SUNDAY SERMON MT 12, 22-32

ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ

മോശ മൂന്നാം ഞായർ

മത്താ 12, 22-32

ക്രിസ്തുവിനും ക്രിസ്തുമതത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ക്രിസ്തുവിനോളംതന്നെ പഴക്കം ഉണ്ടെന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഓർമപ്പെടുത്തുന്നത്. അത്തരത്തിലുള്ള ആരോപണങ്ങളുടെ ലിസ്റ്റിൽ ഏറ്റവും പുതിയതായി ചേർക്കാവുന്ന ഒന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഛത്തീസ്ഗഡിൽ നടന്ന സംഭവം.  ഭൂരിപക്ഷ വർഗീയതയും, മതതീവ്രവാദവും ഭരിക്കുന്ന ഛത്തീസഗഡിൽ ഗോത്രവിഭാഗക്കാരനായ ഒരു ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് തടഞ്ഞുവച്ചിരിക്കുകയാണ് എന്നാണ് വാർത്ത!

ഛത്തീസ്ഗഡിലെ ബ​​ൽ​​റാം​​പു​​ർ ജി​​ല്ല​​യി​​ലെ ധ​​ൻ​​വാ​​ർ ഇ​​ട​​വ​​ക​​യി​​ൽ ഒക്ടോബർ 14നാ​​യി​​രു​​ന്നു ഈ​​ശോ​​സ​​ഭാം​​ഗ​​മാ​​യ ഡീ​​ക്ക​​ൻ ബേ​​സി​​ൽ ഹ​​ദ്ദെ​​യു​​ടെ പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണ ച​​ട​​ങ്ങ് ത​​ട​​ഞ്ഞ​​ത്. ര​​ണ്ടു വ്യ​​ക്തി​​ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ​​ത്രേ പൊ​​ലി​​സും സ​​ബ് ഡി​​വി​​ഷ​​ണ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റും ഉ​​ൾ​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​സം​​ഘ​​മെ​​ത്തി​​യ​​ത്. ഡീ​​ക്ക​​ന്‍റെ ക്രി​​സ്തീ​​യ ഐ​​ഡ​​ന്‍റി​​റ്റി തെ​​ളി​​യി​​ക്കു​​ന്ന മാ​​മ്മോ​​ദീ​​സ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കി​​യെ​​ങ്കി​​ലും, അ​​ധി​​കാ​​രി​​ക​​ളു​​ടെ അ​​നു​​മ​​തി​​യോ​​ടെ​​യാ​​ണോ മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​തെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ നൽകണമെന്നാണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പറയുന്നത്. 1995ൽ ​​അ​​ത്ത​​രം അ​​നു​​മ​​തി ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നെ​​ന്ന് ഹ​​ദ്ദെ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യെ​​ങ്കി​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​മ്മ​​തി​​ച്ചി​​ല്ല. കി​​ട്ടാ​​നി​​ട​​യി​​ല്ലാ​​ത്ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ചോ​​ദി​​ച്ച് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുന്ന അടവുകൾ!!  ച​​ട​​ങ്ങ് മാ​​റ്റി​​വ​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​ണ്ടാ​​കു​​ന്ന അ​​നി​​ഷ്‌​​ട​​സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു ത​​ങ്ങ​​ൾ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യി​​രി​​ക്കി​​ല്ലെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി. ഔ​​ദ്യോ​​ഗി​​ക ഭീ​​ഷ​​ണി! ഡീ​​ക്ക​​ൻ ബേ​​സി​​ൽ ഹ​​ദ്ദെ​​യെ സു​​ര​​ക്ഷി​​ത​​കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റി. (ഇതിനെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.)

