ. ഉദാ: കുട്ടിക്കാലത്തെ എന്റെ കളിപ്പാട്ടങ്ങൾ. ഈ നോമ്പുകാലത്തിന്റെ തുടക്കത്തിൽ, നമ്മുടെ വീട്ടിൽ തന്നെ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കണം. ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കത്തക്ക യോഗ്യതയുള്ള ഇടമാക്കി നമ്മുടെ ഭവനങ്ങളെ   മാറ്റിയെടുക്കണം.

നമ്മുടെ വ്യക്തിജീവിതത്തിനും നല്ലൊരു അടുക്കും ചിട്ടയും ആവശ്യമാണ്. മടി, അസൂയ, സ്വാർത്ഥത തുടങ്ങിയ ധാരാളം പ്രലോഭനങ്ങളെ അകറ്റിനിർത്തേണ്ടതുണ്ട്. കുടുംബപ്രാർത്ഥനകളെ കഴിയുന്നതും മാറ്റിവയ്ക്കുവാനുള്ള പ്രലോഭനം നമ്മുടെ കുടുംബങ്ങളിൽ ശക്തമാണ്! പ്രലോഭനങ്ങൾ വിവിധ രൂപങ്ങളിലും, ഭാവത്തിലും നമ്മുടെ ജീവിതത്തിലേക്ക് പല മായക്കാഴ്ചകളുമായി കടന്നുവന്നുകൊണ്ടിരിക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 4 വാക്യങ്ങൾ 1 – 11-ൽ വിവരിക്കുന്ന മൂന്ന് സാഹചര്യങ്ങൾ മാത്രമല്ല പ്രലോഭനങ്ങൾ. മൂന്നല്ലാ മുപ്പതിനായിരം പ്രലോഭനങ്ങളുടെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം.

വിവിധങ്ങളായ പ്രലോഭനങ്ങളിൽ വീണു ക്രൈസ്തവജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവികതയുടെ ചിറകുകൾ അരിഞ്ഞുവീഴ്ത്തുന്ന പ്രലോഭനങ്ങളുടെ ആടിത്തിമർക്കലുകൾ ഇന്ന് ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വിശുദ്ധിയുടെ അകത്തളങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചുകൊണ്ടാണ് അധികാരത്തിന്റെയും, സമ്പത്തിന്റെയും പ്രലോഭനങ്ങൾ ശിങ്കാരിമേളം നടത്തുന്നത്! ഈയടുത്തകാലത്തുണ്ടായ തിന്മയുടെ തിരക്കഥകളെല്ലാം ആത്മീയതയാൽ നിറയാത്ത, ശൂന്യമായ വിളക്കുകളുമായി ജീവിക്കുന്ന ക്രൈസ്തവ ജീവിതങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തിരുസ്സഭയിലെ ആധ്യാത്മിക നേതൃത്വങ്ങളെപ്പോലും പ്രതിക്കൂട്ടിലാക്കുന്ന പ്രലോഭനങ്ങൾ ക്രൈസ്തവ ജീവിതങ്ങളെ ഒട്ടൊന്നുമല്ല ഉലയ്ക്കുന്നത്! വ്യക്തിയുടെ ഹൃദയത്തെ വിഭജിച്ചുകളയുന്ന പ്രലോഭനങ്ങൾ കൊടുംങ്കാറ്റിൽ പറക്കുന്ന കരിയിലപോലെ നമ്മുടെ ജീവിതങ്ങളെ തട്ടിത്തെറിപ്പിച്ചുകളയും. അവ നമ്മെ അസ്വസ്ഥരും ഭയചകിതരുമാക്കും. കാരണം നമ്മുടെ ഹൃദയം വിഭജിക്കപ്പെട്ടിരിക്കുന്നു. ഹൃദയത്തിന്റെ ഒരു പാതിക്ക്‌ പോകണമെന്നുണ്ട്. ഒരുപാതിക്ക് ആ വഴി ഇഷ്ടമാണ്. എന്നാൽ പോകാനാകുന്നില്ല. മറുപാതി പറയുന്നു പോകേണ്ട എന്ന്. നിങ്ങൾ സംശയത്തിലും ആശങ്കയിലുമാകുന്നു. ഇതാണ് ഭയം നിറഞ്ഞ മനസ്സിന്റെ അവസ്ഥ: പോകണമെന്നുണ്ട്. പക്ഷെ, ഭയംകൊണ്ട് പോകാനാകുന്നില്ല. ഹൃദയവിഭജനം നമ്മിൽ ഭയം ജനിപ്പിക്കും.

