ഏകൻ
നിറനെഞ്ചിലെ
ഉതിർ മഞ്ഞു കണക്കെ വെളുത്ത
നിന്‍ നിറവാത് സ ല്യം
അമൃതായ് ഒഴുക്കിയിട്ടും

ദുരയുടെ
മേളക്കൊഴുപ്പിൽ
ദൂരക്കാഴ്ച്ച മറഞ്ഞാ,രാവിൽ
നീ ഒറ്റയ്ക്കായിരുന്നു.
ഞാനോ,
നെരിപ്പോടിന്നിളംചൂടിൽ
അഗ്നിയെ
തള്ളി പ്പറഞ്ഞു.
ഏകൻ
നിറനെഞ്ചിലെ
ഉതിർ മഞ്ഞു കണക്കെ വെളുത്ത
നിന്‍ നിറവാത് സ ല്യം
അമൃതായ് ഒഴുക്കിയിട്ടും

ദുരയുടെ
മേളക്കൊഴുപ്പിൽ
ദൂരക്കാഴ്ച്ച മറഞ്ഞാ,രാവിൽ
നീ ഒറ്റയ്ക്കായിരുന്നു.
ഞാനോ,
നെരിപ്പോടിന്നിളംചൂടിൽ
അഗ്നിയെ
തള്ളി പ്പറഞ്ഞു.

അറിവ്
കുങ്കുമംതിളങ്ങിനി-
ന്നാസന്ധ്യയിൽ,
മാറിലാറുപോൽ
സ്നേഹമൊഴുക്കി
നീയെഴുതിയതെ-
ന്തെന്നുകാണാൻ ,
മണ്ണിൽ കാലു പുതഞ്ഞും
വീണുമെണീറ്റും
ചോരത്തുള്ളിതുടച്ചും
ഓടിയെത്തിയപ്പോൾ,
തിരകൾ കവർന്നെടുത്തോരാ –
ക്ഷരങ്ങളെനോക്കി
വിതുമ്പിനില്ക്കവേ,
തിരിഞ്ഞുനിന്നനിൻ
മിഴിയില്‍ വിടര്‍ന്ന പൂ-
പുഞ്ചിരിയിൽ
ഞാൻ അറിഞ്ഞു –
നിന്റെ വിരലുകൾക്ക്
എൻറെ പേരെഴുതാനേ
അറിയൂയെന്ന് !
വിതുമ്പൽ
അടങ്ങാത്ത ദാഹം
രാവിൻ സിരകളിലൂടെ
കരിനാഗങ്ങളായ്
ഇഴഞ്ഞിറങ്ങിയതും,
നെടുവീർപ്പിൻ
സ്വരംപോലും
ഉള്ളിലൊതുക്കി
എന്നേക്കുറിച്ചുള്ള
നിന്നോർമകൾ
ചുവന്നചാലുകളായ്
ഒഴുകിയതും,
കണ്ടറിയാനും
തൊട്ടറിയാനും
കഴിയാഞ്ഞാ നിമിഷം
സംഭവിച്ചതിതാണ്:
കെട്ടിപ്പിടിച്ചൊരു മുത്തം
പിന്നെ,
തട്ടിപ്പിടഞ്ഞൊരു നടത്തo .
ഇടയിലെവിടെയോ,
സ്നേഹം
വിതുമ്പിനിന്നു!
ഇടറും ചുവടുകൾ
ഓടിയെത്തിയോരിടം
ഏതെന്നും എന്തെന്നുമറിയാതെ,
നെഞ്ചിന്നകമൊന്നാകെ
അമ്പേറ്റ പക്ഷിയെപ്പോൽ
കിടന്നു പിടയവേ,
ഉള്ളിന്റെ നീറ്റലും
ഉയിരിന്റെ ദുഃഖവും
കവിളിൽ
ചാലുകളായി ഒഴുകവേ,
നിന്നിലെ ഗാനം നിലച്ചെന്നും
എല്ലാം ഒടുങ്ങിയെന്നും
മനസ്സു വിതുമ്പവേ,
തെരുവിൽ-
കല്ലിൻ ശബ്ദങ്ങൾ
ഒന്നിനൊന്നായി
അകന്നകന്ന്പോകവേ,
മണ്ണിൽ-
കൈവിരലുകൾ
തീർത്തൊരാതാളം
എൻ ജീവതാളമാകുന്നതും
ഹൃദയം ഗർഭംധരിക്കുന്നതും
ജീവന്റെ തുടിപ്പെന്നിൽ
ഉയിർകൊള്ളുന്നതും
ഞാനറിഞ്ഞു.