നീ​​തി കി​​ട്ടു​​മോ? ഛത്തീ​​സ്ഗ​​ഡി​​ലെ ചി​​ല ആ​​ദി​​വാ​​സി ഗ്രാ​​മ​​ങ്ങ​​ളി​​ൽ ക്രൈ​​സ്ത​​വ പു​​രോ​​ഹി​​ത​​ർ​​ക്കും പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ​​ർ​​ക്കും പ്ര​​വേ​​ശ​​നം വി​​ല​​ക്കി​​ക്കൊ​​ണ്ട് സ്ഥാ​​പി​​ച്ച ബോ​​ർ​​ഡു​​ക​​ൾ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മ​​ല്ലെ​​ന്ന് 2025ലും 26​​ലും കോ​​ട​​തി​​ക​​ൾ വിധിച്ചിട്ടുള്ളതുകൊണ്ട്, പരോഹിത്യ സ്വീകരണത്തിന്റെ കാര്യം എന്താകുമോ ആവോ? ആരോപണക്കുമുന്പിൽ നിസ്സഹായരായി നിൽക്കുകയാണ് ഛത്തീസ്ഗഡിലെ ക്രൈസ്തവർ. പ്രാർത്ഥനയിലൂടെ നമുക്ക് അവരോടൊത്ത് നിൽക്കാം.

നാമിന്ന് വായിച്ചുകേട്ട സുവിശേഷഭാഗത്തിന്റെ ഈ ആധുനിക ഭാഷ്യം നടക്കുന്നത് ഇങ്ങ് ഇന്ത്യയിലാണ് എന്നത് നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനും, ക്രിസ്തുവിന് ശക്തമായി സാക്ഷ്യം നൽകാനും നമ്മെ പ്രേരിപ്പിക്കട്ടെ.

മൂന്ന് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് ചികഞ്ഞെടുക്കാനായി ഞാൻ ആഗ്രഹിക്കുക. ഒന്ന്, ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ ശക്തി (The Power of Jesus). രണ്ട്, അപമാനത്തിന് ഇരകളായവർ പ്രകാശത്തിന്റെ നിറവായി നമ്മെ അനുഗ്രഹിക്കും. മൂന്ന്, പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ.

ഇതിൽ ഒന്നാമത്തേത് വിശദീകരണം അധികം ആവശ്യമില്ലാത്ത ഒരു ചിന്തയാണ്. സുവിശേഷങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നതും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ഈശോയുടെ ശക്തി. ഇന്നും ചത്തിസ്‌ഗഡിലും, പശ്ചിമ ബംഗാളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും, ഈശോ ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ, ഇന്നും ക്രിസ്തുവും, ക്രൈസ്തവരും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം, ഒരുപക്ഷേ ഏക കാരണം ക്രിസ്തുവിന്റെ ദൈവിക ശക്തി തന്നെ ആയിരിക്കണം; ക്രിസ്തുവിലൂടെ നാം അനുഭവിക്കുന്ന ദൈവിക ശക്തി തന്നെ ആണ്.

പരസ്യജീവിത കാലത്ത് ഈശോയിലെ ദൈവിക ശക്തി ഏറെ പ്രകടമായിരുന്നു. അവിടുത്തെ സാന്നിധ്യത്തിന്, ഒരു നോട്ടത്തിന്, വാക്കുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ലാസറിന്റെ മരണത്തിൽ ഒരു വീട് മുഴുവനും, നാടുമുഴുവനും വിറങ്ങലിച്ചു നിന്നപ്പോൾ, ലാസറിന്റെ മൃതദേഹത്തേക്കാൾ മരവിച്ചു നിന്നപ്പോൾ, ലാസറേ പുറത്തുവരിക എന്ന ഈശോയുടെ ശബ്ദം…ആ ശബ്ദം കേട്ട് ശവത്തിനുപോലും ജീവൻവച്ചു! ഈശോയെക്കാണുവാൻ ആഗ്രഹിച്ചു് മരത്തിന്മേലിരുന്ന സക്കേവൂസ്…സക്കേവൂസേ ഇറങ്ങിവരിക എന്ന ക്രിസ്തുവിന്റെ സ്വരം കേട്ടമാത്രയിൽ സക്കേവൂസ് ഊർന്നിറങ്ങി ഈശോയുടെ മുൻപിൽ നിന്നു. എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ക്ഷണം മനുഷ്യന്റെ സ്വാഭാവികപ്രവണതൾക്കുംമേലെ ത്രസിച്ചുനിന്നു. കാറ്റിനെയും കടലിനെയും, ശാസിച്ചപ്പോൾ കടൽ ശാന്തമായി…ബാലികേ, എഴുന്നേൽക്കുക എന്ന വചനത്തിന് ജീവൻ നൽകുവാനുള്ള, സൗഖ്യം നൽകുവാനുള്ള ശക്തിയുണ്ടായിരുന്നു. മുടന്തനായ മനുഷ്യനോട് എഴുന്നേറ്റ് നടക്കുക എന്ന് പറഞ്ഞപ്പോൾ ശാസ്ത്രംപോലും കണ്മിഴിച്ചു നിന്നു. സാത്താനേ ദൂരപ്പോകുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും – ഈ ശബ്ദങ്ങളൊക്ക പ്രപഞ്ചത്തിനും, സാത്താനും, തിന്മയ്ക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഇടിമുഴക്കങ്ങളായി മാറിയത് അവിടുത്തെ സ്വർഗീയ ശക്തിയുടെ മഹത്വംകൊണ്ടായിരുന്നു! അത്രമാത്രം powerful ആണ് ഈശോ, ഈശോയിലെ ദൈവികത!