ഹൃദയം വിഭജിക്കപ്പെട്ടവരായി ജീവിക്കുകയെന്നാൽ ഭയത്തിൽ ജീവിക്കുക എന്നാണ്‌. വളരെ തകർക്കപ്പെട്ട, മരുഭൂമീതുല്യമായ ഒരവസ്ഥയാണത്. ക്രിസ്തു എപ്പോഴും പറയുന്നത് എന്താണ്? “ഭയപ്പെടേണ്ട.” ക്രിസ്തുവിനറിയാം, ഭയത്തിലാകുമ്പോൾ, തിന്മയിലാകുമ്പോൾ മനുഷ്യന്റെ ചലനം നഷ്ടപ്പെടുന്നു. എല്ലാം വിറങ്ങലിക്കുകയാണ്. പ്രലോഭനത്തിന്റെ, സാഹചര്യങ്ങളുടെ, വിശപ്പുകളുടെ തടവുകാരനായി ചലനമറ്റ്, വിറങ്ങലിച്ചു നമ്മുടെ ജീവിതം മാറും.

നാം പ്രലോഭനങ്ങളിൽ പെട്ട് പലതായി വിഭജിക്കപ്പെടുമ്പോൾ ജീവിതം തന്നെ പലതായി അനുഭവപ്പെടും. ഒരു തകർന്ന കണ്ണാടിക്കുമുന്പിൽ നിൽക്കുന്നതുപോലെയാണ് മനുഷ്യൻ! എല്ലാകഷണങ്ങളിലും നിങ്ങളുടെ പ്രതിഫലനങ്ങളാണ്. നിങ്ങൾ ഒരാളാണ്. പക്ഷെ, കണ്ണാടി പല കഷണങ്ങളായി ചിതറിയതുകൊണ്ടു നിങ്ങൾ ഒരുപാടായി പ്രതിഫലിക്കുന്നു. ഹൃദയം വിഭജിതമായ ആളുടെ അവസ്ഥ ഇതാണ്. നിങ്ങൾ ഒരാളാണ്. എന്നാൽ, വിഭജിതമായതുകൊണ്ട്, ഓരോ കഷണത്തിലും നൂറായി വിഭജിക്കപ്പെട്ട നിങ്ങളെയാണ് കാണുന്നത്. നിങ്ങൾ പ്രലോഭനങ്ങളിൽ ജീവിച്ചു പ്രലോഭനങ്ങളിൽ മരിക്കുന്നു.

പ്രലോഭനങ്ങൾ എപ്പോഴും നമ്മുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട്‌ നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ്, orientation and stimulation ആണ് പ്രലോഭനം. അത്, പുരോഹിതനും, സന്യാസിക്കും, ഭാര്യക്കും, ഭർത്താവിനും, യുവാക്കൾക്കും കുഞ്ഞുങ്ങൾക്കുമെല്ലാം ഓരോ തരത്തിലായിരിക്കും.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഒരു പുരോഹിതനോ, സന്യാസിക്കോ ഗ്രാമത്തിലെ കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്നതിനു അവകാശമുണ്ട്. ഒരു ഭർത്താവിനോ, ഭാര്യക്കോ സൗഹൃദബന്ധങ്ങൾ ഉണ്ടാകുക തെറ്റല്ല.  എന്നാൽ ഇത്തരം പ്രവർത്തികളെല്ലാം അവരുടെ ജീവിതാവസ്ഥയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അത് പ്രലോഭനമാകുന്നതും, അല്ലാതാകുന്നതും. ഒരു ക്രൈസ്തവ യുവാവിന്, യുവതിക്ക് ലഹരി ഉപയോഗിക്കാം; സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഒരു പ്രലോഭനമാകുന്നത്, അല്ലാതാകുന്നത് അവരുടെ ജീവിത നിയോഗമനുസരിച്ചാണ്. കുട്ടികൾക്ക് ക്രിക്കറ്റ് കളിക്കാം. എന്നാൽ, കുട്ടികൾ വിദ്യാർഥികളായിരിക്കെ, പിറ്റേ ദിവസം പരീക്ഷ ഉണ്ടായിരിക്കെ, ക്രിക്കറ്റ് കളിക്കുമ്പോൾ അത് പ്രലോഭനമാകുകയാണ്. ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലായ്മയാണ് നമ്മുടെ പ്രവർത്തികളെ, ചിന്തകളെ പ്രലോഭനങ്ങളാക്കുന്നത്!

