aug 15/ammayodothu/അമ്മയോടൊത്ത്#day 4

Pin on Mother Mary

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി, ശിഷ്യന്മാർ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പമാണ് പ്രാർത്ഥനയിൽ മുഴുകിയിരുന്നത്.   നാം ഓരോരുത്തരിലും, നമ്മുടെ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിറയാൻ, നമ്മുടെ മുറിവുകൾ സൗഖ്യപ്പെടാൻ, സൗഹൃദങ്ങൾ വിശുദ്ധമാകാൻ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും നാം നിറയണം. പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം. അമ്മേ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും ഞങ്ങൾ നിറയുവാൻ ഞങ്ങളോടൊത്തു, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

One thought on “aug 15/ammayodothu/അമ്മയോടൊത്ത്#day 4”

Leave a reply to Silent Love Cancel reply