ഇന്നത്തെ സുവിശേഷത്തിലെ അന്ധനും, ഊമനുമായ പിശാചുബാധിതൻ സുഖമുള്ളവനായി, സംസാരിക്കുവാനും കാണുവാനും തുടങ്ങിയപ്പോൾ ഈശോയുടെ ശക്തിയുടെ പ്രാഭവം അറിഞ്ഞ ജനക്കൂട്ടം ഏറ്റവും കുറഞ്ഞത് ഒന്ന് അതുതപ്പെടുകയെങ്കിലും ചെയ്തു. അല്ലെങ്കിലും ജനക്കൂട്ടം പലപ്പോഴും ഈശോയുടെ അത്ഭുതകൃത്യങ്ങൾ കണ്ട് വിസ്മയപ്പെടുകയും, “ഇവന് ഇതെല്ലാം എവിടുന്ന് കിട്ടി” എന്നൊക്കെ പറഞ്ഞ് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫരിസേയരും, നിയമജ്ഞരുമാകട്ടെ അന്ധരും മൂകരുമായി. കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ അവർ പിശാചുബാധിതനെപ്പോലെയായി. കാഴ്ചയില്ലാത്തവൻ കാഴ്ചയുള്ളവനാകുകയും, കാഴ്ചയുള്ളവർ അന്ധരാകുകയും, സംസാരിക്കാത്തവൻ സംസാരിക്കുകയും, സംസാരിക്കുവാൻ കഴിവുള്ളവർ മൂകരാകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നാം കാണുന്നത്. അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചുള്ളവയാണ് അവർ ഈശോയിൽ കണ്ടത്. മഞ്ഞപ്പിത്തമുള്ളവൻ എല്ലാം മഞ്ഞയായി കാണുന്നപോലെ, അപരനെ നശിപ്പിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർ, മറ്റുള്ളവരിൽ കാണുന്നത് നശിപ്പിക്കാനുള്ള ഉപായങ്ങളായിരിക്കും. ഫരിസേയരും ഇതേ മനോഭാവത്തോടെയാണ് ഈശോയെ കണ്ടത്. ഈശോ പറയുന്നതെല്ലാം തെറ്റ്, ഈശോ നോക്കുന്നതും, നടക്കുന്നതും തെറ്റ്, ഈശോ ചെയ്യുന്നതും, ചെയ്യിക്കുന്നതും തെറ്റ്, ഈശോ ഭക്ഷണം കഴിക്കുന്നതും, സുഹൃത്തുക്കളോടൊത്ത് നടക്കുന്നതും തെറ്റ്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായിരിക്കുമല്ലോ! ഈശോയെ പിശാചുബാധയുള്ളവനെന്നും, പിശാചുക്കളോടുത്താണ് ക്രിസ്തുവിന്റെ ജീവിതമെന്നും വരുത്തിത്തീർക്കുവാൻ എന്ത് തിടുക്കമാണവർക്ക്!!  അവരുടെ ബാലിശമായ, logic ഒട്ടുമില്ലാത്ത arguments തന്നെ ഫരിസേയരുടെ അല്പത്തം വ്യക്തമാക്കുന്നുണ്ട്.