Image result for symbolic images of temptations

പ്രലോഭനങ്ങളുടെ ചിലന്തിവലകളിൽ പെട്ട് നശിച്ചുപോകാതെ, പ്രലോഭനങ്ങളിൽ നിന്നകന്നു മാറ്റത്തിലേക്കു, ക്രിസ്തുവിലേക്കു കടന്നുവരാൻ നോമ്പുകാലങ്ങൾ നമ്മെ ക്ഷണിക്കുകയാണ്. ഫ്രഡറിക് നീഷേ എന്ന തത്വചിന്തകൻ പറയുന്നത്, ” രണ്ടു നിത്യതകൾക്കിടയിലെ പാലം മാത്രമാണ് മനുഷ്യൻ. ഒരറ്റത്ത് പ്രകൃതിയും, മറ്റേയറ്റത്ത് ദൈവവുമാണ്.” പ്രകൃതി പൂർണമാണ്. ദൈവവും പൂർണമാണ്. എന്നാൽ, മനുഷ്യൻ അപൂർണനാണ്. അപൂർണതയുടെ സംഘർഷങ്ങളിൽ പെട്ട് കയറുപോലെ വരിഞ്ഞുമുറുകി   പ്രലോഭനങ്ങളുടെ വഴിയെ പോകുന്ന മനുഷ്യൻ ആകുലനും അസ്വസ്ഥനുമാണ്. ഈ ആകുലതയും അസ്വസ്ഥതയും ഇല്ലാതാക്കി വിഭജിക്കപ്പെടാത്ത ഒരു മനസ്സിനെ, ഹൃദയത്തെ സമ്മാനിക്കുകയാണ് നോമ്പുകാലം.

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ “പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നത് പ്രലോഭനങ്ങളുടെ സ്വാധീനശക്തിയെയാണ് കാണിക്കുന്നത്. അതുകൊണ്ടു, നാം ഉണർന്നിരിക്കണം, ജാഗരൂകരായിരിക്കണം. നമ്മുടെ വീടിന്റെ അകത്തളങ്ങളെയും, പരിസരങ്ങളെയും, വ്യക്തി ജീവിതത്തിന്റെ അകം പുറങ്ങളെയും നിർമ്മലമായി സൂക്ഷിക്കുവാൻ നമുക്കാകണം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തവയോട് വചനത്തിന്റെ ശക്തിയിൽ ‘ഇല്ല’ എന്ന് പറയുവാനുള്ള ആർജവം നാം നേടിയെടുക്കണം. അതിനായി, അമ്പതുനോമ്പിൽ നന്മയുടെ നിറക്കാഴ്ചകളെ കാണുവാനായിരിക്കണം നാം ശ്രമിക്കേണ്ടത്. തിന്മയുടെ തിരശീലകൾ നമ്മുടെ ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

ഓർക്കുക, പ്രലോഭനങ്ങളിൽ തട്ടിത്തകരുവാനുള്ളതല്ല കുരിശുമരണത്തിലൂടെ ഈശോ വീണ്ടെടുത്ത നമ്മുടെ ജീവിതങ്ങൾ.

Rosary is my strength!

Image result for images of rosary

I love you October.

You bring the loving memories of Our Lady of Rosary!

You remind me of the early mornings going to the church together with my parents, reciting, singing in the magical atmosphere of incense and candles! The pleasant evenings of reciting Rosary together with my parents, brothers and sisters are really the nostalgic memories of today! 

I always carry a rosary with me. If I forget to take, then I feel insecure! Rosary teaches me to walk with Jesus, to think with Jesus, to speak with Jesus, and to be with Jesus! 

As a child, I thought that only the Christians use rosary. Later, I realized that all the religions follow this form of prayer. Because word, name has an immensely extra- ordinary power. The Nyaya Philosophy states that ‘word is power’. Word has the power to create; word has the power to bless; word has the power to cleanse; also, word has the power to destroy. In the gospel of St. John, we read that Word is God. In the Indian thought Word is Brahman. It is language that gives existence to this reality. Bhartrhari says, “all the knowledge permeates through language”.

Rosary in Christianity is a pilgrimage with Mother Mary, meditating over the mysteries of Jesus Christ. As the wise men did, it is ‘paying homage’ to Jesus with Mary. “On entering the house, they saw the child with Mary his mother; and they knelt down and paid him homage.”  (Mt 2, 11) It is the prayer of disciples together with Mother Mary in the Upper room expecting the Holy Spirit. (Acts 1,14)

The challenging preparedness of Mother Mary to listen to the word of God is the Rosary; the ever readiness of Mother Mary to accept the will of God is the Rosary; and the bold commitment of Mother Mary to do the will of God is the Rosary. 

Rosary makes me passionate, compassionate and a motivated Christian.

Rosary teaches me to be sure in my heart that God will act in my best interest, God will act for my greater good, especially when human hearts immersed in sorrow and grief. 

Blessed are you, October! Your days are filled with the respectful and loving memories of Mother Mary!