ഫരിസേയരുടെ arguments ൽ അവരുടെ അല്പത്തവും, നശീകരണമനോഭാവവും ആണ് നമ്മൾ ഇന്ന് ഛത്തിസ്ഗഡിലും മറ്റും കാണുന്നത്. സനാതനമായവയോടും, പരിപാവനമായവയോടും ഇക്കൂട്ടർ പുലർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം നാശത്തിലേക്കുള്ള വഴിയാണെന്ന് എന്നാണാവോ ഇവർ മനസിലാക്കുക!!!!????

ഈശോയുടെ ശക്തി അവിടുത്തെ വാക്കുകളിലും, പ്രവർത്തികളിലും മാത്രമല്ല, അവിടുത്തെ നിലപാടിലും, മനോഭാവത്തിലും ഉണ്ട്. ഈശോ പറയുന്നത് കേൾക്കൂ…”എന്നോട് കൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” (30) എന്തൊരു ശക്തിയാണ് ആ നിലപാടിന്. ശത്രുക്കൾപോലും കേൾക്കുമ്പോൾ വിറച്ചുപോകുന്ന പ്രസ്തവനയാണിത്, എതിരാളികൾപോലും പിന്നോട്ട് വലിയുന്ന നിലപാടാണിത്. ഇതിനെതിരെ കുരിശുകാണിച്ചും, കുരിശുമരണം വച്ചുനീട്ടിയും പീഡിപ്പിക്കാൻ നോക്കിയെങ്കിലും, ഈശോയുടെ നിലപാടിന്റെ ഉറപ്പ് അത്ര ശക്തമായിരുന്നു.

ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

രണ്ടാമത്തെ കാര്യം അപമാനത്തെക്കുറിച്ചാണ്. അപമാനത്തിന്റെ കനലിൽ വെന്തുപോകുകയാണ് ഏത് പ്രവാചകന്റെയും തലവര.  ഈശോയുടെ ജീവിതവും അങ്ങനെത്തന്നെയായിരുന്നു. ആയിരം ദിവസങ്ങളുടെ കഥപോലുമില്ല ഈശോയുടെ പരസ്യജീവിതത്തിന്. അത്രയും ചെറിയ ഒരു Time Span ൽ ഈശോ കേൾക്കാതെപോയ അപമാനങ്ങളെന്തുണ്ട്? പാപികളുടെ ചങ്ങാതി, കുടിയൻ, ഭോജനപ്രിയൻ, വേശ്യകളുടെ കൂട്ടുകാരൻ, ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടപോലെ, പിശാചുക്കളെക്കൊണ്ട് ഉച്ചാടനം നടത്തുന്നുന്നവൻ, നിയമലംഘകൻ, ദൈവദൂഷകൻ, വട്ടൻ…..എന്നാൽ, അപമാനഭാരംകൊണ്ട് ശിരസ്സ് കുനിഞ്ഞുപോകുന്ന ഒരു വ്യക്തിത്വമായിരുന്നില്ല ഈശോയുടേത്! നിന്ദനങ്ങൾക്കുമുന്പിൽ തലയെടുപ്പോടെ നിൽക്കുവാനുള്ള ആന്തരിക ശക്തി ഈശോയ്ക്കുണ്ടായിരുന്നു. പ്രതിസന്ധികൾ ഈശോയുടെ ആന്തരികതയെ ദുർബലമാക്കിയില്ല, പിന്നെയോ ശക്തമാക്കുകയായിരുന്നു.

ഭൂരിപക്ഷ വർഗീയതകളും, മത തീവ്രവാദങ്ങളും ക്രിസ്തുവിന്റെമേൽ, ക്രൈസ്തവവരുടെമേൽ ആരോപണങ്ങൾ ചൊരിയുമ്പോൾ അവയെ നേരിടുകയാണ് ക്രൈസ്തവധർമ്മം, ക്രിസ്തുവിന്റെ മാർഗം. അപമാനത്തിന്റെ തീക്കാറ്റേറ്റ് വാടിപ്പോകാതെ നമ്മുടെ ആത്മീയതയെ, ആന്തരികതയെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. ചില സോഷ്യൽ മാധ്യമക്കാർ വളരെ താഴ്ന്ന നിലയിലാണ് ക്രിസ്തുവിനെപ്പറ്റിയും, ക്രൈസ്തവരെപ്പറ്റിയും സംസാരിക്കുന്നത്. അവിടെയെല്ലാം ക്രിസ്തുവിന്റെ മാതൃക നമ്മെ ശക്തിപ്പെടുത്തട്ടെ.

മൂന്നാമത്തേത്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളതാണ്. തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്. 1. മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം. 2. സത്യപ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ. 3. ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും, അതിനെ നിഷേധിക്കുന്നത്. 4. അന്യരുടെ നന്മയിലുള്ള അസൂയ 5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ അതിൽത്തന്നെ തുടരുന്നത് 6. അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.

വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പയിലൂടെ ദൈവം വെളിപ്പെടുത്തിയതാണ് ഈ 6 കാര്യങ്ങൾ. ഇത്തരത്തിലൂടെയുള്ള പാപാവസ്ഥകളിലൂടെ നാം പലപ്പോഴും കടന്നുപോകാറുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ, പാപമോചനത്തിനായി അണയുന്ന സഹോദരർ പലപ്പോഴും പറയുന്ന ഒന്നാണ്, അച്ചാ, ദൈവം പോലും എന്നെ കൈവിട്ടിരിക്കുകയാണ്. എനിക്കിനി രക്ഷയില്ല. ” സഹോദരരേ, പാപികളെ രക്ഷിയ്ക്കുവാൻ ഈ ലോകത്തിലേക്ക് വന്ന ക്രിസ്തു, ക്രിസ്തു മരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തായിരിക്കുന്നത് നമ്മെ രക്ഷിക്കുവാനാണ്. ‘ഈ ലോകത്തെ ശിക്ഷിക്കുവാനല്ല രക്ഷിക്കുവാനാണ്’ ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന്റെ രക്ഷയെ നിരാകരിക്കുന്നത്, നിരാശയിൽ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കലാണ് എന്ന് നാമറിയണം. ക്രിസ്തുവിൽ ആയിരിക്കുവാനും, മരണശേഷം സ്വർഗത്തിൽ ക്രിസ്തുവിനോടൊത്തായിരിക്കാനും നാം സത് പ്രവൃത്തികൾ ചെയ്യണം. വിശുദ്ധ ആഗസ്തീസിന്റെ വചനം ഓർക്കുക:”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് പക്ഷേ, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. നന്മ ചെയ്യാതെ, നന്മയിൽ ആയിരിക്കാതെ സ്വർഗ്ഗത്തിലെത്താം എന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആകുന്നത് അതുകൊണ്ടാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുവാൻ മനുഷ്യർക്ക് കഴിയണം. ദൈവത്തിനെതിരെ മർക്കടമുഷ്ടി പ്രയോഗിക്കുന്നവർ, ധാർഷ്ട്യത്തോടെ, അഹങ്കാരത്തോടെ ജീവിക്കുന്നവർ ആത്മാവിനെതിരെ പ്രവർത്തിക്കുന്നവരാണ്. കർത്താവിന്റെ അഭിഷിക്തർക്കെതിരെ പ്രാർത്ഥിക്കുന്നതും, അനീതിപരമായി, അനാവശ്യമായി, അകാരണമായി അവരെ വേദനിപ്പിക്കുന്നതും, തിരുസ്സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നത്, സത്യമെന്തെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നതുകൊണ്ടാണ്. 

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശക്തി നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, ഇടവകയിലും നിറയുവാൻ നമുക്ക് ആഗ്രഹിച്ചു് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നവരാകാൻ നമുക്ക് ശ്രമിക്കാം. ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്,

ഒന്ന്, ക്രിസ്തുവിന്റെ ശക്തി നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. രണ്ട്, ക്രിസ്തുവിന്റെ പേരിൽ നേരിടേണ്ടിവരുന്ന അപമാനങ്ങളിൽ തളരാതിരിക്കുക. ഭാരതം ക്രൈസ്തവ friendly ആകുവാൻ പ്രാർത്ഥിക്കുക. മൂന്ന്, നമ്മിലെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കുക. പരിശുദ്ധാത്മാവ് നിറഞ്ഞ വ്യക്തിയാകുക. ആമേൻ!

Leave a Reply